ഇപിഎഫ്ഒ പലിശയില്‍ വര്‍ദ്ധനവ്, മൂന്നു വര്‍ഷത്തിനുശേഷമാണ് ഇപിഎഫ് പലിശ കൂടുന്നത്, ആറുകോടി അംഗങ്ങള്‍ക്ക് നേട്ടം
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) ബോര്‍ഡ് 2018-19 വര്‍ഷത്തേക്ക് 8.65 ശതമാനം പലിശ ശിപാര്‍ശ ചെയ്തു. 201718ല്‍ 8.55 ശതമാനമായിരുന്നു. കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ഇറക്കുമ്പോഴേ പലിശ വര്‍ധന പ്രാബല്യത്തിലാകൂ. ഇന്നലെ ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ആണ് ശിപാര്‍ശ നല്‍കിയത്.
തെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള ജനപ്രിയ നടപടികളുടെ തുടര്‍ച്ചയായാണു പലിശവര്‍ധന. ഇപിഎഫിലുള്ള ആറുകോടി അംഗങ്ങള്‍ക്ക് ഇതു നേട്ടമാകും. മൂന്നു വര്‍ഷത്തിനുശേഷമാണ് ഇപിഎഫ് പലിശ കൂടുന്നത്. 201516ല്‍ 8.8 ശതമാനമുണ്ടായിരുന്ന പലിശയാണ് 8.55 ശതമാനം വരെ താഴ്ത്തിയത്.
കുറഞ്ഞ പിഎഫ് പെന്ഷന് പ്രതിമാസം ആയിരം രൂപയില്‍നിന്നു 2000 രൂപ ആക്കുമെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്നലെ തീരുമാനം ഉണ്ടായില്ല. അക്കാര്യം മാര്‍ച്ചിലേക്കു നീട്ടി. മിനിമം പെന്ഷന് ഇരട്ടിപ്പിക്കാന്‍ 3000 കോടി രൂപ വേണ്ടിവരും.
"
https://www.facebook.com/Malayalivartha