കോംപാക്റ്റ് എസ്യുവിയായ ടാറ്റ നെക്സോണിന്റെ ബുക്കിങ് തുടങ്ങി
രാജ്യമെമ്ബാടുമുള്ള ടാറ്റ ഡീലര്‍ഷിപ്പുകളില്‍ 11,000 രൂപ ടോക്കണ്‍ തുക നല്കി കാര്‍ ബുക്ക് ചെയ്യാം. ഈ മാസം അവസാനത്തോടെ ടാറ്റ നെക്സോണ്‍ പുറത്തിറക്കിയേക്കും. 7 ലക്ഷത്തിനും 10 ലക്ഷം രൂപയ്ക്കുമിടയിലായിരിക്കും എക്സ് ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോഡ് ഇക്കോ സ്പോര്‍ട്, ഹോണ്ട ഡബ്ല്യുആര്‍-വി, മാരുതി സുസുകി വിറ്റാര ബ്രെസ്സ എന്നിവര്‍ക്കിടയിലേക്കാണ് ടാറ്റ നെക്സോണ്‍ വരുന്നത്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളിലായി എക്സ്ഇ, എക്സ്ടി, എക്സ്ഇസഡ് വേരിയന്റുകളിലായിരിക്കും ടാറ്റ നെക്സോണ്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ടാറ്റയുടെ ഇംപാക്റ്റ് ഡിസൈന്‍ ഫിലോസഫിയുടെ അടിസ്ഥാനത്തിലാണ് നെക്സോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. പ്രോജക്റ്റര്‍ ഹെഡ്ലാംപുകള്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍ തുടങ്ങിയവ ടാറ്റ നെക്സോണിന്റെ സവിശേഷതകളാണ്. പിന്നില്‍ എല്‍ഇഡി ടെയ്ല് ലാംപുകളും റിയര്‍ സ്പോയ്ലറും കാണാം.
https://www.facebook.com/Malayalivartha