സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 53,120 രൂപ
![](https://www.malayalivartha.com/assets/coverphotos/w657/311575_1716707334.jpg)
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്്. കഴിഞ്ഞ 5 ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്നിട്ടില്ല.
തിങ്കളാഴ്ച 55,120 എന്ന റെക്കോര്‍ഡ് വിലയില്‍ എത്തിയ ശേഷം സ്വര്‍ണവില ഇടിയുകയായിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 53,120 രൂപയാണ്. രണ്ടാഴ്ചയ്ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില.
മൂന്ന് ദിവസം കൊണ്ട് 2020 രൂപയാണ് പവന് കുറഞ്ഞത്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍ സ്വര്‍ണത്തെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം, നോര്‍വേ,അയര്‍ലന്‍ഡ്, സ്പെയിന് എന്നീ രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിച്ചത് സ്വര്‍ണ്ണവില കുറയുന്നതിന് ഒരു കാരണമായിരുന്നു. യു എസ് ഫെഡ് റിസര്‍വ് പലിശ ഉയര്‍ത്തില്ലെന്ന സൂചന കിട്ടിയതോടെ സ്വര്‍ണ നിക്ഷേപം കുറഞ്ഞിട്ടുണ്ടായിരുന്നു. ഇതും വില കുറയ്ക്കാന്‍ കാരണമായി.
അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 96 രൂപയാണ്.
https://www.facebook.com/Malayalivartha