തകർന്നടിഞ്ഞ് ഓഹരി വിപണി...! കനത്ത നഷ്ടത്തിൽ വ്യാപാരം,...സെന്‍സെക്‌സ് 830 പോയന്റ് ഇടിഞ്ഞു, നിഫ്റ്റി 16,450ന് താഴെ

യുഎസ് സൂചികകളിലെ കനത്ത നഷ്ടം രാജ്യത്തെ വിപണിയെ ബാധിച്ചു. കനത്ത നഷ്ടത്തോടെയാണ് വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 830 പോയന്റ് നഷ്ടത്തില്‍ 54,870ലും നിഫ്റ്റി 260 പോയന്റ് താഴ്ന്ന് 16,419ലുമാണ് വ്യാപാരം നടക്കുന്നത്.
നിരക്ക് ഉയര്‍ത്തലാണ് യുഎസ് സൂചികകളെ ബാധിച്ചത്.ബജാജ് ഫിനാന്‍സ്, മാരുതി സുസുകി, ബജാജ് ഫിന്‍സര്‍വ്, അള്‍ട്രടെക് സിമെന്റ്, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
https://www.facebook.com/Malayalivartha