മോദിയുടെ വരവ് ആഘോഷിച്ച് ഓഹരി വിപണിയും...സെന്‍സെക്‌സ് 25000 കടന്നു

നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി സത്യപ്രതിഞ്ജ ചെയ്യാനിരിക്കെ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് 25100 പോയന്റ് മറികടന്നു. 470 പോയന്റിന്റെ നേട്ടമാണ് സെന്‍സെക്‌സിലുണ്ടായിരിക്കുന്നത്. നിഫ്റ്റി 7500 പോയന്റിനു മുകളിലെത്തി.
നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനെ ആവേശത്തോടെയാണ് ഓഹരി വിപണിയും നാണ്യ വിപണിയും .വ്യാപാര കമ്മി കുറക്കുന്നതിനും, പണപെരുപ്പം നിയന്ത്രിക്കുന്നതിനുമാവശ്യമായ നടപടികള്‍ക്ക് മോദി സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്നാണ് വ്യാവസായ ലോകത്തിന്റെ വിലയിരുത്തല്‍.
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കാന്‍ മോദിക്കാകുമെന്നും വ്യാവസായ ലോകം പ്രതീക്ഷിക്കുന്നു. പലിശ നിരക്കുകള്‍ കുറക്കുന്നതിനാവശ്യമായ നടപടികളും മോദി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും വിപണി പ്രതീക്ഷിക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശ നിക്ഷേപകര്‍ വന്‍തോതിലാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത്. റിയല്‍ എസ്റ്റേറ്റ്, മൂലധന സാമഗ്രി, ഉപഭോക്തൃ ഉത്പന്നം, ഊര്‍ജം, ബാങ്കിംഗ് എന്നീ മേഖലകളിലെ ഓഹരികളാണ് ഇന്നത്തെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്. വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യവും നേട്ടത്തിലാണ്.
https://www.facebook.com/Malayalivartha