കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം; ഓണ്‍ലൈന്‍ മാധ്യമങ്ങളിൽ കുട്ടികളെ ലൈംഗികമായി അപമാനിക്കുന്ന ഉള്ളടക്കങ്ങള്‍ തീരിച്ചറിയാൻ പുത്തൻ സാങ്കേതികവിദ്യയുമായി ഗൂഗിൾ

ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ പുത്തൻ സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ്. കുട്ടികളെ ലൈംഗികമായി അപമാനിക്കുന്ന ഉള്ളടക്കങ്ങള്‍ തടയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) എന്ന പേരില്‍ ഇമേജ് പ്രോസസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സംവിധാനമാണ് ഗൂഗിൾ നടപ്പിലാക്കാനൊരുങ്ങുന്നത്.
ഗവണ്‍മെന്റ് ഇതര സ്ഥാപനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും സാങ്കേതിക വിദ്യാ കമ്പനികള്‍ക്കും ഇതിന്റെ സഹായം ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളെ ലൈംഗികമായി അപമാനിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ ഇന്റര്‍നെറ്റുകളിലൂടെ വരുന്നുണ്ട്.ഇത് അപകടകരമാണെന്നും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പെട്ടെന്ന് തന്നെ ഓണ്‍ലൈനിലൂടെ കുട്ടികള്‍ക്ക് നേരെ വരുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ സാധിക്കുമെന്നും ഗൂഗിള്‍ എന്‍ജിനീയറിങ് ലീഡ് നിക്കോള ടോടറോവിക് ആന്‍ഡ് പ്രോഡക്റ്റ് മാനേജര്‍ അഭി ചൗധരി ഔദ്യോഗിക ബ്ലോഗില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha