സ്വര്‍ണവിലയില്‍ വീണ്ടും കുറവ്, പവന് 24.040 രൂപ
സ്വര്‍ണ വില ഇന്നും കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ച പവന് 280 രൂപയുടെ ഇടിവുണ്ടായിരുന്നു.
24,040 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 3,005 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്
"
https://www.facebook.com/Malayalivartha