സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 25.040 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 120 രൂപ!യാണ് ഇന്ന് കുറഞ്ഞത്. 25,040 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3130 രൂപയുമാണ് ഇന്നത്തെ വില.
സംസ്ഥാനത്ത് സ്വര്‍ണം പവന് ഇന്നലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 25,160 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിലെ വിലവ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
യുഎസ് ചൈന വ്യാപാര തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ വിജയം കാണാത്തതും യുഎസിലെ സാമ്പത്തിക അടിയന്തരാവസ്ഥയും സുരക്ഷിത നിക്ഷേപമെന്നനിലയില്‍ സ്വര്‍ണത്തിന്റെ ആവശ്യമുയര്ത്തിയതുമാണ് സ്വര്‍ണ വില എക്കാലത്തെയും ഉയരത്തിലെത്താന്‍ കാരണം.
https://www.facebook.com/Malayalivartha