Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയുടെ പിന്നാലെ യു.എ.ഇയും ഒക്ടോബര്‍ ഒന്ന് മുതല്‍ എക്‌സൈസ് നികുതി ചുമത്തുന്നു

23 AUGUST 2017 10:57 AM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ഉത്പാദിപ്പിക്കുന്നതോ വില്‍ക്കുന്നതോ ആയ പ്രത്യേക ഇനം ഉത്പന്നങ്ങള്‍ക്ക് എക്‌സൈസ്‌നികുതി ചുമത്തുന്ന സംവിധാനം വരുന്ന ഒക്ടോബര്‍ ഒന്നിന് നിലവില്‍വരും.

ധനകാര്യമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി യൂനിസ് ഹാദി അല്‍ ഖൂറിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫ്രീസോണില്‍ ഉത്പാദിപ്പിക്കുന്ന ഈ വിഭാഗത്തില്‍പെടുന്ന ഉത്പന്നങ്ങള്‍ക്കും ഇത് ബാധകമാണ്. രാജ്യത്തേക്ക് വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാര്‍ കൊണ്ടുവരുന്ന ഈ ഇനം സാധനങ്ങള്‍ക്കും നികുതി നല്‍കേണ്ടിവരും. പുതിയ നികുതി ചുമത്തുന്നതോടെ പ്രാഥമിക കണക്കുകളനുസരിച്ച് ഏഴ് ബില്യന്‍ ദിര്‍ഹത്തിന്റെ അധികവരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുകയിലെ ഉത്പന്നങ്ങള്‍ക്ക് നൂറുശതമാനവും ശീതളപാനീയങ്ങള്‍ക്ക് അമ്പത് ശതമാനവും നികുതി ഈടാക്കാനാണ് തീരുമാനം. ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. ഇപ്പോഴത്തെ ഉത്തരവനുസരിച്ച് പുകയില ഉത്പന്നങ്ങളും ശീതളപാനീയങ്ങളുമാണ് നികുതിയുടെ പരിധിയില്‍ വരുന്നത്. മറ്റ് ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് എക്‌സൈസ് നികുതി നടപ്പാക്കുന്നതിനായുള്ള പുതിയ നിയമം സംബന്ധിച്ച ഉത്തരവ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുറപ്പെടുവിച്ച പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ അറിയിപ്പ്. യു.എ.ഇ.യുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാമിന് നല്‍കിയ പ്രത്യേക പ്രസ്താവനയിലാണ് നികുതി ഈടാക്കുന്ന തീയതി അണ്ടര്‍ സെക്രട്ടറി വെളിപ്പെടുത്തിയത്. ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായ ഉത്പന്നങ്ങളുടെമേല്‍ ഉയര്‍ന്ന എക്‌സൈസ് നികുതി ചുമത്തുന്നതാണ് പുതിയ നിയമം. 2017-ലെ ഫെഡറല്‍ ഡിക്രി-നിയമം ഏഴുപ്രകാരമാണ് പുതിയ എക്‌സൈസ് തീരുവ ചുമത്തുന്നത്. ആരോഗ്യസംരക്ഷണത്തിന് ഊന്നല്‍ നല്‍കുകയാണ് പുതിയ നികുതി ചുമത്തുന്നതിലൂടെ രാജ്യം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (18 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (30 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (36 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (40 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends