Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

അമേരിക്ക ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തി ആശങ്കയോടെ ഇന്ത്യ

17 DECEMBER 2015 05:51 PM IST
മലയാളി വാര്‍ത്ത.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് 0.25 ശതമാനം ഉയര്‍ത്തി. ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നത് 10 വര്‍ഷത്തിന് ശേഷമാണ്. 2006ന് ശേഷം ഇപ്പോഴാണ് ഫെഡ് റിസര്‍വ് പലിശനിരക്ക് കൂട്ടുന്നത്.
അടുത്തവര്‍ഷത്തെ വളര്‍ച്ചനിരക്ക് 2.3 ശതമാനമാകുമെന്ന മുന്‍പ്രവചനം 2.4 ശതമാനമായി പുനര്‍നിര്‍ണയിച്ചു. ഇതോടെ യു.എസ്. ഓഹരിവിപണി കുതിച്ചുകയറി. നിലവില്‍ പലിശനിരക്ക് 0-0.25 ശതമാനമായിരുന്നു. ഇത് 0.25-0.50 ശതമാനമാകും. ഫെഡ് റിസര്‍വിന്റെ നയരൂപവത്കരണ സംവിധാനമായ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ യോഗമാണ് നിരക്കുയര്‍ത്താന്‍ തീരുമാനിച്ചത്.
ആഗോള സമ്പദ്‌രംഗത്തുതന്നെ കാര്യമായ ചലനമുണ്ടാക്കുന്ന തീരുമാനമാണിത്. അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ തീരുമാനത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകള്‍ ആശങ്കയിലാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യം, ഡീസല്‍, പെട്രോള്‍, സ്വര്‍ണം എന്നിവയുടെ വില, ഓഹരി വിപണി എന്നിവയെ തീരുമാനം സ്വാധീനിക്കും.
നിരക്കുവര്‍ധന സൂചന രണ്ടുകൊല്ലം മുമ്പ് നല്‍കിയിരുന്നു. എന്നാല്‍, യു.എസ്. സമ്പദ്‌വ്യവസ്ഥയുടെ മരവിപ്പുകാരണം തീരുമാനം നീട്ടിവെച്ചു. ഇപ്പോള്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടെന്നാണ് വിലയിരുത്തല്‍. അതേസമയം അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് വിലയും കൂടും.എന്നാല്‍ സാഹചര്യങ്ങളെ നേരിടാന്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം തയ്യാറാണെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (50 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (59 minutes ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (2 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (5 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends