ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു....സെന്‍സെക്സ് 302 പോയന്റ് താഴ്ന്ന് 60,730ലും നിഫ്റ്റി 95 പോയന്റ് നഷ്ടത്തില്‍ 18,061ലുമാണ് വ്യാപാരം

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. നിഫ്റ്റി 18,100ന് താഴെയെത്തി. സെന്‍സെക്സ് 302 പോയന്റ് താഴ്ന്ന് 60,730ലും നിഫ്റ്റി 95 പോയന്റ് നഷ്ടത്തില്‍ 18,061ലുമാണ് വ്യാപാരം.
ആഗോള വിപണിയിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ വിപണിയിലും പ്രതിഫിലിച്ചത്. സിപ്ല, ഡിവീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്സ്, അള്‍ട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
നിഫ്റ്റി ഫാര്‍മ ഒഴികെയുള്ള സെക്ടറല്‍ സൂചികകളാണ് നഷ്ടത്തില്‍. ഓട്ടോ സൂചികയിലെ നഷ്ടം ഒരുശതമാനത്തിലേറെയാണ്. കനത്ത ലാഭമെടുപ്പിനെതുടര്‍ന്ന് ടാറ്റ മോട്ടോഴ്സ് ഓഹരി സമ്മര്‍ദംനേരിട്ടു. നാലുശതമാനത്തിലേറെയാണ് ഓഹരി വിലയിലെ നഷ്ടം.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 944.6 കോടി രൂപയുടെ അറ്റനഷ്ടംരേഖപ്പെടുത്തിയതാണ് ടാറ്റ മോട്ടോഴ്സിനെ സമ്മര്‍ദത്തിലാക്കിയത്.
"
https://www.facebook.com/Malayalivartha