സ്വര്‍ണവില കുതിക്കുന്നു... പവന് 27,480 രൂപ
സ്വര്‍ണ വില കുതിക്കുന്നു. പവന് 80 രൂപ കൂടി ഇന്ന് വര്‍ധിച്ചു. ഇതോടെ പവന്റെ വില 27,480 എന്ന പുതിയ ഉയരത്തിലെത്തി. ആഗസ്റ്റ് മാസത്തില്‍ മാത്രം എട്ട് തവണയാണ് വില വര്‍ധനയുണ്ടായത്. ഈ കാലയളവില്‍ പവന് 1,800 രൂപ വര്‍ധിച്ചു.
ആഗോള വിപണിയിലെ വില വര്‍ധനവും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് സ്വര്‍ണ വില കുതിച്ചുയരാന്‍ കാരണമായത്. ഗ്രാമിന് 10 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 3,435 രൂപയാണ് ഗ്രാമിന്റെ വില.
https://www.facebook.com/Malayalivartha