Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ബാങ്കിംഗ് സുരക്ഷയ്ക്ക് എഐ അധിഷ്ഠിത പരിഹാരവുമായി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ്-ഇഗ്നോസി: സ്വര്‍ണപ്പണയ തട്ടിപ്പുകള്‍ തടയാന്‍ ഇഗ്നോസിയുടെ എഐ ആപ്പ്

16 OCTOBER 2025 06:02 PM IST
മലയാളി വാര്‍ത്ത

ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും സ്വര്‍ണത്തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനുള്ള കാര്യക്ഷമത ശക്തമാക്കുന്നതിന് എഐ അധിഷ്ഠിത പരിഹാരവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) ഇന്‍ക്യുബേറ്റ് ചെയ്ത ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഇഗ്നോസി എന്‍റര്‍പ്രൈസസ്.

ഇഗ്നോസിയുടെ എഐ ഫേക്ക് ഗോള്‍ഡ് ഡിറ്റക്ഷന്‍ ആപ്പിലൂടെ ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വ്യാജ സ്വര്‍ണവുമായി വായ്പയ്ക്കെത്തുന്നവരെ തടയാന്‍ സാധിക്കും. മുഖം തിരിച്ചറിയല്‍, തട്ടിപ്പ് രീതിയുടെ വിശകലനം എന്നിവയിലൂടെ മുന്‍കാലത്ത് സ്വര്‍ണ തട്ടിപ്പുകളുമായി ബന്ധമുള്ള ഉപഭോക്താക്കളെ തിരിച്ചറിഞ്ഞ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാന്‍ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

കേരളത്തിലെ സഹകരണ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും സ്ഥിരം നേരിടുന്ന സ്വര്‍ണപ്പണയ തട്ടിപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ തദ്ദേശീയമായ ഈ എഐ അധിഷ്ഠിത നവീകരണത്തിലൂടെ സാധിക്കും. കൂടാതെ, ബാങ്കിംഗ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ക്ക് ഈ എഐ പരിഹാരം കരുത്ത് പകരും. ഇഗ്നോസിയുടെ മറ്റൊരു പുതിയ ഉത്പന്നമായ എഐ അധിഷ്ഠിത അക്കൗണ്ട് ഓഡിറ്റിംഗ് ഫോട്ടോ എടുത്ത് തത്സമയം തന്നെ അംഗത്വം സ്ഥിരീകരിക്കാന്‍ സാധിക്കുന്നു.

ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്‍റെ (എകെപിബിഎ) ഔദ്യോഗിക ടെക്നോളജി പങ്കാളിയായ ഇഗ്നോസിയുടെ ഈ രണ്ട് പരിഹാരങ്ങളും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച എകെപിബിഎയുടെ 67-ാമത് യോഗത്തില്‍ പുറത്തിറക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (1 hour ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (1 hour ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (2 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (3 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (3 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (4 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (4 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (4 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (5 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends