പുതിയ 2000 രൂപ നോട്ടിന്റെ അച്ചടിയില്‍ നിയന്ത്രണം

2016ല്‍ പുറത്തിറക്കിയ രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി കുറച്ചതായി റിപ്പോര്‍ട്ട്. ധനകാര്യമന്ത്രാലയ വൃത്തങ്ങളെ ദേശീയ മാധ്യമങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തെതുടര്‍ന്ന് 2016ലാണ് പുതിയ നോട്ട് പുറത്തിറക്കിയത്. പ്രചാരത്തിലുള്ള നോട്ടിന്റെ അളവ് അനുസരിച്ച് അച്ചടി നിയന്ത്രിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചത്. വിപണിയില്‍ 80 ശതമാനം പ്രചരണത്തിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചതോടെ 2000ത്തിന്റെയും 500റിന്റെയും പുതിയ നോട്ടുകള്‍ വിപണിയില്‍ ഇറക്കുകയാണ്.
റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം 2017മാര്‍ച്ച് അവസാനത്തോടെ 2000ത്തിന്റെ 328.5 കോടി നോട്ടുകള്‍ പ്രചാരത്തിലുണ്ട്. മൊത്തം നോട്ടുകളുടെ 50.2 ശതമാനം വരും ഇത്. 2018 മാര്‍ച്ച് ആയപ്പോഴേക്കും 2000ത്തിന്റെ നോട്ട് 336.3 കോടിയായി വര്‍ധിച്ചെങ്കിലും ഇത് ആകെയുള്ള നോട്ടുകളുടെ 37.3 ശതമാനമായി കുറഞ്ഞു. അത് ഇനിയും കുറയ്ക്കാനാണ് ആര്‍ബിഐയുടെ തീരുമാനം.
"
https://www.facebook.com/Malayalivartha