Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

നിങ്ങളുടെ എയര്‍ടെല്‍ നമ്പറുമായി ആധാര്‍ ലിങ്ക് ചെയ്യുന്നത് എങ്ങനെ?

19 SEPTEMBER 2017 03:47 PM IST
മലയാളി വാര്‍ത്ത

നിങ്ങള്‍ ഒരു മൊബൈല്‍ ഉപഭോക്താവാണെങ്കില്‍, ആധാര്‍ കാര്‍ഡും നിങ്ങളുടെ മൊബൈല്‍ നമ്പറും ഉടന്‍ ബന്ധിപ്പിക്കണമെന്ന് സര്‍ക്കാരിന്റെ സന്ദേശം നിങ്ങള്‍ക്ക് ലഭിച്ചിരിക്കും. എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് കണക്ഷന്‍ ഉടമകള്‍ക്ക് അവരുടെ ഏറ്റവും അടുത്തുള്ള എയര്‍ടെല്‍ ഔട്ട് ലെറ്റ് സന്ദര്‍ശിച്ചാല്‍ ഈ നടപടി എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും. പ്രീപെയ്ഡ് കണക്ഷനുള്ള ഉപഭോക്താക്കള്‍ ഏറ്റവും അടുത്തുള്ള റീട്ടെയിലറെ സന്ദര്‍ശിക്കണം.

നിങ്ങളുടെ എയര്‍ടെല്‍ നമ്പറുമായി ആധാര്‍ ലിങ്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കുന്നതല്ല. നിങ്ങള്‍ ഒരു എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് അല്ലെങ്കില്‍ ഡിജിറ്റല്‍ ടിവി ഉപഭോക്താവാണെങ്കില്‍ ആധാറുമായി ബന്ധിപ്പേക്കണ്ട ആവശ്യമില്ല. മൊബൈല്‍ കണക്ഷനുകള്‍ക്ക് മാത്രമാണ് ഇത് ബാധകം. റോമിം​ഗിലായിരിക്കുന്ന ഉപഭോക്താക്കളും നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണം. കോര്‍പ്പറേറ്റ് ഉപഭോക്താക്കളെ ആധാര്‍-മൊബൈല്‍ നമ്പര്‍ ലിങ്കിംങിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിങ്ങളുടെ എയര്‍ടെല്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന സമയത്ത്, ബയോമെട്രിക് പരിശോധനയ്ക്കായി നിങ്ങളുടെ ഫിംഗര്‍പ്രിന്റ് ആവശ്യപ്പെടും. പരിശോധനയ്ക്ക് ശേഷം, 24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് സ്ഥിരീകരണ എസ്‌എംഎസ് ലഭിക്കും.

മൊബൈല്‍ നമ്പറും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2018 ഫെബ്രുവരി 6 ആണ്. ഈ തീയതിക്ക് മുമ്പ് നിങ്ങള്‍ നടപടി പൂര്‍ത്തിയാക്കിയില്ലെങ്കില്‍, നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ നിന്നുള്ള സേവനങ്ങള്‍ നിയന്ത്രിതമായിരിക്കും.

ആധാറും മൊബൈലും തമ്മില്‍ ബന്ധിപ്പിക്കാന്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡും മൊബൈലും മാത്രാമാണ് ആവശ്യം. പ്രക്രിയ പൂര്‍ത്തിയാക്കാന്‍ നിങ്ങളുടെ മൊബൈലില്‍ ഒരു സ്ഥിരീകരണ കോഡ് അല്ലെങ്കില്‍ ഒരു വണ്‍ ടൈം പാസ്വേര്‍ഡ് (ഒടിപി) ലഭിക്കുമെന്നതിനാല്‍ മൊബൈല്‍ ഫോണ്‍ നിര്‍ബന്ധമാണ്. നിങ്ങള്‍ ഒരു ഡേറ്റാകാര്‍ഡ് ഉപഭോക്താവാണെങ്കില്‍, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഇതര മൊബൈല്‍ നമ്പറിലേക്ക് ഒടിപി അയയ്ക്കും.

പുതിയ കണക്ഷന്‍ എടുക്കുന്ന സമയത്ത് ആധാര്‍ വിവരങ്ങളും ബയോമെട്രിക്ക് വിവരങ്ങളും നല്‍കിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ വീണ്ടും പരിശോധനാ പ്രക്രിയ പിന്തുടരേണ്ടതില്ല. എന്നാല്‍ സിം എടുക്കുന്ന സമയത്ത് ഐഡന്റിറ്റി, അഡ്രസ്സ് പ്രൂഫ് ആയി മാത്രമേ ആധാര്‍ നല്‍കുകയുള്ളൂവെങ്കില്‍, ബയോമെട്രിക്ക് എടുക്കാത്തതിനാല്‍ നിങ്ങള്‍ വീണ്ടും എയര്‍ടെല്‍ റീട്ടെയിലറുടെ അടുത്ത് പോകേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends