Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവന്നാൽ പെട്രോളിന് 50 രൂപ ആയേക്കും

18 SEPTEMBER 2017 04:20 PM IST
മലയാളി വാര്‍ത്ത

പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം എന്ന ആവശ്യം ശക്തമാകുന്നു. ഇവ ജിഎസ്ടിയുടെ കീഴില്‍ വന്നാല്‍ വില 22 ശതമാനമെങ്കിലും കുറയും. ജിഎസ്ടിയുടെ താഴ്ന്ന നിരക്ക് കൂടി ഏര്‍പ്പെടുത്തിയാല്‍ വില പകുതി വരെ കുറഞ്ഞേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്രസര്‍ക്കാരിന്റെ നികുതിക്ക് ശേഷം പെട്രോളിന് 17 ശതമാനവും ഡീസലിന് 12 ശതമാനത്തോളവുമാണ് കേരളം നികുതിയായി ചുമത്തുന്നത്. ഇതനുസരിച്ച് ഇന്ധനവില വര്‍ധിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്ക് ഒഴുകിയെത്തുന്ന നികുതി വരുമാനവും വര്‍ധിക്കും. ഇതുപ്രകാരം കഴിഞ്ഞമാസം കേരളത്തിന്റെ ഖജനാവില്‍ എത്തിയത് 525 കോടിയോളം രൂപയാണ്. ജിഎസ്ടി വഴി ലഭിക്കുന്ന 1200 കോടിയോളം രൂപയുടെ നികുതി വരുമാനത്തോളം തന്നെയാണ് മദ്യത്തില്‍ നിന്നും ഇന്ധന നികുതിയില്‍ നിന്നും കേരളത്തിന്റെ ഖജനാവിലെത്തുന്നത്.

അതുകൊണ്ട് തന്നെ ഇന്ധനവിലയ്ക്കു മേല്‍ ജിഎസ്ടി ചുമത്തിയാല്‍ സംസ്ഥാനത്തിന്റെ വരുമാനം പകുതിയായി കുറയും. ഈ സാഹചര്യത്തില്‍ ഇത്തരമൊരു നീക്കത്തെ ഏതുവിധേനയും സംസ്ഥാനം ചെറുക്കും. ജിഎസ്ടി അവതരിപ്പിച്ചപ്പോള്‍ മദ്യത്തേയും ഇന്ധനത്തേയും ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി നിന്നതും അതുകൊണ്ടുതന്നെയാണ്.

നിലവില്‍ ജിഎസ്ടി നികുതി നിരക്കുകള്‍ 5, 12, 18, 28 ശതമാനം എന്നിങ്ങനെയാണ്. ജിഎസ്ടി കൊണ്ടു വന്നാല്‍ തന്നെ പെട്രോള്‍, ഡീസല്‍ ജിഎസ്ടി 12 ശതമാനത്തിലും അധികമായിരിക്കും. ഇത് 12 ശതമാനമാണെങ്കില്‍ പെട്രോള്‍ വില ഡല്‍ഹിയില്‍ 38 രൂപയായി കുറയും. ഇത് 18 ശതമാനം ജിഎസ്ടിയാണെങ്കില്‍ 40 രൂപയായും 28 ശതമാനമെങ്കില്‍ 43.44 രൂപയായും വരും.

സെസ് കൂടി ഉള്‍പ്പെടുത്തിയാല്‍ പോലും വില 50 രൂപയില്‍ ഒതുങ്ങും. അങ്ങനെയെങ്കില്‍ നിലവിലെ നിരക്കിനേക്കാള്‍ 20 രൂപ കുറയും. നിലവില്‍ ഡല്‍ഹിയില്‍ ഡീസല്‍ വില 58.72 രൂപ. 18 ശതമാനം ജിഎസ്ടി ചുമത്തിയാല്‍ വില 38 രൂപയിലും 28 ശതമാനമാണെങ്കില്‍ 48 രൂപയിലും ഡീസല്‍ നിരക്ക് ഒതുങ്ങും. എസ്‌യുവി സെസ് കൂടി ഉള്‍പ്പെടുത്തിയാല്‍ പോലും വില 49 രൂപയില്‍ നില്‍ക്കും. അപ്പോഴും നിലവിലെ നിരക്കിനേക്കാള്‍ പത്തു രൂപയോളം കുറവുണ്ടാകും.

അതേസമയം പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയില്‍ ഉള്‍പെടുത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാരിനോ സംസ്ഥാനസര്‍ക്കാരിനോ മാത്രം തീരുമാനിക്കാനാവില്ല. ജിഎസ്ടി നിയമപ്രകാരം ജിഎസ്ടി കൗണ്‍സിലിനു മാത്രമേ ഇതിന് അധികാരമുള്ളൂ.

കൗണ്‍സില്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കണമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും ആവശ്യപ്പെട്ടിരിക്കുകയാണ്. പക്ഷേ കേരളം അടക്കം നിലപാട് എടുക്കുന്നില്ല. ധനമന്ത്രി തോമസ് ഐസക്കിന് വലിയ സ്വാധീനം ജിഎസ്ടിയിലുണ്ട്. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിക്കു പുറത്തുവേണമെന്ന് ശാഠ്യം പിടിച്ചത് സംസ്ഥാനങ്ങള്‍ തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (25 minutes ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (32 minutes ago)

  വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം... കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാറിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം  (43 minutes ago)

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു... ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ​ഗതാ​ഗതക്കുരുക്കും രൂക്ഷം  (48 minutes ago)

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (59 minutes ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (1 hour ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (1 hour ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (1 hour ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (1 hour ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (2 hours ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (2 hours ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (2 hours ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (2 hours ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (3 hours ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (3 hours ago)

Malayali Vartha Recommends