വെറും നാലു ദിവസം കൊണ്ട് നിഫ്റ്റി പിന്നിട്ടത് 300 പോയിന്റ്; ഇന്ന് ഓഹരി സൂചികകള്‍ പ്രവര്‍ത്തിക്കില്ല

ദസറ പ്രമാണിച്ച് ഇന്ന് ഓഹരി, കമ്മോഡിറ്റി വിപണികള്‍ അടഞ്ഞുകിടക്കും. മികച്ച വാരമാണ് വിപണികളെ സംബന്ധിച്ച് കടന്നു പോകുന്നത്. വാരത്തിലെ എല്ലാ സെക്ഷനുകിലും തന്നെ റെക്കോഡ് പ്രകടനം കാഴ്ചവയ്ക്കാന്‍ സെന്‍സെക്സിനും നിഫ്റ്റിക്കുമായി. ഇന്നലെ വിപണികള്‍ ചരിത്രത്തിലെ ഉയര്‍ന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ചത് നിക്ഷേപകര്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ്.
സെന്‍സെക്‌സ് 568.90 പോയിന്റ് നേട്ടത്തില്‍ 61,305.95ലും നിഫ്റ്റി 176.80 പോയിന്റ് ഉയര്‍ന്നു 18,338.55ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ മാസം 24നാണ് സെന്‍സെക്സ് ആദ്യമായി 60,000 മാര്‍ക്ക് പിന്നിട്ടത്.
അതായത് 1,000 പോയിന്റ് പിന്നിടാന്‍ സൂചികയെടുത്തത് 20 ദിവസം മാത്രമാണ്. നിഫ്റ്റി വെറും നാലു ദിവസം കൊണ്ട് 300 പോയിന്റ് പിന്നിട്ടു. പ്രധാനമായും ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് കാലാവധി പൂര്‍ത്തീകരിച്ചതും, ഇന്ത്യ നടപ്പു സാമ്പത്തിക വര്‍ഷം മികച്ച വളര്‍ച്ച കൈവരിക്കുമെന്ന രാജ്യാന്തര റേറ്റിങ് ഏജന്‍സികളുടെ വിലയിരുത്തലുമാണ് വിപണികള്‍ക്കു കരുത്തു പകര്‍ന്നത്. ഇടതടയില്ലാതെ വിദേശനിക്ഷേപമെത്തിയതും രാജ്യാന്തര വിപണികളുടെ ഉണര്‍വും നേട്ടത്തിനു വഴിവച്ചു.
https://www.facebook.com/Malayalivartha