Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പമ്പുടമകളുടെ കമ്മിഷനിലും കൈയിട്ട് വാരി എണ്ണക്കമ്പനികൾ

22 SEPTEMBER 2017 10:27 AM IST
മലയാളി വാര്‍ത്ത

പ്രതിദിനം വില വർദ്ധിപ്പിച്ച് ഉപഭോക്താക്കളെ പിഴിയുന്ന എണ്ണക്കമ്പനികൾ പമ്പുടമകൾക്ക് വർദ്ധിപ്പിച്ചുനൽകിയ കമ്മിഷനിലും കൈയിട്ടുവാരുന്നു. ദീർഘനാളത്തെ ആവശ്യത്തിനൊടുവിൽ കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് കമ്മിഷൻ ഇനത്തിൽ വർദ്ധിപ്പിച്ച 85 പൈസയിൽ 43 പൈസയും തിരിച്ചുപിടിക്കുകയാണ് എണ്ണക്കമ്പനികൾ. ലൈസൻസ് ഫീസ് റിക്കവറിയുടെ പേരിലാണ് ഈ കൊള്ള.

വൻതുക നിക്ഷേപിച്ച് പമ്പുകൾ ആരംഭിക്കുന്നവർക്ക് ന്യായമായ കമ്മിഷൻ ലഭിക്കുന്നില്ലെന്ന് ഉടമകളുടെ രണ്ട് സംഘടനകളും ഉന്നയിച്ചിരുന്നു. സമരം ഉൾപ്പെടെ പ്രഖ്യാപിച്ചതോടെയാണ് 85 പൈസ വർദ്ധിപ്പിച്ചത്. പെട്രോളിന് 2.02 രൂപയും ഡീസലിന് 1.86 രൂപയുമാണ് കമ്മിഷൻ. പമ്പുകൾ നടത്താൻ ഒമ്പതോളം ലൈസൻസുകൾ ഓരോ വർഷവും പുതുക്കേണ്ടതുണ്ട്. ലൈസൻസ് പുതുക്കുന്ന ഉത്തരവാദിത്തം എണ്ണക്കമ്പനികൾ ഏറ്റെടുത്തിരുന്നു.

ഇതിന്റെ പേരിലാണ് ലൈസൻസ് ഫീ റിക്കവറി എന്ന പേരിൽ ഓരോ ലിറ്റർ പെട്രോളിനും 37 പൈസ വീതം തിരിച്ചുപിടിക്കുന്നത്. ഇതിനുനികുതി കൂടി വരുന്നതോടെ 43 പൈസ കമ്പനികൾ കീശയിലാക്കുകയാണെന്ന്; ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്സ്, അസോസിയേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ് എന്നിവയുടെ ഭാരവാഹികൾ പറഞ്ഞു.

പെട്രോൾ പമ്പുകളിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന ശൗചാലയങ്ങൾ നിർബന്ധമാണ്. ശൗചാലയം എണ്ണക്കമ്പനി നിർമ്മിക്കും. വൃത്തിയായി സൂക്ഷിക്കേണ്ട ചുമതല പമ്പുടമകൾക്കാണ്. നിശ്ചിത ഇടവേളകളിൽ വൃത്തിയാക്കാൻ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഇവ ചെയ്ത് ലോഗ് ബുക്കിൽ രേഖപ്പെടുത്തി കമ്പനിയെ ബോദ്ധ്യപ്പടുത്തുകയും വേണം. ഇതിന്റെ ചെലവ് കമ്പനികൾ നൽകുന്നില്ലെന്ന പരാതിയുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends