Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

കൗതുകമായി പ്ലാസ്‌റ്റിക്‌ കറന്‍സി

08 APRIL 2014 05:10 AM IST
മലയാളി വാര്‍ത്ത.

ലോക രാജ്യങ്ങളില്‍ വ്യാപാരാവശ്യത്തിനുള്ള പേപ്പര്‍ കറന്‍സിക്ക്‌ പകരം ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക്‌ കറന്‍സി ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന പ്ലാസ്‌റ്റിവിഷന്‍ അറേബ്യ പ്രദര്‍ശനത്തില്‍ അവതരിപ്പിക്കുന്നു. ക്രെഡിറ്റ്‌ കാര്‍ഡായല്ല, ശരിക്കുമുള്ള ബാങ്ക്‌ നോട്ടുകളായാണ്‌ പ്ലാസ്‌റ്റിക്‌ കറന്‍സി ഉപയോഗിക്കുന്നത്‌. ഇന്ത്യയും ഇംഗ്ലണ്ടും ഇത്തരം കറന്‍സികള്‍ പുറത്തിറക്കാന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
സുരക്ഷിതത്വം, ഈട്‌, പരിസ്‌ഥിതി സൗഹൃദം എന്നിവയുള്ള പ്ലാസ്‌റ്റിക്‌ പണത്തോട്‌ അടുപ്പം കാണിക്കുന്ന രാജ്യങ്ങളുമായി ഇന്ത്യയും ഇംഗ്ലണ്ടും ബന്ധപ്പെട്ടുകഴിഞ്ഞു. ഇന്ത്യയിലെ അഞ്ച്‌ നഗരങ്ങളില്‍ പ്ലാസ്‌റ്റിക്‌ നോട്ടുകള്‍ പരീക്ഷണാര്‍ഥം ഉപയോഗിച്ചുതുടങ്ങി. വ്യാവസായിക രംഗത്തെ വിദഗ്‌ധര്‍ പുതിയ പണത്തെ ആവേശപൂര്‍വം സ്വീകരിക്കുന്നു. 25ലേറെ രാജ്യങ്ങള്‍ നിലവില്‍ പ്ലാസ്‌റ്റിക്‌ ബില്ലുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്‌. ഇംഗ്ലണ്ട്‌ 2016ല്‍ പ്ലാസ്‌റ്റിക്‌ കറന്‍സി ഉപയോഗിച്ചുതുടങ്ങും.
ഓസ്‌ട്രേലിയ, ബെര്‍മുഡ, ബ്രൂണെ, കാനഡ, ന്യൂ സീലാന്‍ഡ്‌, പാപുവ ഗിനിയ, റുമാനിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ ഈ വര്‍ഷം മുഴുവനായും പോളിമര്‍ ബാങ്ക്‌ നോട്ടുകളിലേയ്‌ക്ക്‌ ചുവടുമാറി. ബംഗ്ലാദേശ്‌, ശ്രീലങ്ക, തയ്‌ലാന്‍ഡ്‌, മലേഷ്യ എന്നിവയടക്കം 17 രാജ്യങ്ങള്‍ പോളിമറിലാണ്‌ തങ്ങളുടെ നോട്ടുകള്‍ അച്ചടിക്കുന്നത്‌. കുവൈത്ത്‌ ഗാര്‍ഡിയന്‍ പോളിമറില്‍ ബാങ്ക്‌ നോട്ടുകള്‍ അച്ചടിക്കുന്നുണ്ടെങ്കിലും വിതരണം ചെയ്‌തു തുടങ്ങിയിട്ടില്ല.
സാധാരണ പേപ്പര്‍ നോട്ടുകളേക്കാള്‍ പ്ലാസ്‌റ്റിക്‌ കറന്‍സികള്‍ അഞ്ച്‌ മടങ്ങ്‌ ഈടുനില്‍ക്കും. ഇതുവഴി അച്ചടി ചെലവ്‌ ഏറെ ലാഭിക്കാം. പോളിമര്‍ പദാര്‍ഥങ്ങള്‍ പേപ്പര്‍ നോട്ടുകളേക്കാള്‍ പരിസ്‌ഥിതിക്ക്‌ മുതല്‍ക്കൂട്ടാകുന്നതും പുതുക്കി ഉപയോഗിക്കാവുന്നതുമാണ്‌. വെന്‍ഡിങ്‌ മെഷീനുകളിലും ഇതേറെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും.
വൃത്തികൂടുതലുള്ളതും പെട്ടെന്ന്‌ ചീത്തയാകാത്തതും എണ്ണ, ദ്രാവകങ്ങള്‍ എന്നിവ വലിച്ചെടുക്കാത്തതുമാണെന്ന ഗുണങ്ങളുമുണ്ട്‌. അലക്കുയന്ത്രത്തില്‍ വീണുപോയാല്‍ പോലും നശിക്കുകയില്ല. പ്ലാസ്‌റ്റിവിഷന്‍ അറേബ്യയില്‍ പങ്കെടുക്കുന്ന കമ്പനികളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്‌. ബംഗ്ലാദേശ്‌, ശ്രീലങ്ക എന്നിവയാണ്‌ മറ്റു പ്രധാന രാജ്യങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (2 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (2 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (2 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (3 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (4 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (4 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (4 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (5 hours ago)

Malayali Vartha Recommends