Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളായ യൂബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ എന്നിവര്‍ക്കെതിരെ കേരളത്തിലെ ഹോട്ടല്‍ ഉടമകള്‍

28 NOVEMBER 2018 03:32 PM IST
മലയാളി വാര്‍ത്ത

ഭീമമായ കമ്മിഷന്‍ ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളായ യൂബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ എന്നിവരില്‍ നിന്നും ഡിസംബര്‍ മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍. ഇതോടെ, ഇത്തരം ആപ്പുകള്‍ ഉപയോഗിച്ച് ശനിയാഴ്ച മുതല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് ബുദ്ധിമുട്ടാകും.

തുടക്കത്തില്‍ എറണാകുളം ജില്ലയിലായിരിക്കും വിലക്ക് ഏര്‍പ്പെടുത്തുക. നിലവില്‍ ജില്ലയില്‍ ഇരുനൂറോളം ഹോട്ടലുകളാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളുമായി സഹകരിച്ച് ഭക്ഷണം വില്‍ക്കുന്നത്. ഇത്തരം ആപ്പുകള്‍ റെസ്‌റ്റോറന്റുകളില്‍ നിന്ന് ഓര്‍ഡറിന്റെ 20 - 30 ശതമാനം കമ്മിഷന്‍ ഈടാക്കുന്നുണ്ട്. ഇത് താങ്ങാനാവില്ലെന്ന നിലപാടിലാണ് ഹോട്ടല്‍ ഉടമകള്‍. 

തൊഴിലാളികളുടെ ശമ്പളം, സാധനങ്ങളുടെ വിലവര്‍ദ്ധന തുടങ്ങിയവ മൂലം ഹോട്ടല്‍ വ്യവസായം 15 ശതമാനം നഷ്ടത്തിലാണ് പോകുന്നത്. ഇതിനിടയില്‍ കമ്പനികള്‍ക്കുള്ള ഭീമമായ കമ്മിഷനും കൂടി കൊടുക്കുന്നതോടെ നഷ്ടം വര്‍ദ്ധിക്കുകയാണ്. ഹോട്ടലുകള്‍ അടച്ചിടാന്‍ പറ്റാത്തതിനാലാണ് ഇവരുമായി കൈകോര്‍ത്ത് പോകുന്നതെന്ന് ഹോട്ടലുടമകള്‍ പറയുന്നു.

കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ തന്നെ ഇത്തരം ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.തങ്ങളുടെ മെനുവില്‍ ലഭിക്കുന്ന വിലയ്ക്ക് വിഭവങ്ങള്‍ എടുക്കാന്‍ തയ്യാറാണെങ്കില്‍ മാത്രമേ ഈ ആപ്പുകളുമായി സഹകരിക്കുകയുള്ളൂ. നിലവില്‍ ഹോട്ടലുകളെല്ലാം തന്നെ നേരിട്ട് ഡെലിവറി നടത്തുന്നുണ്ട്. അതിന് ഹോട്ടലുകള്‍ പ്രത്യേക ഡെലിവറി ചാര്‍ജുകള്‍ ഈടാക്കുന്നില്ല. ഇത്തരം ആപ്പുകള്‍ വഴി ഓഡര്‍ സ്വീകരിക്കാതെ ഹോട്ടലുകള്‍ നേരിട്ടുള്ള ഡെലിവറി കൂടുതല്‍ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഇന്ത്യയിലുള്ള മറ്റ് ഫുഡ് ഡെലിവറി സ്റ്റാര്‍ട്ട് ആപ്പുകളുമായി സഹകരിച്ച് സ്വന്തം നിലയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി തുടങ്ങാനാണ് അസോസിയേഷന്റെ തീരുമാനം. ഇതിനായി സ്റ്റാര്‍ട്ട് ആപ്പുകളുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തും. അസോസിയേഷന്റെ നേതൃത്വത്തില്‍ ഭക്ഷണവിതരണ ആപ്പ് അവതരിപ്പിക്കാനും ആലോചനയുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (35 minutes ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (2 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (3 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (4 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (4 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (4 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (5 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (5 hours ago)

Malayali Vartha Recommends