Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓഹരി വില്‍പ്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് എയര്‍ടെല്‍

30 AUGUST 2021 11:44 AM IST
മലയാളി വാര്‍ത്ത

ഓഹരികള്‍ വഴി മൂലധനസമാഹരണത്തിനു തയാറെടുത്തു ഭാരതി എയര്‍ടെല്‍. ഓഹരി വില്‍പ്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് എയര്‍ടെലിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം ചേര്‍ന്ന എയര്‍ടെല്‍ ബോര്‍ഡ് യോഗം റൈറ്റ് ഇഷ്യൂ വഴി ധനസമാഹരണത്തിനു അനുമതിയും നല്‍കിയിട്ടുണ്ട്. കമ്പനി തന്നെയാണ് ഓഹരി വിപണികളെ അറിയിച്ചത്.

സ്ഥാപക ചെയര്‍മാന്‍ സുനില്‍ മിത്തല്‍ അടക്കം സ്ഥാപകര്‍ എല്ലാവരും ഓഹരികള്‍ വാങ്ങുമെന്നാണ് സൂചന. 5ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിലെ ഓഹരി ഉടമകളില്‍ നിന്ന് തന്നെ പണം സമാഹരിക്കാനാണ് കമ്പനിയുടെ നീക്കം. ഓഹരിയൊന്നിന് 535 രൂപ നിരക്കിലാകും റൈറ്റ് ഇഷ്യൂ വിപണിയിലെത്തുക.

1:14 അനുപാതത്തിലാകും ഓഹരികള്‍ വിതരണം ചെയ്യുക. അതായത് നിലവില്‍ 14 എയര്‍ടെല്‍ ഓഹരികള്‍ കൈയിലുള്ള ഒരാള്‍ക്ക് ഒരു റൈറ്റ് ഇഷ്യൂ എന്ന കണക്കില്‍. അഞ്ചു രൂപയാണ് ഓഹരികളുടെ മുഖവില. സാമ്പത്തികഞെരുക്കത്തില്‍ നട്ടം തിരിയുന്ന വോഡഫോണ്‍ ഐഡിയയ്ക്കു മേല്‍ കൂടുതല്‍ ആധിപത്യം സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. വോഡഫോണ്‍ ഐഡിയയുടെ 27 കോടി ഉപയോക്താക്കളെ സ്വന്തമാക്കി വിപണിയില്‍ ഒന്നാം സ്ഥാനം കൈവരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

റിലയന്‍സ് ജിയോയുടെ കടുന്നുവരവോടെയാണ് എയര്‍ടെല്‍ വിപണിയില്‍ രണ്ടാംസ്ഥാനത്തേയ്ക്കു തഴയപ്പെട്ടത്. നിലവില്‍ കമ്പനിയുടെ 55.8 ശതമാനം ഓഹരികളും പ്രൊമോട്ടറുടെ കൈകളിലാണ്. 44.09 ശതമാനം ഔഹരികളാണ് പൊതുവിപണിയിലുള്ളത്. ഇക്കഴിഞ്ഞ ജൂണില്‍ മാത്രം 38.1 ലക്ഷം ഉപയോക്താക്കളെ കൈവരിച്ച എയര്‍ടെല്ലിന്റെ മൊത്തം ഉപഭോക്തൃ ശൃംഖല 35.2 കോടിയാണ്.

വെള്ളിയാഴ്ച 588.45 രൂപയിലാണ് എയര്‍ടെല്‍ ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. അവകാശ ഓഹരികള്‍ പ്രഖ്യാപിച്ചതും ഗൂഗിളിന്റെ നിക്ഷേപമെത്തിയേക്കുമെന്ന വാര്‍ത്തയും ഇന്ന് ഓഹരികളില്‍ പ്രതിഫലിക്കുമെന്നാണു വിലയിരുത്തല്‍. നിലവില്‍ 11.15 രൂപ നേട്ടത്തില്‍ 606.35 രൂപയിലാണ് എയര്‍ടെല്‍ ഓഹരികളുടെ വ്യാപാരം നടക്കുന്നത്. ഓഹരിയുടെ 52 ആഴ്ചയിലെ മികച്ച പ്രകടനം 644.00 രൂപയാണ്.

നിലവില്‍ 1.7 ലക്ഷം കോടി രൂപയുടെ ബാധ്യതയുള്ള എയര്‍ടെല്ലിനെ സംബന്ധിച്ച് ഗൂഗിള്‍ പങ്കാളിയായെത്തുന്നത് സ്വപ്നതുല്യമാണ്. ടെക് ലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് എയര്‍ടെല്ലുമായുള്ള ഗൂഗിളിന്റെ നിക്ഷേപ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നു കഴിഞ്ഞ ദിവസമാണ് വാര്‍ത്തവന്നത്.

കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ഗൂഗിള്‍, ജിയോയില്‍ 33,737 കോടി രൂപയുടെ നിക്ഷേപം നടത്തിയത്. ഇതുവഴി കമ്പനിയുടെ 7.7 ശതമാനം ഓഹരി പങ്കാളിത്വവും ഗൂഗിള്‍ സ്വന്തമാക്കിയിരുന്നു. ജിയോയിലെ നിക്ഷേപങ്ങള്‍ക്കു സമാനമായ നിക്ഷേപമാകും എയര്‍ടെല്ലിലും നടത്തുകയെന്നാണു കമ്പനിയുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം ഗൂഗിളും ജിയോയും തമ്മിലുള്ള പങ്കാളിത്ത കച്ചവടത്തിലെ കരാര്‍പ്രകാരം ജിയോയുടെ നിലവിലെ എതിരാളി കമ്പനികളില്‍ ഒന്നിലും ഗൂഗിളിന് നിക്ഷേപം നടത്താന്‍ ആകില്ലെന്ന വാദം വിപണികളില്‍ ശക്തമാകുന്നുണ്ട്. ഇതിനിടെയാണ് അവകാശ ഓഹരികള്‍ വഴി ധനസമാഹരണത്തിന് എയര്‍ടെല്‍ തയാറെടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (1 minute ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (16 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (43 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (46 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

Malayali Vartha Recommends