Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാന ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും

30 AUGUST 2017 04:16 PM IST
മലയാളി വാര്‍ത്ത

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് എല്ലാ സെക്ടറുകളിലും നിരക്കിളവ് ലഭ്യമാക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു എയര്‍ ഇന്ത്യയും നിരക്കിളവ് പ്രഖ്യാപിച്ചു. ഇന്ത്യന്‍ സെക്ടറിലേക്കുളള വിമാന ടിക്കറ്റ് നിരക്കിലാണ് എയര്‍ ഇന്ത്യയുടെ നിരക്കിളവ്. സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് എല്ലാ സെക്ടറുകളിലും നിരക്കിളവ് ലഭ്യമാക്കുമെന്ന് സൗദി എയര്‍ലൈന്‍സും അറിയിച്ചു.

സൗദി അറേബ്യയില്‍ നിന്നു കൊച്ചി, കോഴിക്കോട്, മുംബൈ, ദല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുളള യാത്രക്കാര്‍ക്കാണ് നിരക്കിളവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഡിസംബര്‍ 31 വരെ നിരക്കിളവ് തുടരും.

ജിദ്ദ-കൊച്ചി സെക്ടറില്‍ റൗണ്ട് ട്രിപിന് എക്കണോമി ക്ലാസില്‍ ഏറ്റവും കുറഞ്ഞ നിരക്ക് 1230 റിയാലാണ്. വണ്‍ വേ ടിക്കറ്റ് 595 റിയാലാണ്. മുംബൈ വഴി കോഴിക്കോട് യാത്ര ചെയ്യുന്നവര്‍ക്കും ഇതേ നിരക്കില്‍ ടിക്കറ്റ് ലഭിക്കും.

എയര്‍ ഇന്ത്യ എക്സ്പ്രസ് റിയാദ്-കോഴിക്കോട് സെക്ടറില്‍ സെപ്തംബര്‍ 4 മുതല്‍ മാര്‍ച്ച് 24 വരെ 600 റിയാലിന് ടിക്കറ്റ് ലഭ്യമാക്കും. എന്നില്‍ ഡിസംബര്‍ 14 മുതല്‍ ജനുവരി 3 വരെ നിരക്കിളവ് ഉണ്ടാവില്ലെന്നും എയര്‍ ഇന്ത്യ റിയാദ് മാനേജര്‍ കുന്ദന്‍ലാല്‍ ഗോത്വാല്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി.

സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെ സൗദി എയര്‍ലൈന്‍സ് എല്ലാ സെക്ടറുകളിലും നിരക്കിളവ് അനുവദിക്കും. ഡിസംബര്‍ 31 വരെ യാത്രചെയ്യുന്നവര്‍ക്കാണ് നിരക്കിളവ് പ്രയോജനപ്പെടുത്താന്‍ കഴിയും. റിയാദ്-കൊച്ചി റൗണ്ട് ട്രിപിന് എക്കണോമി ക്ലാസില്‍ 1150 റിയാലിന് ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (16 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (59 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (10 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (10 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (10 hours ago)

Malayali Vartha Recommends