ഓഹരി വിപണിയില്‍ നേട്ടം.... സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് 59,943ലും നിഫ്റ്റി 30 പോയന്റ് നേട്ടത്തില്‍ 17,850ന് മുകളിലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ നേട്ടം.... സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് 59,943ലും നിഫ്റ്റി 30 പോയന്റ് നേട്ടത്തില്‍ 17,850ന് മുകളിലുമാണ് വ്യാപാരം
നിഫ്റ്റി 17,850ന് മുകളിലെത്തി. ആഗോള വിപണികളിലെ മുന്നേറ്റവും രാജ്യത്തെ പണപ്പെരുപ്പം തുടര്‍ച്ചയായ മാസങ്ങളില്‍ കുറയുന്ന പ്രവണതയുമാണ് വിപണി നേട്ടമാക്കിയത്.
എന്‍ടിപിസി, എല്‍ആന്‍ഡ്ടി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക്, ഐടിസി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
നെസ് ലെ, കൊട്ടക് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, എഫ്എംസിജി എന്നിവയാണ് നേട്ടത്തില്‍. ഐടി സൂചിക നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
വിദേശ നിക്ഷേപകര്‍ ചൊവാഴ്ച 1,376.84 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. അതേസമയം, മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 136.24 കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കുകയുംചെയ്തു.
ഏഷ്യന്‍ സൂചികകളില്‍ മികച്ച നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. കയറ്റുമതി വര്‍ധിച്ചതിനെതുടര്‍ന്ന് ജപ്പാന്റെ സൂചികയായ നിക്കി കുതിപ്പ് രേഖപ്പെടുത്തി. മറ്റ് സൂചികകളും നേട്ടത്തിലാണ്.
https://www.facebook.com/Malayalivartha