Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

75മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ; ആശങ്കയിലായി ഈ ഉൽപ്പന്നങ്ങൾ; സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങൾ ഇങ്ങനെ

16 AUGUST 2021 02:10 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. 75മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തും . രണ്ട് ഘട്ടമായിട്ടായിരിക്കും നിരോധനം നടത്തുന്നത് . ആദ്യ ഘട്ടം സെപ്റ്റംബര്‍ 30 ന് തുടങ്ങും.

എന്നാൽ ഈ തീരുമാനം ഏതൊക്കെ ഉല്‍പ്പന്നങ്ങളെ ബാധിക്കുമെന്നത് വളരെ വലിയ സംശയമായി നിലനിൽക്കുന്നു.നിരോധനം കര്‍ശനമാക്കുന്ന ഉല്‍പ്പന്നങ്ങൾ ഏതൊക്കെയാണെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

2022 ജൂലൈ മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം പൂര്‍ണ നിരോധനം ഏർപ്പെടുത്തും . പ്ലാസ്റ്റിക് പ്‌ളേറ്റ്, കപ്പ്, ഗ്‌ളാസ്, ട്രേ, വിവിധ ഉല്‍പ്പന്നങ്ങളുടെ കവറുകള്‍ നിരോധിക്കും.

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ വിജ്ഞാപനത്തില്‍ നിരവധി കാര്യങ്ങൾ പറയുന്നുണ്ട്.വര്‍ഷം ജൂലൈ 1 മുതല്‍ 120 മൈക്രോണില്‍ കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാനോ ഉപയോഗിക്കാനോ പാടില്ല .

 

                   

 

ആദ്യ ഘട്ടത്തില്‍ 50 മൈക്രോണുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിക്കുമെന്നാണ്കേന്ദ്രപരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ ചൂണ്ടിക്കാണിക്കുന്നത് . അടുത്ത വര്‍ഷം ഡിസംബര്‍ 31 മുതല്‍ 120 മൈക്രോണില്‍ത്താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളും പൂര്‍ണമായും നിരോധിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ .മാത്രമല്ല കുറഞ്ഞ മൈക്രോണിലുള്ള പ്ലാസ്റ്റിക് ഉപയോഗപ്പെടുത്തിയുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, വിതരണം,വില്‍പ്പന, കയറ്റുമതി, സംഭരണം എന്നിവയ്ക്കും കൂച്ചുവിലങ്ങിടും.

ഐസ്‌ക്രീം പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പോളിസ്റ്റെറീന്‍ (തെര്‍മോകോള്‍) ഡെക്കറേഷന്‍, സ്‌ട്രോകള്‍, ബലൂണുകളിലെ പ്ലാസ്റ്റിക് കോര്‍ക്ക്, സ്റ്റിക്കുകള്‍, ഇയര്‍ ബഡ്‌സ്, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കപ്പുകള്‍, ഗ്ലാസ്സുകള്‍, ഫോര്‍ക്കുകള്‍, സ്പൂണുകള്‍, കത്തികള്‍, സിഗരറ്റ് പാക്കറ്റിലെ പ്ലാസ്റ്റിക്, കോഫി സ്റ്റിറിംഗ് സ്റ്റിക്, പുഡ്ഡിംഗിലും മറ്റും ഉപയോഗിക്കുന്ന കവറുകള്‍ , സ്‌ട്രോ, ട്രേ, മധുരപലഹാരങ്ങളില്‍ പൊതിയുന്ന കവറുകള്‍, ക്ഷണക്കത്തുകളിലെ പ്ലാസ്റ്റിക്, എന്നിവയോടൊപ്പം 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് - പിവിസി ബാനറുകള്‍ എന്നിവയെല്ലാം നിരോധിക്കപ്പെട്ട വസ്തുക്കളുടെ കൂട്ടത്തിൽ ഉണ്ട്.

പുതിയ നിരോധനങ്ങൾ നിര്‍മാണമേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്ന വലിയ പ്രതീക്ഷ നമുക്ക് മുന്നിലുണ്ട്. എന്നാൽ ചെറുകിട വ്യവസായികളെ ബാധിക്കാത്ത തരത്തിലാകും നിരോധന നടപടികളെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത് .

മാര്‍ച്ചില്‍ ഈ വിജ്ഞാപനത്തിന്റെ കരട് മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു.മൈക്രോണ്‍ പരിധി ഉയര്‍ത്തുന്നതോട്കൂടി റീസൈക്കിള്‍ ചെയ്യാവുന്ന പ്ലാസ്റ്റിക്കിന്റെ ഉത്പാദനം കൂട്ടാമെന്നാണ് കണക്ക് കൂട്ടല്‍. ഏതായാലും പുതിയ തീരുമാനം പരിസ്ഥിതിയെ സംബന്ധിച്ച വളരെയധികം പ്രയോജനപ്രദം തന്നെയാണ്.

      
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (15 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (42 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (45 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (4 hours ago)

Malayali Vartha Recommends