ഓഹരി വിപണിക്ക് ഇന്ന് അവധി....ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയ്ക്കും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചായ എന്‍എസ്ഇക്കും അവധി ബാധകം

ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഓഹരി വിപണി ചൊവാഴ്ച പ്രവര്‍ത്തിക്കില്ല. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയ്ക്കും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചായ എന്‍എസ്ഇക്കും അവധി ബാധകമാണ്. 2022 കലണ്ടര്‍ വര്‍ഷത്തെ അവസാനത്തെ വ്യാപാര അവധിയാണ് ഇന്നത്തേത്. 2022ല്‍ മൊത്തം 13 അവധി ദിനങ്ങളാണുള്ളത്.
കമ്മോഡിറ്റി വിപണിക്ക് രാവിലെ അവധിയാണെങ്കിലും വൈകുന്നേരം പ്രവര്‍ത്തിക്കും. കറന്‍സി മാര്‍ക്കറ്റിനും അവധി ബാധകമാണ്.
235 പോയന്റ് നേട്ടത്തില്‍ 61,185 നിലവാരത്തിലാണ് സെന്‍സെക്സ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. നിഫ്റ്റി 86 പോയന്റ് ഉയര്‍ന്ന് 18,203ലുമെത്തി.
"
https://www.facebook.com/Malayalivartha