Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചൈനയോടു വിട പറയാനൊരുങ്ങുന്ന വന്‍ ബിസിനസ് സംരംഭകരെ വരവേൽക്കാൻ ഒരുങ്ങി ഇന്ത്യ

05 MAY 2020 11:47 AM IST
മലയാളി വാര്‍ത്ത

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചൈനയോടു വിട പറയാനൊരുങ്ങുന്ന വന്‍ ബിസിനസ് സംരംഭകരെ വരവേൽക്കാൻ ഒരുങ്ങി ഇന്ത്യ. പ്രധാനമന്ത്രിയുടെ ഓഫീസ് , നീതി ആയോഗ് ,ആഭ്യന്തര വ്യാപാര വ്യവസായ പ്രോത്സാഹന വകുപ്പ് എന്നിവയെല്ലാം ഈ സംരംഭകർക്കായി ആകർഷക ആനുകൂല്യങ്ങളാണ് ഒരുക്കുന്നത്

ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കുന്നതിനായി ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നത് വിവിധ സംസ്ഥാനങ്ങളിലായി 461,589 ഹെക്ടര്‍ വിസ്തീര്‍ണ്ണം വരുന്ന സ്ഥലങ്ങളാണ് . യൂറോപ്പിലെ ലക്‌സംബര്‍ഗ് രാജ്യത്തിന്റെ ഇരട്ടി വരുമിത്.

ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവിലുള്ള 115,131 ഹെക്ടര്‍ വ്യാവസായിക ഭൂമിക്കു പുറമേ മറ്റു ചില സംസ്ഥാനങ്ങളിലും വന്‍ വ്യവസായ സംരംഭകരെ ആകര്‍ഷിക്കാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികളുടെ ഏറ്റവും വലിയ പ്രതിബന്ധം ഭൂമിയാണെന്ന പരാതിയാണ് പൊതുവെ നിലനിന്നിരുന്നത്. ഇത്തരം പരാതികൾ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

സൗദി അരാംകോ മുതല്‍ പോസ്‌കോ വരെയുള്ള കമ്പനികള്‍ ഇന്ത്യയിലെ സംരംഭങ്ങള്‍ക്കു ഭൂമി ലഭിക്കുന്നതിലെ കാലതാമസത്തില്‍ നിരാശരാണ്. എന്നാൽ ഇനി ഒരിക്കലും ഇന്ത്യയിൽ സംരംഭകർക്ക് നിരാശരാകേണ്ടി വരില്ല എന്നാണു കേന്ദ്ര സർക്കാർ നിലപാട്

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് സപ്ലൈ ചെയിനിലുണ്ടായ ബ്രേക്ക് മുതലെടുക്കാൻ തന്നെയാണ് ഇന്ത്യ ശ്രമിക്കുന്നത് .. ഒരു ഉല്‍പാദന അടിത്തറയായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് നിക്ഷേപകര്‍ ഇപ്പോൾ ശ്രമിക്കുന്നത് ..

അത് പരമാവധി മുതലാക്കാന്‍ മോദി ഭരണകൂടം സംസ്ഥാന സര്‍ക്കാരുകളുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് ലക്‌സംബര്‍ഗ് രാജ്യത്തിന്റെ ഇരട്ടി വിസ്തൃതി വരുന്ന സ്ഥലങ്ങള്‍ കാണിച്ചുകൊടുക്കാന്‍ കഴിയുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ സംരംഭകർക്ക് ഫാക്ടറി നിർമ്മാണത്തിനാവശ്യമായ ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്

വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള വിശദമായ പദ്ധതി ഈ മാസം അവസാനത്തോടെ അന്തിമമാകുമെന്ന് അവര്‍ പറഞ്ഞു. ഇതിനകം തന്നെ ശക്തമായ അടിസ്ഥാന സൗകര്യങ്ങളുള്ള പ്രത്യേക സാമ്പത്തിക മേഖലകളില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ലഭ്യമാക്കുന്നതും പരിശോധിക്കുന്നുണ്ട്.

നിലവില്‍, ഇന്ത്യയില്‍ ഒരു ഫാക്ടറി സ്ഥാപിക്കാന്‍ താല്‍പ്പര്യമുള്ള നിക്ഷേപകര്‍ സ്വന്തമായി ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ചെറിയ പ്ലോട്ട് ഉടമകളുമായി വിലപേശി ഭൂമി ഏറ്റെടുക്കേണ്ടി വരുന്നത് പദ്ധതികള്‍ അനിശ്ചിതമായി വൈകുന്നത്തിനു കാരണമാകാറുണ്ട് . അപ്രതീക്ഷിത നഷ്ടം സംഭവിച്ച് സംരംഭകര്‍ ഇതുമൂലം പിന്മാറുന്നു.

വൈറസ് ബാധിക്കുന്നതിനു മുമ്പുതന്നെ മന്ദഗതിയിലായിരുന്ന സമ്പദ് വ്യവസ്ഥയിലേക്ക് പുതിയ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായകമായ സാഹചര്യം വന്നുചേരുമ്പോള്‍ നിയമക്കുരുക്കുകള്‍ക്കിടയില്ലതെ വൈദ്യുതി, വെള്ളം, റോഡ് സൗകര്യങ്ങളുള്ള ഭൂമി നല്‍കുന്നത് വലിയ ഗുണമുണ്ടാക്കുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

നവീന സംരംഭങ്ങള്‍ക്കു വഴി തുറക്കാന്‍ ഇലക്ട്രിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ഹെവി എഞ്ചിനീയറിംഗ്, സൗരോര്‍ജ്ജ ഉപകരണങ്ങള്‍, ഭക്ഷ്യ സംസ്‌കരണം, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിങ്ങനെ 10 മേഖലകള്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിനു താല്‍പ്പര്യമുള്ള കമ്പനികളെ തിരിച്ചറിയുന്നതിന് വിദേശത്തെ എംബസികളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയില്‍ സംരംഭമാരംഭിക്കാന്‍ ജപ്പാന്‍, യു.എസ്, ദക്ഷിണ കൊറിയ എന്നിവയ്ക്കു പുറമേ ചൈനയില്‍ നിന്നുമുള്ള അന്വേഷണങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിക്ഷേപ ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യയ്ക്ക് ലഭിച്ചതായി സൂചനയുണ്ട്. ഇത് പരമാവധി പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്

വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനായി സ്വന്തം പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സംസ്ഥാനങ്ങളെ കേന്ദ്രം പ്രത്യേകമായി പ്രേരിപ്പിച്ചുവരുന്നു. ഉത്തര്‍ പ്രദേശ് എല്ലാ വ്യാവസായിക, വാണിജ്യ ആവശ്യങ്ങള്‍ക്കുമായി ഭൂമി അനുവദിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചെടുത്തുവരികയാണ്.

പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ആഗോള കമ്പനികളുമായുള്ള ചര്‍ച്ചാ പരമ്പരയും ഉത്തര്‍ പ്രദേശ് തുടരുന്നുണ്ട്.

ജപ്പാന്‍, യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി കമ്പനികളുമായി ആന്ധ്രാപ്രദേശ് ബന്ധപ്പെട്ടിരുന്നു. നിയമാധിഷ്ഠിത ക്ലിയറന്‍സുള്ള തീരപ്രദേശത്തിന്റെയും റെഡിമെയ്ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളുടെയും ഗുണംസംസ്ഥാനത്തിനു ഉണ്ടെന്നു റവന്യൂ വകുപ്പിന്റെ പ്രത്യേക ചീഫ് സെക്രട്ടറി രജത് ഭാര്‍ഗവ പറഞ്ഞു.

ഐടി, ഭക്ഷ്യ സംസ്‌കരണം, രാസവസ്തുക്കള്‍ തുടങ്ങിയ ചില മേഖലകളില്‍ ആന്ധ്രാപ്രദേശ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിക്ഷേപകരുമായി വീഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞ വര്ഷം പ്രഖ്യാപിച്ച കോർപ്പറേറ്റ് നികുതി ഇളവുൾപ്പടെയുള്ള നടപടികളും ഇന്ത്യ നൽകുന്ന വലിയ വിപണിയും രാജ്യത്തെ മത്സരക്ഷമമാക്കി തീർത്തിട്ടുണ്ട് . ചൈനാവിട്ടു പോരാൻ താല്പര്യമുള്ള മുന്നൂറോളം കമ്പനികളുമായി ചർച്ച നടത്തിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ .

യു എസ് ,ജപ്പാൻ, ദക്ഷിണ കൊറിയ ,ജർമ്മനി അടക്കമുള്ള രാജ്യങ്ങളിലെ പല പ്രമുഖ കമ്പനികളും ഇപ്പോൾ ചൈന വിട്ടു പോരാൻ ആഗ്രഹിക്കുന്നുണ്ട്. ഇതോടെ ലോകത്തിലെ നിർമ്മാണ ഹബ്ബ് എന്ന പദവി ചൈനക്ക് നഷ്ടമാകും..അതോടൊപ്പം ഇന്ത്യയുടെ സാദ്ധ്യതകൾ വര്ധിപ്പിക്കുകയും ചെയ്യാമെന്നാണ് സമ്പദ് വിദഗ്ധരുടെ അഭിപ്രായം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കടുത്ത വൈദ്യുതി ലഭ്യതക്കുറവ്... ഇന്നും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത  (22 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 240 രൂയുടെ വർദ്ധനവ്  (51 minutes ago)

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കന്നട നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും  (59 minutes ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (1 hour ago)

പോലീസിൽ സഖാക്കളുടെ അട്ടിമറി മന്ത്രി ഇല്ലാത്ത തക്കത്തിൽ... ഉന്നതർക്ക് മുട്ടിടിവാട്ടർ സപ്ലൈ ചെന്നിത്തല തൂക്കി  (2 hours ago)

പിണറായിയെ കത്തിച്ച് വീണ RED BOOK ഇതാ..എല്ലാവിവരവും പുറത്തുവിട്ട് ED..വീണയുടെ കൈപ്പടയില്‍ എല്ലാ വിവരവും..!!  (2 hours ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി  (2 hours ago)

സൈനികനായ മകൻ ഡൽഹിയിൽ മരിച്ച വിവരം അറിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിൽ അച്ഛൻ തൂങ്ങി..!  (2 hours ago)

മുൻവശത്തേക്ക് നോക്കിയിരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന നിയമം പൗരന്മാർ പാലിക്കുന്നുണ്ടോ എന്ന ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണം  (2 hours ago)

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു... ഏക മകളുടെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കൾ  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌  (3 hours ago)

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)  (4 hours ago)

വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി  (4 hours ago)

Malayali Vartha Recommends