റെക്കോര്‍ഡ് വളര്‍ച്ചയില്‍ കേരളത്തിലെ യൂസ്ഡ് ആഡംബര കാര്‍ വിപണി

വളര്‍ച്ചാനിരക്കില്‍ പുതിയ വാഹനങ്ങളുടെ വില്‍പ്പനയെ മറികടന്ന് കേരളത്തിലെ യൂസ്ഡ് ആഡംബര കാര്‍ വിപണി. ആഗ്രഹിച്ച സ്വപ്‌നവാഹനം കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാന്‍ കഴിയുമെന്നതാണ് യൂസ്ഡ് ആഡംബരകാര്‍ വിപണിയുടെ വളര്‍ച്ചയ്ക്ക് ഇന്ധനമാകുന്നത്. കേരളത്തില്‍ പ്രീ ഓണ്‍ഡ് ആഡംബര കാറുകളുടെ വിപണി 30 ശതമാനത്തിന് മുകളിലാണ് വളര്‍ച്ചാനിരക്ക്.
വരുമാനം കൂടിയതും ജീവിതശൈലി ഉയര്‍ന്നതും ഉപഭോക്താക്കളുടെ ആഗ്രഹങ്ങളില്‍ വന്ന മാറ്റവും പുതിയ ആഡംബര കാറുകളുടെ വില്‍പ്പന ഉയര്‍ന്നതും യൂസ്ഡ് കാര്‍ വിപണിയുടെ വളര്‍ച്ചയ്ക്ക് കാരണമായി. ഏതെങ്കിലും പ്രത്യേക മേഖല കേന്ദ്രീകരിച്ചല്ല ഇവയുടെ വില്‍പ്പന നടക്കുന്നത്. കേരളത്തിലെ ചെറുപട്ടണങ്ങളില്‍ നിന്നുപോലും തങ്ങള്‍ക്ക് ബിസിനസുകള്‍ ലഭിക്കുന്നുവെന്ന് ഡീലര്‍മാര്‍ പറയുന്നു. വെള്ള കാറുകള്‍ക്കാണ് ഡിമാന്റും വിലയും കൂടുതല്‍. എന്നാല്‍ ചില മോഡലുകളില്‍ ചില നിറങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.
മെഴ്‌സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി, ജാഗ്വാര്‍ തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ യൂസ്ഡ് കാറുകളാണ് വില്‍പ്പന നടത്തുന്നത്. 10 ലക്ഷം രൂപ മുതലാണ് ഇവയുടെ വില്‍പ്പന ആരംഭിക്കുന്നത്. 'ബാങ്ക് വായ്പകള്‍ മുമ്പത്തേക്കാളും ഉദാരമായതും 90 ശതമാനം വായ്പ ലഭിക്കുന്നതും വിപണിയുടെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.
സാധാരണയായി ആഡംബര കാറുകള്‍ നല്ല രീതിയില്‍ സൂക്ഷിച്ചിട്ടുള്ളവയും മിതമായി ഉപയോഗിച്ചിട്ടുള്ളവയുമായിരിക്കും. ആഡംബര കാറുകള്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ കാറായിട്ടാകും പലരും വാങ്ങുന്നത്. അതുകൊണ്ടുതന്നെ ഉപയോഗം കുറവായിരിക്കും, നല്ല രീതിയില്‍ മെയ്ന്റനന്‍സ് നടത്തിയിട്ടുമുണ്ടാകും.
മുന്‍കാലങ്ങളില്‍ യൂസ്ഡ് കാറുകള്‍ക്ക് ബാങ്ക് വായ്പ കിട്ടുന്നത് എളുപ്പമായിരുന്നില്ല. എന്നാലിപ്പോള്‍ 90 ശതമാനം വരെ വായ്പ ലഭിക്കും. മാത്രമല്ല, ബാങ്ക് നിശ്ചയിക്കുന്ന വിലയെക്കാള്‍ താഴെയായിരിക്കും മാര്‍ക്കറ്റ് വില. അതുവെച്ച് കണക്കാക്കുമ്പോള്‍ വാഹനത്തിന്റെ 100 ശതമാനം വരെ വായ്പ ലഭിക്കാറുണ്ടെന്ന് ഡീലര്‍മാര്‍ പറയുന്നു.
യൂസ്ഡ് ആഡംബര കാര്‍ വിപണിയുടെ വളര്‍ച്ചയില്‍ ഇന്ത്യ ആഗോളനിലവാരത്തിലേക്ക് കുതിക്കുകയാണ്. കാരണം പാശ്ചാത്യരാജ്യങ്ങളിലെയും മറ്റും പുരോഗതി പ്രാപിച്ച വിപണികളില്‍ പുതിയ കാറുകളുടെ വില്‍പ്പനയുടെ 2.2 ഇരട്ടിയോളമാണ് യൂസ്ഡ് കാറുകളുടെ വില്‍പ്പന.
https://www.facebook.com/Malayalivartha