Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാനോ ടെക്‌നോളജി: കോഴ്‌സും അവസരങ്ങളും

09 JULY 2013 06:50 AM IST
മലയാളി വാര്‍ത്ത.

പരീക്ഷണങ്ങളുടെ ആധുനിക ശാസ്‌ത്ര സാങ്കേതിക ലോകത്ത്‌ നാനോടെക്‌നോളജിയ്‌ക്ക്‌ വലിയ പ്രാധാന്യം ഉണ്ട്‌. സയന്‍സ്‌, എഞ്ചിനീയറിംഗ്‌ , ടെക്‌നോളജി എന്നിവ സമന്വയിപ്പിച്ച്‌ പുതുമയുള്ള ഉപകരണങ്ങളും മറ്റും നാനോറേഞ്ചില്‍ വിവിധ മേഖലകളില്‍ വികസിപ്പിച്ചെടുക്കുന്ന മാര്‍ഗ്ഗമാണ്‌ നാനോ ടെക്‌നോളജി. മൈക്രോലോകമെന്നു വിശേഷിക്കപ്പെടുന്ന മേഖലയിലാണ്‌ ഫോക്കസ്‌ ചെയ്യപ്പെടുന്നതെങ്കിലും, വികാസം പ്രാപിച്ചുവരുന്ന വിവിധോദ്ദേശ്യ വിഷയമായ ഇതിന്‌ ജീവിതത്തിന്റെ എല്ലാ ഘടകങ്ങളേയും സ്വാധീനിക്കാന്‍ പ്രാപ്‌തിയുള്ളതാണ്‌. അക്കാദമിക്‌ തലത്തിലും, ഗവേഷണതലത്തിലും നാനോ ടെക്‌നോളജി ഇന്ന്‌ ഉന്നതസ്ഥാനം നേടിയ വിഷയമാണ്‌. പുതിയ കഴിവുകള്‍, ഉല്‌പന്നങ്ങള്‍, വിപണി അങ്ങനെ പലതും കൈവരിക്കാന്‍ സഹായിക്കുന്ന ടെക്‌നോളജിയാണ്‌ ഇത്‌.
നാനോ ടെക്‌നോളജി പ്രോഗാമുകള്‍
5 ഇയര്‍ ഇന്റഗ്രേറ്റഡ്‌ എം. ടെക്‌ ഡിഗ്രി കോഴ്‌സ്‌, 2 ഇയര്‍ എം. ടെക്‌ ഡിഗ്രി കോഴ്‌സ്‌, എം. എസ്‌. സി. ഡിഗ്രി കോഴ്‌സ്‌ ഇന്‍ നാനോ സയന്‍സ്‌ , തുടങ്ങിയ കോഴസുകള്‍ ഉണ്ട്‌. ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്‌ അല്ലെങ്കില്‍ ബയോളജി എന്നിവയില്‍ ഉയര്‍ന്ന മാര്‍ക്ക്‌/ഗ്രേഡ്‌ നേടി പ്ലസ്‌ ടു/തത്തുല്യ പരീക്ഷ പാസ്സായവര്‍ക്ക്‌, ചില യൂണിവേഴ്‌സിറ്റികള്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ്‌ എം. ടെക്‌ ഡിഗ്രി കോഴ്‌സ്‌ ഇന്‍ നാനോ ടെക്‌നോജി കോഴ്‌സിന്‌ അവസരം നല്‍കുന്നുണ്ട്‌. Sastra University, തഞ്ചാവൂര്‍, തമിഴ്‌നാട്‌ ഇന്റഗ്രേറ്റഡ്‌ എം. ടെക്‌ ഡിഗ്രി കോഴ്‌സ്‌ ഇന്‍ മെഡിക്കല്‍ നാനോ ടെക്‌നോജിയിലും നോയ്‌ഡയിലും, ജയ്‌പൂരിലുമുള്ള Amity Institute of Nanotechnology, ഇന്റഗ്രേറ്റഡ്‌ എം. ടെക്‌ കോഴ്‌സ്‌ ഇന്‍ നാനോ ടെക്‌നോജിയിലും അവസരങ്ങള്‍ അനുവദിക്കുന്നുണ്ട്‌.
ദ്വിവല്‍സര മുഴുവന്‍ സമയ എം. ടെക്‌ പ്രോഗ്രാം ഇന്‍ നാനോ ടെക്‌നോളജി, പ്രസ്‌തുത വിഷയത്തില്‍ ബി. ടെക്‌ എം. എസ്‌. സി എന്നിവ നേടിയിട്ടുള്ളവര്‍ക്ക്‌ വേണ്ടിയുള്ളതാണ്‌.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി (NIT) കോഴിക്കോട്‌ എം. ടെക്‌ പ്രോഗ്രാം ഇന്‍ നാനോ ടെക്‌നോളജി സംഘടിപ്പിക്കുന്നുണ്ട്‌.
നാനോസയന്‍സിലും നാനോടെക്‌നോളജിയിലും പുതിയതായി വികസിച്ചുകൊണ്ടിരിക്കുന്ന മേഖലകളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഈ ശാസ്‌ത്രശാഖയില്‍ മെക്കാനിക്കല്‍/പ്രൊഡക്ഷന്‍/കെമിക്കല്‍ എഞ്ചിനീയറിംഗ്‌ പശ്ചാത്തലമുള്ളവര്‍ക്കു വേണ്ടിയുള്ളതാണ്‌.
ഫണ്ടമെന്റല്‍ ആന്റ്‌ അപ്ലൈഡ്‌ വിഷയങ്ങളായ, ഫിസിക്‌സ്‌ ഓഫ്‌ മെറ്റീരിയല്‍സ്‌, തെര്‍മോ ഡൈനാമിക്‌സ്‌ ഓഫ്‌ നാനോ മെറ്റീരിയല്‍സ്‌ ആന്റ്‌ സിസ്റ്റംസ്‌, മെക്കാനിക്‌സ്‌ ഓഫ്‌ മോളിക്യൂളര്‍സൈസ്‌ ഓഫ്‌ എലിമെന്റ്‌സ്‌, മൈക്രോസ്‌കെയില്‍ ആന്റ്‌ നാനോ സ്‌കെയില്‍, ഹീറ്റ്‌ ട്രാന്‍സ്‌ഫര്‍, നാനോ സൈസ്‌ഡ്‌ സ്‌ട്രക്‌ച്ചേഴ്‌സ്‌, എക്‌സ്‌പിരിമെന്റല്‍ ടെക്‌നിക്‌സ്‌ ഇന്‍ നാനോ ടെക്‌നോളജി ആന്റ്‌ മൈക്രോ ഇലക്‌ട്രോ മെക്കാനിക്കല്‍ സിസ്റ്റംസ്‌ എന്നിവയും, ഇലക്‌ടീവ്‌ വിഷയങ്ങളായി കംപ്യൂട്ടേഷണല്‍ നാനോ ടെക്‌നോളജി മുതല്‍ കോംപസിറ്റ്‌ മെറ്റീരിയല്‍ വരെയുള്ള വിഷയങ്ങളില്‍ നിന്നും, വിദ്യാര്‍ത്ഥികള്‍ക്ക്‌ തങ്ങളുടെ പശ്ചാത്തലവും അഭിരുചിയും അനുസരിച്ച്‌ തെരഞ്ഞെടുക്കാവുന്ന വിവിധ വിഷയങ്ങളാണ്‌ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. പ്രൊഡക്ഷന്‍ ആന്റ്‌ ആപ്ലിക്കേഷന്‍സ്‌ ഓഫ്‌ നാനോ പാര്‍ട്ടിക്കിള്‍സ്‌, നാനോ ഫ്‌ളൂയിഡ്‌സ്‌, നാനോ കോംപസിറ്റ്‌ എന്നിവയും ലബോറട്ടറി കോഴ്‌സിന്റെ ഭാഗങ്ങളായി പഠിപ്പിക്കുന്നുണ്ട്‌.
ഗവേഷണവും വികസനവും, വിദ്യാഭ്യാസം, വ്യവസായം എന്നീ മേഖലകളില്‍ വന്‍ തൊഴിലവസരങ്ങള്‍ക്ക്‌ സാദ്ധ്യതയുള്ള ഒന്നാണ്‌ നാനോടെക്‌നോളജിയില്‍ സ്‌പെഷ്യലൈസേഷനുളളത്‌. ബന്ധപ്പെട്ട വിഷയങ്ങളില്‍ 60% മാര്‍ക്കോടെയുള്ള B.E/B.Tech ബിരുദധാരികള്‍ക്ക്‌, ഒരു GATE സ്‌കോര്‍ കൂടിയുണ്ടെങ്കില്‍, എം.ടെക്‌ പ്രോഗ്രാം ഇന്‍ നാനോടെക്‌നോളജിയ്‌ക്കായി അപേക്ഷിക്കാവുന്നതാണ്‌. ജാമീയ മില്ലിയ യൂണിവേഴ്‌സിറ്റി/ന്യൂഡല്‍ഹിയുടെ ഡിപ്പാര്‍ട്ടുമെന്റ്‌ ഓഫ്‌ ഫിസിക്‌സ്‌ എം.ടെക്‌ ഡിഗ്രി കോഴ്‌സ്‌ ഇന്‍ നാനോ ടെക്‌നോളജി യ്‌ക്ക്‌ അവസരം നല്‍കുന്നുണ്ട്‌. ഫിസിക്‌സ്‌ (കെമസ്‌ട്രിയും മാത്തമാറ്റിക്‌സും ഡിഗ്രി തലം വരെ പഠിച്ചിരിക്കണം.)/ ഇലക്‌ട്രോണിക്‌സ്‌ സയന്‍സ്‌/മെറ്റീരിയല്‍ സയന്‍സ്‌/ഇലക്‌ട്രോണിക്‌ ഇന്‍സ്‌ട്രമെന്റേഷന്‍ എന്നിവയില്‍ 55% മാര്‍ക്കോടെയുള്ള ബിരുദം, അല്ലെങ്കില്‍ 60% മാര്‍ക്കോടെ ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്‌ട്രോണിക്‌സ്‌ ആന്റ്‌ കമ്മ്യൂണിക്കേഷന്‍/കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ്‌/ഇന്‍സ്‌ട്രമെന്റേഷന്‍/കമ്പ്യൂട്ടര്‍സയന്‍സ്‌ എന്നിവയില്‍ ബിരുദം എന്നിവയാണ്‌ പ്രവേശനത്തിനു വേണ്ട യോഗ്യത. 4 സെമസ്റ്ററുകള്‍ ഉള്ള ദ്വിവത്സരകോഴ്‌സാണിത്‌. ഇന്‍ട്രൊഡക്ഷന്‍ റ്റു സോളിഡ്‌ സ്റ്റേറ്റ്‌ ഫിസിക്‌സ്‌, ഫൗണ്ടേഷന്‍ ഇന്‍ മൈക്രോസിസ്റ്റംസ്‌ ആന്റ്‌ നാനോടെക്‌നോളജി എന്നിവയാണ്‌ കോഴ്‌സിന്റെ പഠനവിഷയങ്ങള്‍.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി, വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി, അമിറ്റി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ നാനോ ടെക്‌നോളജി എന്നിവ എം.ടെക്‌ ഡിഗ്രി കോഴ്‌സ്‌ ഇന്‍ നാനോ ടെക്‌നോളജിയില്‍ കോഴ്‌സ്‌ അനുവദിക്കുന്നുണ്ട്‌. ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ്‌ ആന്റ്‌ കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്‌, എം. എസ്‌. സി ഡിഗ്രി ഇന്‍ ബയോടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്‌, ഫിസിക്‌സ്‌, കെമസ്‌ട്രി, ഇലക്‌ട്രോണിക്‌സ്‌ സയന്‍സ്‌, മെറ്റീരിയല്‍സയന്‍സ്‌, ഇലക്‌ട്രോണിക്‌ ഇന്‍സ്‌ട്രമെന്റേഷന്‍ എന്നിവയില്‍ ഡിഗ്രി ഉള്ളവര്‍ക്ക്‌ പ്രവേശനത്തിന്‌ അപേക്ഷിക്കാം.
ഇന്‍ഡസ്‌ട്രിയല്‍ നാനോസയന്‍സില്‍ എം. എസ്‌. സി ഡിഗ്രി കോഴ്‌സിന്‌ അമിറ്റി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ നാനോ ടെക്‌നോളജി അവസരം നല്‍കുന്നുണ്ട്‌. പ്രവേശനത്തിനു വേണ്ട യോഗ്യത ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോടെക്‌നോളജി ആന്റ്‌ ഇലക്‌ട്രോണിക്‌സില്‍ ബി. എസ്‌. സി ഡിഗ്രിയോ, ബി.ടെക്‌ ഡിഗ്രിയോ ആണ്‌. സ്വകാര്യ മേഖലയിലുള്ള അമിറ്റി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളതാണ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌.
നാനോ ടെക്‌നോളജിയിലോ, നാനോ സയന്‍സിലോ ബിരുദാനന്തരബിരുദ പ്രോഗാമുകള്‍ അനുവദിക്കുന്ന യൂണിവേഴ്‌സിറ്റികളും, ഇന്‍സ്റ്റിറ്റിയൂട്ടുകളും താഴെ പറയുന്നവയാണ്‌.
1.ഡിപ്പാര്‍ട്ടുമെന്റ്‌ ഓഫ്‌ ഫിസിക്‌സ്‌ ആന്റ്‌ അസ്‌ട്രോഫിസിക്‌സ്‌, .യൂണിവേഴ്‌സിറ്റി ഓഫ്‌ ഡല്‍ഹി- എം.ടെക്‌ കോഴ്‌സ്‌ ഇന്‍ നാനോ സയന്‍സ്‌ ആന്റ്‌ നാനോ ടെക്‌നോളജി
2.അണ്ണാ യൂണിവേഴ്‌സിറ്റി, കോയമ്പത്തൂര്‍- എം.ടെക്‌ ഇന്‍ നാനോ ടെക്‌നോളജി
3.പെരിയാര്‍ മണിയമ്മ യൂണിവേഴ്‌സിറ്റി, വല്ലം തഞ്ചാവൂര്‍ - എം.ടെക്‌ ഇന്‍ നാനോ ടെക്‌നോളജി
4.ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി, കോയമ്പത്തൂര്‍ - എം.എസ്‌. സി ഇന്‍ നാനോ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി
5.എസ്‌.ആര്‍.എം .Kattankulathur - എം.എസ്‌. ഡിഗ്രി കോഴ്‌സ്‌ ഇന്‍ നാനോ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി
6.അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌, കൊച്ചി- എം.ടെക്‌ ഇന്‍ നാനോ മെഡിക്കല്‍ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി
7.Kalasalingam യൂണിവേഴ്‌സിറ്റി, അനന്ത്‌നഗര്‍, കൃഷ്‌ണന്‍കോവില്‍, വിരുദുനഗര്‍, T.N.- എം.ടെക്‌ ഇന്‍ നാനോ ടെക്‌നോളജി
8.ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി, Mesra, Ranchi - എം. ഇ കോഴ്‌സ്‌ വിത്ത്‌ നാനോ ടെക്‌നോളജി ആസ്‌ ആന്‍ ഇലക്‌ടീവ്‌ സബ്‌ജക്‌റ്റ്‌.
നാനോ ടെക്‌നോളജിയില്‍ ഗവേഷണ പഠനത്തിനും, തുടര്‍ന്ന്‌ Ph.D നേടുന്നതിനും, ഈ വിഷയത്തില്‍ എം.ടെക്‌/പി.ജി. പ്രോഗാമുകള്‍ക്ക്‌ നല്ല മാര്‍ക്ക്‌ നേടിയവര്‍ക്ക്‌ ഈ വിഷയത്തില്‍ ഗവേഷണത്തിന്‌, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌, ബാംഗ്ലൂര്‍ എന്നിവയില്‍ അവസരമുണ്ട്‌.
തൊഴിലവസരങ്ങള്‍:
നാനോ ടെക്‌നോളജിയില്‍ എം. ടെക്‌ പി എച്ച്‌ ഡിഗ്രിയോ ഉള്ളവര്‍ക്ക്‌ നാനോടെക്‌നോളജിസ്റ്റ്‌, സ്‌പെഷ്യലിസ്റ്റുകള്‍, സയന്റിസ്റ്റ്‌ എന്നീ നിലകളില്‍ തൊഴില്‍ സാദ്ധ്യതകള്‍ ഉണ്ട്‌. ബയോടെക്‌നോളജി,അഗ്രിക്കള്‍ച്ചര്‍, ഫുഡ്‌, ജനറ്റിക്‌സ്‌, സ്‌പേസ്‌ റിസേര്‍ച്ച്‌, മെഡിസിന്‍ എന്നീ മേഖലകളിലും തൊഴില്‍ സാദ്ധ്യതകള്‍ ഉണ്ട്‌. നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ അസ്‌ട്രോഫിസിക്‌സ്‌ എന്നിവിടങ്ങളിലും തൊഴില്‍ തേടാവുന്നതാണ്‌. ഗവേഷണബിരുദമുള്ള അപേക്ഷകര്‍ക്ക്‌ യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും ഫാക്കല്‍റ്റി അംഗങ്ങളായി ചേരാവുന്നതാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (3 minutes ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (7 minutes ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (15 minutes ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (23 minutes ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (30 minutes ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (37 minutes ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (4 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (4 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (4 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (6 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (7 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (7 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (7 hours ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (7 hours ago)

Malayali Vartha Recommends