Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കുപ്പിവെള്ളത്തിലെ വ്യാജന്‍മാര്‍

13 DECEMBER 2018 04:18 PM IST
മലയാളി വാര്‍ത്ത

വീട്ടുകളില്‍ നിന്നും ദൂരയാത്രകള്‍ക്ക് പോകുന്ന ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് കുപ്പിവെള്ളത്തെയാണ്. ഇന്ന് ഭൂരിഭാഗം ഓഫീസുകളിലും ഉപയോഗിക്കുന്നത് ക്യാനുകളില്‍ വരുന്ന കുടിവെള്ളമാണ്. കുപ്പിവെള്ളം വാങ്ങുമ്പോള്‍ അത് ഏത് കമ്പനിയുടേതാണെന്നോ അതിന്റെ വിലയോ ആരും തന്നെ ശ്രദ്ധിക്കാറില്ല. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കല്യാണങ്ങള്‍ക്ക് പോലും ഒരു ബോട്ടില്‍ കുപ്പിവെള്ളം വിളമ്പുന്നതാണ് പുതിയ രീതി. നിരത്തിലൂടെ മിനിട്ടുകള്‍ ഇടവെട്ട് കുപ്പിവെള്ളവുമായി പായുന്ന മിനി വാനുകളില്‍ ഒന്നും തന്നെ മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. കത്തുന്ന വെയിലില്‍ മണിക്കൂറുകളോളം പ്ലാസ്റ്റിക് കുപ്പിയില്‍ ഇരുന്ന് തിളച്ച ശേഷമാണ് അത് നമ്മുടെ ഉള്ളിലേയ്ക്ക് എത്തുന്നത്. 

കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന കമ്പനികളുടെ വെള്ളം അധികമായി വാങ്ങുന്നത് മിക്കപ്പോഴും ചെറുകിട കച്ചവടക്കാരാണ്. സ്വഭാവികമായും വെള്ളം അധികമായി വിറ്റഴിക്കുന്നതും ഇത്തരം ഇടങ്ങളില്‍ തന്നെയാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളിലോ മാളുകളിലോ പോയി ആരും കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കാറില്ല. മാത്രമല്ല ബ്രാന്‍ഡഡ് കമ്പനികളുടെ സ്റ്റിക്കര്‍ പതിച്ച് എത്തുന്ന പലതും വ്യജ കമ്പനികളുടേതുമാകാം. പലരില്‍ നിന്നും കടംവാങ്ങിയും ലോണെടുത്തും നല്ല രീതിയില്‍ വ്യവസായം മുന്നോട്ട് കൊണ്ട് പോകണം എന്നാഗ്രഹിക്കുന്നവര്‍ പരാജയപ്പെടുകയും കൊള്ളലാഭമുണ്ടാക്കാന്‍ തക്കം പാര്‍ത്ത് ഇരിക്കുന്നവര്‍ ആ മേഖലയില്‍ വിജയം കൈവരിക്കുകയും ചെയ്യുന്നു. 

കോടികള്‍ മുടക്കി ഗുണമേന്മയുള്ള യന്ത്രങ്ങള്‍ വാങ്ങി ശുദ്ധമായ വെള്ളം വിതരണം ചെയ്യുന്ന പല കമ്പനികളും ഇന്ന് ആശങ്കയിലാണ്. അടിസ്ഥാന സൗകര്യങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത കുപ്പിവെള്ള നിര്‍മ്മാണ പ്ലാന്റുകള്‍ ഇന്ന് സംസ്ഥാനത്ത് വ്യാപകമാണ്. കേട്ടുകേള്‍വി പോലും ഇല്ലാത്ത പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഒറ്റമുറിയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഈ വ്യാജന്‍മാരാണ് ഗുണമേന്മയുള്ള കമ്പനികള്‍ക്ക് കൂടി പേരുദോഷം ഉണ്ടാക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ഏജന്‍സികളുമായി കരാര്‍ ഉണ്ടാക്കി തട്ടിക്കൂട്ട് കമ്പനികള്‍ വിപണി മുഴുവന്‍ കീഴടക്കുകയാണ്. 

ഏതൊരു വസ്തുവും മനുഷ്യന്‍ തിരഞ്ഞെടുക്കുന്നത് സ്വന്തം അഭിരുചി അനുസരിച്ച് മാത്രമാണ്. എന്നാല്‍ കുടിവെള്ളത്തിന്റെ കാര്യത്തിന്‍ മാത്രം ആ ഒരു നിലവാരത്തിലെത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. കിട്ടുന്നത് ഏതാണോ അത് വാങ്ങി കുടിക്കുക എന്നതാണ് രീതി. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന കമ്പനികളുടെ വെള്ളം അധികമായി വാങ്ങുന്നത് പലപ്പോഴും ചെറുകിട കച്ചവടക്കാരാണ്. സ്വഭാവികമായും വെള്ളം അധികമായി വിറ്റഴിക്കുന്നതും ഇത്തരം ഇടങ്ങളില്‍ നിന്നാണ്. 

2010ല്‍ 60 കമ്പനികള്‍ മാത്രം ഉണ്ടായിരുന്ന കേരളത്തില്‍ നിലവില്‍ 160 ഓളം കുപ്പിവെള്ള കമ്പനികളാണ് നിയമപരമായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത്രയും അധികം കമ്പനികളെ മാത്രമല്ല വിപണിയില്‍ നമുക്ക് കാണാന്‍ കഴിയുന്നത.് എണ്ണമെടുത്താല്‍ കുപ്പിവെള്ള കമ്പനികള്‍ മൂന്നൂറ് കടക്കും. കൃത്യമായ ഗുണനിലവാരത്തോടെ ഒരു വിഭാഗം കമ്പനികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറ്റൊരു വിഭാഗം അമിത ലാഭത്തിനായി ജനങ്ങളെ കബളിപ്പിക്കുകയാണ്. മിനറല്‍ വാട്ടര്‍ എന്നത് പേരില്‍ മാത്രമാണ്. വി.ഐ.പികള്‍ക്ക് മാത്രമാണ് അത് മിനറല്‍ വാട്ടറായി ലഭിക്കുന്നത്. നമ്മള്‍ ഉപയോഗിക്കുന്നതില്‍ 99 ശതമാനവും മിനറല്‍ വാട്ടര്‍ അല്ല. വെറും കുപ്പിവെള്ളം മാത്രമാണ്. മാത്രമല്ല ഇത് ഉപയോഗിച്ച് ശീലമായവര്‍ക്ക് മിനറല്‍സ് അടങ്ങിയ വെള്ളം നല്‍കിയാല്‍ പോലും വിജയിച്ചെന്ന് വരില്ല. അതാണ് നമ്മുടെ നാട്ടിലെ അവസ്ഥ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (14 minutes ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (39 minutes ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (48 minutes ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (1 hour ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (1 hour ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (2 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (2 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (2 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (3 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (3 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (3 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (3 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (3 hours ago)

സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ  (3 hours ago)

SABARIMALA സ്വര്‍ണ്ണക്കൊള്ളക്കാരെ പൂട്ടാന്‍ പുതിയ അവതാരം  (3 hours ago)

Malayali Vartha Recommends