ഓഹരി വിപണിക്ക് ഇന്ന് മുഹറം പ്രമാണിച്ച് അവധി... തിങ്കളാഴ്ച മികച്ചനേട്ടത്തിലാണ് സൂചികകളില്‍ വ്യാപാരം അവസാനിപ്പിച്ചത്

ഓഹരി വിപണിക്ക് ഇന്ന് മുഹറം പ്രമാണിച്ച് അവധി... നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചായ എന്‍എസിഇയും ബോംബെ സ്റ്റോക്ക് എക്സേചേഞ്ചായ ബിഎസ്ഇയും പ്രവര്‍ത്തിക്കുന്നില്ല.
ബുള്ള്യന്‍ ഉള്‍പ്പടെ കമ്മോഡിറ്റി വിപണികള്‍ക്കും അവധിയാണ്. ഫോറെക്സ്, കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. തിങ്കളാഴ്ച മികച്ചനേട്ടത്തിലാണ് സൂചികകളില്‍ വ്യാപാരം അവസാനിപ്പിച്ചത്.\
വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, അസംസ്‌കൃത എണ്ണവിലയിടിവ്, വാഹന, ലോഹ ഓഹരികളിലെ മുന്നേറ്റം എന്നിവയാണ് സൂചികകളിലെ നാലുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിച്ചത്.
സെന്‍സെക്സ് 465.14 പോയന്റ് നേട്ടത്തില്‍ 58,853.07ലും നിഫ്റ്റി 127.60 പോയന്റ് ഉയര്‍ന്ന് 17,525.10ലുമാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്.
"
https://www.facebook.com/Malayalivartha