ചിപ്പ് ക്ഷാമം, ഓട്ടോമൊബൈല്‍ മൊത്തവ്യാപാര രംഗത്ത് ഇടിവ്; പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുന്നു

വ്യവസായത്തിലുടനീളമുള്ള ഉല്‍പാദന പ്രക്രിയകളെ ചിപ്പ് ക്ഷാമം ബാധിച്ചതിനാല്‍ ഇന്ത്യയിലെ ഓട്ടോമൊബൈല്‍ മൊത്തവ്യാപാരം ഓഗസ്റ്റില്‍ 11 ശതമാനം ഇടിഞ്ഞു. വാണിജ്യ വാഹനങ്ങള്‍ ഒഴികെയുള്ള സെഗ്മെന്റുകളിലായി മൊത്തവ്യാപാരം കഴിഞ്ഞ മാസം 15,86,873 യൂണിറ്റായി കുറഞ്ഞിരുന്നു.
2020 ഓഗസ്റ്റില്‍ ഇത് 17,90,115 യൂണിറ്റായിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്. പ്രതിസന്ധി പരിഹരിക്കാന്‍ വിവിധ ഉല്‍പ്പാദകരുടെ ഭാഗത്ത് നിന്ന് ശ്രമം തുടരുകയാണ്.
മിക്ക വാഹന നിര്‍മാതാക്കളും ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ വരും മാസങ്ങളില്‍ വീണ്ടും വ്യാപാരത്തില്‍ ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha