Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബെംഗലുരുവില്‍ നിന്ന് തിരുവനനന്തപുരത്തെത്താന്‍ വേണ്ടത് വെറും 41 മിനിട്ട്

09 SEPTEMBER 2017 11:50 AM IST
മലയാളി വാര്‍ത്ത

ഹൈപ്പര്‍ലൂപ്പിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നമുക്ക് ഇടയിലേക്ക് ഇറങ്ങിവന്നത് അടുത്ത ദിവസങ്ങളിലാണ്. ഡല്‍ഹിയില്‍ നിന്നും ഭൂമിയിലൂടെ മുംബൈയിലെത്താന്‍ നാളെയുടെ ഗതാഗതമാര്‍ഗ്ഗമെന്ന വിശേഷിപ്പിക്കപ്പെട്ട ഹൈപ്പര്‍ലൂപ്പിലൂടെ ഒരു മണിക്കൂര്‍ പോലും വേണ്ടെന്ന അവകാശവാദത്തെ പലരും സംശയത്തോടെയാണ് കണ്ടത്. ബെംഗലുരുവില്‍ നിന്ന് തിരുവനനന്തപുരത്തെത്താന്‍ വേണ്ടത് 41 മിനിട്ട്. റോഡും റെയിലും കടലും പുഴയും ആകാശവും ഗതാഗതത്തിന് വിനിയോഗിച്ച മനുഷ്യന്‍ യാത്ര ചെയ്യാന്‍ പുതിയതായി കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഹൈപ്പര്‍ ലൂപ്പ്.

വായുമര്‍ദ്ദം കുറഞ്ഞ ട്യൂബിലൂടെ വിമാനത്തോളമോ അതിലേറെയോ വേഗതയില്‍ ഭൂമിയിലൂടെ തന്നെ സഞ്ചരിക്കാനുള്ള മാര്‍ഗ്ഗമാണ് ഹൈപ്പര്‍ലൂപ്പ്. ഹൈപ്പര്‍ലൂപ്പ് വണ്‍ എന്ന സ്ഥാപനം തിരഞ്ഞെടുത്ത 35 പാതകളില്‍ അഞ്ചെണ്ണം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത് ഇന്ത്യയില്‍ നിന്നാണ്. ലോകത്തെ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യവും വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയുമായ ഇന്ത്യ ഹൈപ്പര്‍ലൂപ്പ് പോലൊരു സംരംഭത്തിന് എന്തുകൊണ്ടും അനുയോജ്യമാണെന്ന വിലയിരുത്തലാവാം ഇതിനു പിന്നില്‍.

ബെംഗലുരുവില്‍ നിന്നും ചെന്നൈവരെ 20 മിനുട്ടുകൊണ്ട് (334 km) യാത്രചെയ്യാവുന്ന പാതയാണ് ഇന്‍ഫി ആല്‍ഫയും എഇകോമും നിര്‍ദ്ദേശിച്ചത്. ബംഗലുരു മുതല്‍ തിരുവനന്തപുരം വരെ 41 മിനുട്ടുകൊണ്ട് (736km) എത്താവുന്ന പാതയാണ് ലക്‌സ് ഹൈപ്പര്‍ലൂപ്പ് നെറ്റ്‌വര്‍ക്ക് സമര്‍പ്പിച്ച നിര്‍ദ്ദേശത്തിലുള്ളത്. 55 മിനുട്ടുകൊണ്ട് ജയ്പുര്‍ വഴിയുള്ള ഡല്‍ഹി -മുംബൈ പാതയാണ് (1317km) ഡിന്‍ക്ലിക്‌സ് ഗ്രൗണ്ട് നെറ്റ്‌വര്‍ക്ക് സമര്‍പ്പിച്ചത്. മുംബൈയില്‍ നിന്നും 50 മിനുട്ടുകൊണ്ട് ബെംഗലുരു വഴി ചെന്നൈയിലേക്കുള്ള പാതയാണ് (1102km) ഹൈപ്പര്‍ലൂപ്പ് ഇന്ത്യ സമര്‍പ്പിച്ചത്.

2021 ഓടെ ഇന്ത്യയില്‍ ഹൈപ്പര്‍ലൂപ്പ് പാതകള്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് ഹൈപ്പര്‍ലൂപ്പ് ഇന്ത്യ അവകാശപ്പെടുന്നത്. ഈ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാരുമായി ഇവര്‍ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്രത്തിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തി പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനേക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends