Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയിലെ സമുദ്രോത്‌പന്ന കയറ്റുമതി ഉയരങ്ങളിലേയ്‌ക്ക്‌

07 APRIL 2014 10:49 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി കുതിക്കുന്നു. ചരിത്രത്തിലാദ്യമായി 450 കോടി ഡോളറിന്റെ കയറ്റുമതി കഴിഞ്ഞ സാമ്പത്തികവര്‍ഷം രേഖപ്പെടുത്തി. വനാമി ഇനത്തിലുള്ള ചെമ്മീനിന്റെ കയറ്റുമതിയിലുണ്ടായ മുന്നേറ്റമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. 

ഏതാണ്ട് 10 ലക്ഷം ടണ്‍ സമുദ്രോത്പന്നങ്ങള്‍ ഇന്ത്യ കഴിഞ്ഞ സാമ്പത്തികവര്‍ഷം കയറ്റി അയച്ചു. 201213ല്‍ 9.28 ലക്ഷം ടണ്‍ കയറ്റി അയച്ച് 18,856 കോടി രൂപ കൈവരിച്ച സ്ഥാനത്താണ് ഇത്. വനാമി ചെമ്മീന് അന്താരാഷ്ട്ര വിപണിയില്‍ വന്‍തോതിലാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. വനാമി ചെമ്മീനിന്റെ മുഖ്യ ഉത്പാദകരായ തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ചൈന എന്നീ രാജ്യങ്ങളില്‍ വ്യാപകമായ രോഗബാധയുണ്ടായതു മൂലം വിളവെടുപ്പ് ഇടിഞ്ഞതാണ് വിപണിയില്‍ ആവശ്യം വര്‍ധിക്കാന്‍ കാരണമായത്. ഇത് ഇന്ത്യക്ക് നേട്ടമായി തീരുകയും ചെയ്തു. 

2012-13 സാമ്പത്തിക വര്‍ഷത്തെ 350 കോടി ഡോളറിന്റെ കയറ്റുമതിയെക്കാള്‍ 100 കോടി ഡോളറിന്റെ വര്‍ധനയാണ് 2013-14 സാമ്പത്തികവര്‍ഷം ഉണ്ടായത്. ഇതാദ്യമായാണ് ഒരു വര്‍ഷം കൊണ്ട് ഇത്രയധികം കുതിപ്പ് കയറ്റുമതി മൂല്യത്തിലുണ്ടാകുന്നത്. രൂപയുടെ അടിസ്ഥാനത്തില്‍ കയറ്റുമതി മൂല്യം 20,000 കോടി രൂപ കടന്നെന്നാണ് പ്രാഥമിക കണക്ക്. 

ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ കയറ്റുമതിയുടെ 90 ശതമാനവും വനാമി ഇനത്തിലുള്ളവയാണെന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ മുന്‍ ദേശീയ പ്രസിഡന്റ് അന്‍വര്‍ ഹാഷിം പറഞ്ഞു. 
ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയുടെ ഏതാണ്ട് നാലിലൊന്നും ചെമ്മീനാണ്. കയറ്റുമതി വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചെമ്മീനിന്റെ വിഹിതം 50 ശതമാനത്തില്‍ ഏറെയും. അമേരിക്കയിലേക്കാണ് വനാമി ചെമ്മീന്‍ ഏറ്റവുമധികം കയറ്റിയയ്ക്കുന്നത്. 
അതേസമയം, ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ പ്രധാനവിപണി തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളാണ്. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍ക്ക് ആവശ്യമുയര്‍ന്നതോടെ പരമാവധി നേട്ടം കൊയ്യാനാണ് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടി (എംപെഡ) തയ്യാറെടുക്കുന്നത്. 
ഇതിനായി ഗുണനിലവാരവും അടിസ്ഥാനസൗകര്യവും മെച്ചപ്പെടുത്താനാണ് തീരുമാനം. 2020 ഓടെ 1000 കോടി ഡോളറിന്റെ സമുദ്രോത്പന്ന കയറ്റുമതിയാണ് ലക്ഷ്യമിടുന്നതെന്ന് എംപെഡ ചെയര്‍പേഴ്‌സണ്‍ ലീനാ നായര്‍ വെളിപ്പെടുത്തി. ഇന്ത്യയില്‍ നിന്നുള്ള മൊത്തം സമുദ്രോത്പന്ന കയറ്റുമതിയില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിഹിതം വന്‍തോതില്‍ ഉയര്‍ത്താനും പദ്ധതിയുണ്ട്. ഇപ്പോഴിത് ഏതാണ്ട് 17 ശതമാനമാണ്. ഏതാനും വര്‍ഷം മുമ്പ് ഇത് അഞ്ചു ശതമാനത്തില്‍ താഴെയായിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ മൊത്തം സമുദ്രോത്പന്ന കയറ്റുമതിയുടെ പകുതിയും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു... സംസ്‌കാരം ഇന്ന്  (14 minutes ago)

കോമൺവെൽത്ത് ഗെയിംസ്... ചരിത്രത്തിൽ ആദ്യമായി പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ധൻകർ  (22 minutes ago)

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (10 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (10 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (11 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (11 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (11 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (11 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (11 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (11 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (11 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (11 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (12 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (12 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (12 hours ago)

Malayali Vartha Recommends