350 കോടിയുടെ കടപ്പത്രങ്ങളുമായി കൊശമറ്റം ഫിനാൻസ്..350 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. സെബി (SEBI) യുടെ നിയമപ്രകാരം ഓഹരികളുടെ വില്‍പ്പന, കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ പങ്കാളികളാകല്‍ തുടങ്ങി ഓഹരി വിപണിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്

പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനമായ കൊശമറ്റം ഫിനാൻസ് 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങൾ ഇറക്കുന്നു. 350 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. കൊശമറ്റത്തിന്റെ 25-ാം കടപ്പത്ര സമാഹരണമാണിത്. വിവിധ കാലാവധികളുള്ള എട്ട് പദ്ധതികളിൽ നിന്ന് തിരഞ്ഞെടുക്കാവുന്ന കടപ്പത്രങ്ങൾക്ക് ആകർഷക പലിശനിരക്കും ലഭിക്കും. കടപ്പത്രങ്ങൾ ബി.എസ്.ഇയിൽ ലിസ്‌റ്റ് ചെയ്യും.
എ.എസ്.ബി.എ അടിസ്ഥാനമായുള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കാൻ ഡിമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മതി. ഡീമാറ്റീരിയലൈസ്‌ഡ് അക്കൗണ്ടിന്റെ ഹ്രസ്വ രൂപമാണ് ഡിമാറ്റ് എന്ന പദം. ഓഹരികള്‍ അല്ലെങ്കില്‍ ഓഹരി ഇടപാടുകള്‍ ഇലക്‌ട്രോണിക് രൂപത്തില്‍ രേഖപെടുത്തിവയ്ക്കുന്ന സംവിധാനമാണ് ഇത്.പണം സ്വീകരിക്കാനും നിക്ഷേപിക്കാനും നമ്മള്‍ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതുപോലെ ഓഹരികള്‍ വാങ്ങി രേഖപ്പെടുത്തി വയ്‌ക്കുന്നതും അത് പിന്നീടു വിൽക്കുന്നതും ഡീമാറ്റ് അക്കൗണ്ട് വഴിയാണ്. സെബി (SEBI) യുടെ നിയമപ്രകാരം ഓഹരികളുടെ വില്‍പ്പന, കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ പങ്കാളികളാകല്‍ തുടങ്ങി ഓഹരി വിപണിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്.
സെബി (SEBI) യുടെ നിയമപ്രകാരം ഓഹരികളുടെ വില്‍പ്പന, കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ പങ്കാളികളാകല്‍ തുടങ്ങി ഓഹരി വിപണിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ഇന്ത്യയിൽ, നാഷണൽ സെക്യൂരിറ്റി ഡിപോസിറ്ററി ലിമിറ്റഡ് (എൻഎസ്‌ഡിഎൽ), സെൻട്രൽ ഡിപോസിറ്ററി സർവീസസ് ലിമിറ്റഡ് (സിഡിഎസ്‌എൽ) എന്നിങ്ങനെ രണ്ട് ഡിപോസിറ്ററി ഓർഗനൈസേഷനുകളാണ് ഡിമാറ്റ് അക്കൗണ്ട് പ്രാഥമികമായി പരിപാലിക്കുന്നത്
ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിച്ചും യു.പി.ഐ വഴിയും സി കൊശമറ്റത്തിൽ നിക്ഷേപിക്കാം. കഴിഞ്ഞ 24 കടപ്പത്ര വില്പനയിലൂടെ 6,000 കോടിയിലേറെ രൂപയാണ് സമാഹരിച്ചതെന്ന് കൊശമറ്റം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മാത്യു കെ.ചെറിയാൻ പറഞ്ഞു. കടപ്പത്ര വിതരണത്തിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും കമ്പനിയുടെ വായ്‌പാ പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവഴിക്കും
https://www.facebook.com/Malayalivartha