വോഡഫോൺ – ഐഡിയ ലയനം പൂർത്തിയായി; 400 മില്യണ്‍ ഉപയോക്താക്കളോടെ ഇനിമുതൽ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എന്ന പേരിൽ രംഗത്തെത്തും

വോഡഫോണ്‍-ഐഡിയ സെല്ലുലാര്‍ ലയനത്തിന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ അനുമതി നല്‍കിയതായി റിപ്പോർട്ടുകൾ. രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി മാറുന്ന കമ്പനി ഇനിമുതൽ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എന്ന പേരിലാണ് അറിയപ്പെടുക.
ഒമ്പത് ടെലികോം സർക്കിളുകളിൽ ഒന്നാം സ്ഥാനം പുതിയ കമ്പനിക്കായിരിക്കും. എയർടെല്ലിനെ പിന്തള്ളിയാണ് വോഡഫോൺ ഐഡിയ ലിമിറ്റഡ് രംഗത്തെത്തിയിരിക്കുന്നത്. റിലയൻസ് ജിയോയുടെ കടന്നു വരവോടെ ശക്തമായ മത്സരം കണ്ടു വരുന്ന ടെലികോം മേഖലയില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ ലയനം കരുത്തു പകരും. 32.2 ശതമാനമാണ് കമ്പനിയുടെ വിപണി മൂല്യം.
മുൻപ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സിന്റെ അനുമതി കമ്പനിയ്ക്ക് ലഭിച്ചിരുന്നു. എന്‍സിഎല്‍റ്റിയില്‍ നിന്നാണ് അവസാന സീല്‍ ലഭിക്കേണ്ടിയിരുന്നത്. ഈ അനുമതി കൂടി ലഭിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍മാരായി വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് മാറിയിരിക്കുകയാണ്. 80,000 കോടി വരുമാനം, 400 മില്യണ്‍ ഉപയോക്താക്കള്‍, 35 ശതമാനം സബ്‌സ്‌ക്രൈബേഴ്‌സ്, 41 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ എന്നിവയെല്ലാം കമ്പനിക്കുണ്ട്.
https://www.facebook.com/Malayalivartha