Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഏത്തക്കായുടെയും വെളിച്ചെണ്ണയുടെയും വില കുതിക്കുന്നു

26 AUGUST 2017 11:39 AM IST
മലയാളി വാര്‍ത്ത

ഓണമിങ്ങെത്തിയതോടെ എത്തക്കായയുടെയും വെളിച്ചെണ്ണയുടെയും വില റെക്കാഡ് ഉയരത്തിലേക്ക് കുതിക്കുന്നു. ഏത്തക്കായ വില 80 രൂപയിലും വെളിച്ചെണ്ണ വില 160 രൂപയിലുമെത്തി. ഉപ്പേരിക്കും ശർക്കരപിരട്ടിക്കും വില 360 രൂപയാണ്. ആദ്യമായാണ് ഇവയുടെ വില 150 രൂപ കവിഞ്ഞ് ഉയരുന്നത്. ഓണമാകുമ്പോൾ ഏത്തക്കായ വില 100 രൂപ കവിയുമെന്ന് വ്യാപാരികൾ പറയുന്നു. ഉപ്പേരിവില 400 രൂപയും കടന്ന് കുതിക്കും.

ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമാണ് ഏത്തക്കായ കൂടുതലായും കേരള വിപണിയിലെത്തുന്നത്. വേനൽ കടുത്തതിനാൽ ഇടുക്കിയിൽ നാടൻ കായയുടെ ഉത്‌പാദനം കുറവാണ്. വയനാട്ടിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും വിപണിയിലേക്ക് പ്രതീക്ഷിച്ചത്ര കായ എത്തുന്നുമില്ല. ഇതാണ് വിലക്കയറ്റത്തിന്റെ മുഖ്യകാരണം.

തേങ്ങാ വില 36 രൂപയിൽ നിന്ന് ഈവാരം 42 രൂപയിലെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് തേങ്ങാ വരവും കുറഞ്ഞതോടെ വെളിച്ചെണ്ണ ചരിത്രത്തിൽ ആദ്യമായി 160 രൂപയിലെത്തി. വില ഇനിയും കൂടുമെന്നാണ് വിപണിയുടെ വിലയിരുത്തൽ. ജി.എസ്.ടി വന്നതിനെ തുടർന്ന് ചെക്‌പോസ്‌റ്റുകൾ ഒഴിഞ്ഞതിനാൽ തമിഴ്‌നാട്ടിൽ നിന്ന് വ്യാജവെളിച്ചെണ്ണ വൻതോതിൽ എത്തുന്നുണ്ട്. പരിശോധനാ സംവിധാനങ്ങളില്ലാത്തതും വ്യാജന് വളമാകുകയാണ്.

താലൂക്ക് അടിസ്ഥാനത്തിൽ സർക്കാർ ഓണച്ചന്ത തുറന്ന് ഒരാഴ്‌ച പിന്നിട്ടിട്ടും 90 രൂപ വിലയുള്ള ശബരി വെളിച്ചെണ്ണ എത്തിയിട്ടില്ലെന്നതും ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും.

'രസക്കദളി" എന്നറിയപ്പെടുന്ന ഞാലിപ്പൂവന്റെ വില കിലോയ്ക്ക് 90 രൂപയിലെത്തി. ഏത്തപ്പഴത്തിന് വില 70 മുതൽ 80 രൂപവരെയാണ്. പൂവൻ പഴത്തിന് വില 65-70 രൂപ. പാളയൻകോടൻ ചില്ലറ വില 50 രൂപയിലേക്കും ഉയർന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends