ഓഹരി വിപണികളില്‍ വന്‍ ഇടിവ്...
ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. ബോംബെ സൂചികയായ സെന്‍സെക്‌സും ദേശീയ സൂചിക നിഫ്റ്റിയും വന്‍ നഷ്ടത്തോടെയാണ് വ്യാപാരം
ആരംഭിച്ചത്. ഫിനാന്‍ഷ്യല്‍, ഓട്ടോ, മെറ്റല്‍, ഐ.ടി സെക്ടറുകളുടെ തകര്‍ച്ചയാണ് വിപണിയിലും പ്രതിഫലിച്ചത്.
നവംബറില്‍ ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ പണപ്പെരുപ്പം ഉയര്‍ന്നത് ആര്‍.ബി.ഐ നിരക്ക് കുറക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കിയത് വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. 977 പോയിന്റ് നഷ്ടത്തോടെയാണ് ബോംബെ സൂചിക സെന്‍സെക്‌സില്‍ വ്യാപാരം പുരോഗമിക്കുന്നത്.
1.20 ശതമാനം നഷ്ടത്തോടെ 80,312.97 പോയിന്റിലാണ് സെന്‍സെക്‌സിലെ വ്യാപാരം. നിഫ്റ്റി 292 പോയിന്റ് നഷ്ടത്തോടെ 24,256 പോയിന്റിലാണ് വ്യാപാരം.
ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 5.16 ലക്ഷം കോടി കുറഞ്ഞ് 452.99 ലക്ഷം കോടിയായി. കഴിഞ്ഞ ദിവസം ഇന്ത്യയുടെ റീടെയില്‍ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ടായിരുന്നു. 5.48 ശതമാനമായാണ് റീടെയില്‍ പണപ്പെരുപ്പം കുറഞ്ഞത്.
"
https://www.facebook.com/Malayalivartha