വിഷു,ഈസ്റ്റര്‍ വിപണനമേളകള് സപ്ലൈകോയില്‍ തുടങ്ങി
പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനുളള ശ്രമത്തിന്റെ ഭാഗമായി സപ്ലൈകോയുടെ വിഷു,ഈസ്റ്റര്‍ വിപണന മേളകള്‍ ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ ലക്ഷ്മണന് നിര്‍വ്വഹിച്ചു. വിലക്കിഴിവുമായാണ് സപ്ലൈകോ ചന്തകള്‍ ആരംഭിക്കുന്നത്.
എറണാകുളം കലൂര്‍ രാജ്യാന്തര സ്റ്റേഡിയം, തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കോഴിക്കോട് സിറ്റി ബസ്റ്റാന്റിന് സമീപം,കോട്ടയം ഹൈപ്പര്‍ മാര്‍ക്കറ്റ് പരിസരം എന്നിവിടങ്ങളിലാണ് വിപണനമേഖലകള്‍ ഇതിനൊപ്പം എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത ഓരോ വില്‍പ്പനശാലകളിലും മേള ഒരുക്കിയിട്ടുണ്ട്. സപ്ലൈകോയുടെ എല്ലാ വില്‍പ്പനകേന്ദ്രങ്ങളും 19 വരെ ചന്തകളായി പ്രവര്‍ത്തിക്കും.
https://www.facebook.com/Malayalivartha