കഴിഞ്ഞ രണ്ടു ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

രണ്ടുദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 93 പോയന്റ് ഉയര്‍ന്ന് 35606ലും നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍ 10699ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 285 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 116 ഓഹരികള്‍ നഷ്ടത്തിലുമാണ്.
വാഹനം, ബാങ്ക്, ഇന്‍ഫ്ര തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍. ടാറ്റ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഷര്‍ മോട്ടോഴ്‌സ്, എസ്ബിഐ, ബജാജ് ഓട്ടോ, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഐസിഐസിഐ ബാങ്ക്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, റിലയന്‍സ്, സിപ്ല, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങള്‍ അടുത്തയാഴ്ച വരാനിരിക്കുന്നതിനാല്‍ കരുതലോടെയാണ് നിക്ഷേപകര്‍ വിപണിയില്‍ ഇടപെടുന്നത്.
https://www.facebook.com/Malayalivartha