Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...


രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ, കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ അന്വേഷണസംഘം: 23കാരി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റത്തിന് പുറമെ, ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും; ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം...


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ

വ്യാവസായിക വളര്‍ച്ചയ്ക്കായി കേരളത്തിനും തമിഴ് നാടിനും സഹകരിക്കാനാകും: മന്ത്രി പി. രാജീവ്

10 AUGUST 2024 04:40 PM IST
മലയാളി വാര്‍ത്ത

വ്യാവസായിക വികസനത്തിനായി കേരളത്തിനും തമിഴ് നാടിനും പരസ്പര പൂരകമായ സഹകരണം പല തലങ്ങളിലും സാധ്യമാണെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിനായി ഇരുസംസ്ഥാനങ്ങളിലേയും വിഭവങ്ങളും കഴിവുകളും ഉപയോഗപ്പെടുത്തുന്നതിലൂടെ ഒരുമിച്ച് വളരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷനും (കെഎസ്ഐഡിസി) കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സിഐഐ) സംയുക്തമായി ചെന്നൈയില്‍ സംഘടിപ്പിച്ച നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ പൊതുവെ വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളത്. കേരളത്തിലെ വ്യവസായരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആവശ്യമായ ഭൂമിയുടെ ലഭ്യതക്കുറവാണ്. അതിനുള്ള കാരണം ഇവിടുത്തെ ഉയര്‍ന്ന ജനസാന്ദ്രതയാണ്. ഈ പ്രശ്ന പരിഹരിക്കുന്നതിനും വിവിധ മേഖലകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങള്‍ പുതുതായി കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂമി ലഭ്യതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വ്യാവസായിക സൗഹൃദ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. സ്വകാര്യ വ്യവസായ പാര്‍ക്കുകളും കാമ്പസ് വ്യവസായ പാര്‍ക്കുകളും പ്രോത്സാഹിപ്പിക്കുന്നത് ഇതിന്‍റെ ഭാഗമാണ്. ലാന്‍ഡ് അലോട്ട്മെന്‍റ് നയത്തിലെ ഭേദഗതി അനുസരിച്ച് കുറഞ്ഞത് 10 ഏക്കര്‍ വ്യാവസായിക ഭൂമി ആവശ്യമുള്ള പദ്ധതികള്‍ക്ക് 60 വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ നല്കാനുമാകും.

ഓരോ പ്രദേശത്തേയും ഭൂമി ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്ന ലാന്‍ഡ് പൂളിംഗ് പോളിസിയും വലിയ ചുവടുവയ്പ്പാണ്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ഥല ഉടമകളുടെ സമ്മതപ്രകാരം ഭൂമി നല്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഇതിലൂടെ സാധിക്കും. വ്യവസായങ്ങള്‍ തുടങ്ങാനും മുന്നോട്ട് കൊണ്ടു പോകാനുമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാണ്.

കേരള വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എസ്‌. ഹരികിഷോര്‍ എന്നിവരും കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. സിഐഐ തമിഴ് നാട് ഘടകം ചെയര്‍മാന്‍ ശ്രീവത്സ് റാം, സിഐഐ കേരള ഘടകം ചെയര്‍മാന്‍ വിനോദ് മഞ്ഞില, വ്യവസായി ശ്രീനാഥ് വിഷ്ണു എന്നിവരും യോഗത്തില്‍ സംസാരിച്ചു.

ഇരു സംസ്ഥാനങ്ങളുടെയും വ്യാവസായിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സഹായകമാകുമെന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരമായി മന്ത്രി പറഞ്ഞു. 20 കി.മീ പരിധിയില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ തുറക്കാനുള്ള പദ്ധതിയും സര്‍ക്കാരിനുണ്ട്. റേറ്റിംഗ് ഏജന്‍സികളുടെ മൂല്യനിര്‍ണ്ണയം അനുസരിച്ച് ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കേരളത്തിനുണ്ട്. ഐടി സ്ഥാപനങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലഭ്യമാണ്.

വ്യവസായ ലൈസന്‍സുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന സംരംഭങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷവും മൂന്ന് മാസവും കൊണ്ട് 2.65 ലക്ഷം എംഎസ്എംഇകള്‍ രജിസ്റ്റര്‍ ചെയ്തു എന്നത് ശ്രദ്ധേയമാണ്. ഉത്തരവാദിത്ത നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുമെന്നതാണ് സംസ്ഥാനത്തിന്‍റെ നയം.

സാങ്കേതികവിദ്യയുടെയും മനുഷ്യവിഭവശേഷിയുടെയും സമന്വയത്തിലൂടെയാണ് സംസ്ഥാനത്തിന്‍റെ വികസന മോഡലുകള്‍ നടപ്പിലാക്കുന്നതെന്ന് കേരള വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. കേരളത്തിന്‍റെ വ്യവസായ വികസന മാതൃക അതുല്യമാണെന്ന് വിനോദ് മഞ്ഞില പറഞ്ഞു. കേരളത്തിന്‍റെ വ്യാവസായിക നയത്തിന്‍റെ പ്രത്യേകതകളെക്കുറിച്ച് കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എസ.് ഹരികിഷോര്‍ സംസാരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ജഡ്ജി ഇതേ ചെയ്യു.... ചാണക്യ തന്ത്രം, കൂടോത്രത്തിൽ എരിഞ്ഞ് ആ പെണ്ണ്'.... എനിക്ക് രണ്ട് പറയാൻ ഉണ്ട്  (5 hours ago)

മീനാക്ഷിയുടെ കല്യാണത്തിന് മഞ്ജുവിനെ വീട്ടിൽ അടിപ്പിക്കില്ല...! PLAN ഇങ്ങനെ ഇനി സംഭവിക്കുന്നത് ഇത്...!  (5 hours ago)

ട്വന്റി 20യില്‍ ഇന്ത്യക്ക് ഗംഭീര വിജയം  (5 hours ago)

കൊട്ടിക്കലാശത്തിനിടെ വാഹനത്തിന് മുകളില്‍ നിന്ന് വീണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന് പരിക്ക്  (6 hours ago)

യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഒരു വിമാനക്കമ്പനിയേയും അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി  (6 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍പോളിങ് 71 ശതമാനം കടന്നു  (6 hours ago)

കാണാതായ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

ആകെയുള്ളതിലും ഒരു വോട്ട് കൂടുതലെന്ന പരാതിയുമായി എല്‍ഡിഎഫ്  (6 hours ago)

ഡ്രൈ ഡേയില്‍ മദ്യ വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍  (7 hours ago)

ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍. ശ്രീലേഖയെ വിമര്‍ശിച്ച് മന്ത്രി വി. ശിവന്‍കുട്ടി  (9 hours ago)

കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (9 hours ago)

എന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണ്;ദിലീപിനോട് നിരുപാധികം മാപ്പ് ചോദിച്ച് സംവിധായകന്‍  (9 hours ago)

ഗൾഫിൽ നിന്ന് ഇനി സ്വർണ്ണം 'പേടിക്കാതെ' കൊണ്ടുവരാം: പ്രവാസികൾക്ക് സന്തോഷ വാർത്ത, കസ്റ്റംസ് നിയമം മാറുന്നു...  (10 hours ago)

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; പരിക്കേറ്റവില്‍ 10 വയസ്സുകാരിയുടെ നില ഗുരുതരം  (10 hours ago)

54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...  (10 hours ago)

Malayali Vartha Recommends