കാര്‍ വിപണിയില്‍ വന്‍ ഇടിവ്

സാമ്പത്തികമാന്ദ്യത്തിന് പുറമെ ഉയരുന്ന ഇന്ധനവിലയും ഇന്‍ഷുറന്‍സ് ചെലവുകാരണം കാര്‍ വിപണിയില്‍ 17 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ഇടിവാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 298,504 കാറുകള്‍ വില്‍പ്പനയായ സ്ഥാനത്ത് ഈ ഏപ്രിലില്‍ വിറ്റത് 247,501 കാറുകള്‍ മാത്രമാണ്. വാഹനങ്ങളുടെ മൊത്തം വില്‍പ്പന കണക്കിലെടുക്കുമ്പോള്‍ ഏപ്രില്‍ മാസത്തില്‍ 15.93 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയും ഏറെക്കുറെ സമാനമായ തോതില്‍ ഇടിഞ്ഞു. 16.4 ശതമാനം ഇടിവാണ് ഇരുചക്ര വാഹന വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ചരക്ക് വാഹന വിപണിയില്‍ 5.98 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇരു ചക്ര വാഹന വിപണിയില്‍ മോട്ടോര്‍ സൈക്കിളുകളുടെ വില്‍പ്പനയില്‍ 11.81 ശതമാനം കുറവ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha