Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

31 കോടി നിക്ഷേപം നടത്താന്‍ ഒരുങ്ങി ജുന്‍ജുന്‍വാല, ഓഹരികൾ സ്വന്തമാക്കി ഈ കമ്പനി....!! അഞ്ച് വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയത് 2000% നേട്ടം

14 AUGUST 2021 08:26 PM IST
മലയാളി വാര്‍ത്ത

രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോയിലേക്ക് ചേര്‍ത്ത ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ് രാഘവ് പ്രൊഡക്റ്റിവിറ്റി എന്‍ഹാന്‍സേഴ്‌സ്. കമ്പനി റെഗുലേറ്ററി ഫയലിംഗിന് ശേഷം ഈ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപ താല്‍പര്യം മാത്രമല്ല സ്റ്റോക്കിന്റെ ഹൈലൈറ്റ്.

ഇന്ത്യയുടെ വാരന്‍ ബഫറ്റ് ആയ രാകേഷ് ജുന്‍ജുന്‍വാല 30.9 കോടി വിലമതിക്കുന്ന കമ്പനിയുടെ 6 ലക്ഷത്തോളം അണ്‍ സെക്വേഡ് കംപല്‍സറി കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ (സിസിഡി) വാങ്ങാന്‍ പോവുകയാണെന്നാണ് കമ്പനി അറിയിച്ചത്.

 

 

 

 

രാഘവ് പ്രൊഡക്റ്റിവിറ്റി എന്‍ഹാന്‍സേഴ്‌സ് ഓഹരി വിലയുടെ ചരിത്രം പരിശോധിച്ചാല്‍, ഈ സ്‌മോള്‍ ക്യാപ് മെറ്റല്‍ സ്റ്റോക്ക് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അതിന്റെ ഓഹരി ഉടമകള്‍ക്ക് നല്‍കിയത് 80 ശതമാനം വരുമാനമാണ്. അതുപോലെ, ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് കഴിഞ്ഞ 6 മാസത്തിനുള്ളില്‍ 273 ശതമാനം റിട്ടേണും നിക്ഷേപകര്‍ക്ക് നല്‍കി.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഏകദേശം 735 ശതമാനം റിട്ടേണ്‍ നല്‍കിയതായും നാള്‍ വഴികളിലെ ഓഹരി വിപണി ചരിത്രം പറയുന്നു. 5 വര്‍ഷം മുമ്പ് ഈ സ്റ്റോക്കില്‍ 1 ലക്ഷം നിക്ഷേപിക്കുകയും ട്രേഡിങ് തുടരുകയും ചെയ്തിരുന്നെങ്കില്‍, 1 ലക്ഷം ഇന്ന് 21.32 ലക്ഷമായി മാറുമായിരുന്നു.

 

 

 

2016 ഏപ്രിലില്‍ ലിസ്റ്റ് ചെയ്ത കമ്പനി ഓഹരികള്‍ ഇക്കഴിഞ്ഞ ദിവസം ഒരു ഓഹരിക്ക് 1008.50 രൂപ വരെ എത്തിയിരുന്നു. ഈ കമ്പനിയിലാണ് രാകേഷ് ജുന്‍ജുന്‍വാല ഏകദേശം 31 കോടി നിക്ഷേപം നടത്താന്‍ പോകുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (15 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (42 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (45 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (4 hours ago)

Malayali Vartha Recommends