Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

സയൻസ്,കോമേഴ്സ്,എൻജിനീയറിങ് ബിരുദധാരികൾക്ക് എയർപോർട്സ് അതോറിറ്റിയിൽ ജൂനിയർ എക്സിക്യൂട്ടീവ് ആകാം

12 JULY 2018 10:20 AM IST
മലയാളി വാര്‍ത്ത

മിനി രത്ന കാറ്റഗറിയിൽപ്പെട്ടപൊതുമേഖലാ സ്ഥാപനമായ എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജർ,ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ആകെ 908 ഒഴുവുകളാണ് ഉള്ളത്.

  പരസ്യവിജ്ഞാപന നമ്പർ: 02/2018   1.ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ)   ഈ തസ്തികയിൽ മൊത്തം 200 ഒഴിവുകളാണ് ഉളളത്. ഫിസിക്സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങൾ പഠിച്ച് സയൻസിൽ ബിരുദം.അല്ലെങ്കിൽ ഏതെങ്കിലും ട്രേഡിൽ ബി.ഇ/ബി.ടെക് എന്നിവയാണ് യോഗ്യത.   2.ജൂനിയർ എക്സിക്യൂട്ടീവ്(ഫിനാൻസ്)   മൊത്തം 25 ഒഴിവുകളാണ് ഉള്ളത്. ബി.കോം ഇതോടൊപ്പം ഐ.സി.ഡബ്ള്യു.എ/സി.എ/ഫൈനാൻസിൽ സ്പെഷ്യലൈസേഷനോടെ എം.ബി.എ എന്നിവയാണ് യോഗ്യത.   3.ജൂനിയർ എക്സിക്യൂട്ടീവ് (ഫയർ സർവീസസ്)   മൊത്തം 15 ഒഴിവുകളാണ് ഉളളത്. യോഗ്യത : ഫയർ/മെക്കാനിക്കൽ/ഓട്ടോമൊബൈൽ ട്രേഡിൽ ബി.ഇ/ബി.ടെക്.ലൈറ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാവണം.   4.ജൂനിയർ എക്സിക്യൂട്ടീവ് (എയർപോർട്ട് ഓപ്പറേഷൻസ്)   ഈ തസ്തികയിൽ മൊത്തം 69 ഒഴിവുകളാണ് ഉള്ളത്. സയൻസിൽ ബിരുദവും എം.ബി.എ. യോഗ്യതയും.അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് എന്നിവയാണ് യോഗ്യത.   5.ജൂനിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ)   10 ഒഴിവുകളാണ് ഈ തസ്തികയിലേക്ക് ഉള്ളത്. മെക്കാനിക്കൽ അല്ലെങ്കിൽ ഓട്ടോമൊബൈൽ ട്രേഡിൽ ബി.ഇ/ബി.ടെക് എന്നിവയാണ് യോഗ്യത.       6.ജൂനിയർ എക്സിക്യൂട്ടീവ് (ഒഫീഷ്യൽ ലാംഗ്വേജ്)   ഈ തസ്തികയിൽ 6 ഒഴിവുകളാണ് ഉള്ളത്. ബിരുദ തലത്തിൽ ഇംഗ്ലീഷ്/ഹിന്ദി ഒരു വിഷയമായി പഠിച്ച ഹിന്ദി/ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം.അല്ലെങ്കിൽ ഹിന്ദിയും ഇംഗ്ലീഷും ബിരുദതലത്തിൽ നിർബന്ധമായും ഓടിച്ച ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. ട്രാൻസ്‌ലേഷനിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.   7.ജൂനിയർ എക്സിക്യൂട്ടീവ്(ഇൻഫർമേഷൻ ടെക്‌നോളജി)   ആകെ 27 ഒഴിവുകളാണ് ഉള്ളത്. കമ്പ്യുട്ടർ സയൻസ്/കമ്പ്യുട്ടർ എൻജിനീയറിങ് /ഐ.ടി/ഇലക്ട്രോണിക്സിൽ ബി.ഇ/ബി.ടെക് അല്ലെങ്കിൽ എം.സി.എ എന്നിവയാണ് യോഗ്യത.   8.ജൂനിയർ എക്സിക്യൂട്ടീവ്(കോർപ്പറേറ്റ് പ്ലാനിംഗ് ആൻഡ് മാനേജ്മെന്റ് സർവീസസ്)   ആകെ 3 ഒഴിവുകൾ മാത്രമാണ് ഉള്ളത്. മാത്തമാറ്റിക്കൽ സ്റ്റാറ്റിക്‌സ്/ഓപ്പറേഷൻ റിസർച്/സ്റ്റാറ്റിസ്റ്റിക്‌സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്/ഇക്കണോമിക്‌സ് വിത്ത് സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്സ് വിത്ത് സ്റ്റാറ്റിസ്റ്റിക്‌സിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത.   9. ജൂനിയർ എക്സിക്യൂട്ടീവ്( ഹ്യുമൻ റിസോഴ്‌സസ്)   ഈ തസ്തികയിൽ ആകെ 32 ഒഴിവുകളാണ് ഉള്ളത്. ബിരുദവും,എച്.ആർ.എം/എച്.ആർ.ഡി/പി.എം&ഐ.ആർ/ലേബർ വെൽഫെയറിൽ സ്പെഷ്യലൈസേഷനോടെ എം.ബി.എ എന്നിവയാണ് യോഗ്യത.   10.ജൂനിയർ എക്സിക്യൂട്ടീവ്( കൊമേഴ്സ്യൽ)   ഈ തസ്തികയിൽ മൊത്തം 25 ഒഴിവുകളാണ് ഉള്ളത്. ബിരുദവും മാർക്കറ്റിങ്ങിൽ സ്പെഷ്യലൈസേഷനോടെ എം.ബി.എ/തത്തുല്യം/ എൻജിനീയറിങ് ബിരുദം എന്നിവയാണ് യോഗ്യത.   11. മാനേജർ (ഫിനാൻസ്)   ഈ തസ്തികയിലേക്ക് മൊത്തം 18 ഒഴിവുകളാണ് ഉള്ളത്. ബി.കോം.ഇതോടൊപ്പം ഐ.സി.ഡബ്ല്യു.എ/സി.എ/  ഫൈനാൻസിൽ  സ്പെഷ്യലൈസേഷനോടെ എം.ബി.എ. അനുബന്ധ മേഖലയിൽ എക്സിക്യൂട്ടീവ് കേഡറിൽ 5 വർഷം പ്രവൃത്തി പരിചയം.   12.മാനേജർ (ഫയർ സർവീസസ്)   ഈ തസ്തികയിലേക്ക് ആകെ  16  ഒഴിവുകളാണ് ഉള്ളത്. യോഗ്യത :  ഫയർ/മെക്കാനിക്കൽ/ഓട്ടോമൊബൈൽ ട്രേഡിൽ ബി.ഇ/ ബി. ടെക് ഹെവി ട്രാൻസ്‌പോർട്ട് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉണ്ടാവണം.അനുബന്ധ മേഖലയിൽ എക്സിക്യൂട്ടീവ് കേഡറിൽ 5 വർഷം പ്രവൃത്തിപരിചയവും ഉണ്ടാകണം.   13.മാനേജർ (ടെക്‌നിക്കൽ)   1 ഒഴിവ് മാത്രമാണ് ഉള്ളത്. മെക്കാനിക്കൽ അല്ലെങ്കിൽ ഓട്ടോമൊബൈൽ ട്രേഡിൽ  ബി.ഇ/ബി.ടെക്. അനുബന്ധ മേഖലയിൽ എക്സിക്യൂട്ടീവ് കേഡറിൽ 5 വർഷം പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.   14.മാനേജർ (എൻജിനീയറിങ് ഇലക്ട്രിക്കൽ)   ആകെ 52 ഒഴിവുകളാണ് ഉള്ളത്. ഇലക്ട്രിക്കൽ ട്രേഡിൽ ബി.ഇ./ബി.ടെക്. അനുബന്ധ മേഖലയിൽ എക്സിക്യൂട്ടീവ് കേഡറിൽ 5 വർഷം പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.   15.മാനേജർ(എൻജിനീയറിങ് സിവിൽ)   ഈ തസ്തികയിൽ മൊത്തം 71 ഒഴിവുകളാണ് ഉള്ളത്. സിവിൽ ട്രേഡിൽ ബി.ഇ./ബി.ടെക്. അനുബന്ധ മേഖലയിൽ എക്സിക്യൂട്ടീവ് കേഡറിൽ 5 വർഷം പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.   16.മാനേജർ(ഒഫീഷ്യൽ ലാംഗ്വേജ്)   3 ഒഴിവുകളാണ് ഉള്ളത്. ബിരുദ തലത്തിൽ ഇംഗ്ലീഷ്/ഹിന്ദി ഒരു വിഷയമായി പഠിച്ച ഹിന്ദി/ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം.അല്ലെങ്കിൽ ഹിന്ദിയും ഇംഗ്ലീഷും ബിരുദതലത്തിൽ നിർബന്ധമായും ഓടിച്ച ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. ട്രാൻസ്‌ലേഷനിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.രാജ് ഭാഷാ  വിഭാഗത്തിൽ ഓഫീസർ തസ്തികയിൽ 5 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.
  17.മാനേജർ (കൊമേഴ്‌സ്യൽ)   ആകെ 6 ഒഴിവുകളാണ് ഉള്ളത്. ബിരുദവും മാർക്കറ്റിങ്ങിൽ സ്പെഷ്യലൈസേഷനോടെ എം.ബി.എ/തത്തുല്യം/ എൻജിനീയറിങ് ബിരുദം.അനുബന്ധ മേഖലയിൽ എക്സിക്യൂട്ടീവ് കേഡറിൽ 5 വർഷം പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
  18.മാനേജർ (ഹ്യുമൻ റിസോഴ്‌സസ്)   ആകെ 5 ഒഴിവുകളാണ് ഉള്ളത്. ബിരുദവും,എച്.ആർ.എം/എച്.ആർ.ഡി/പി.എം&ഐ.ആർ/ലേബർ വെൽഫെയറിൽ സ്പെഷ്യലൈസേഷനോടെ എം.ബി.എ ,അനുബന്ധ മേഖലയിൽ എക്സിക്യൂട്ടീവ് കേഡറിൽ 5 വർഷം പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
  19.മാനേജർ ( ഇലക്ട്രോണിക്‌സ്)   ഈ തസ്തികയിൽ മൊത്തം 324 ഒഴിവുകളുണ്ട്. ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്സിൽ സ്പെഷ്യലൈസേഷനോടെ ടെലി കോമ്മ്യൂണിക്കേഷൻസ്/ലക്ടറിക്കൽ ട്രേഡിൽ ബി.ഇ/ബി.ടെക്.അനുബന്ധ മേഖലയിൽ എക്സിക്യൂട്ടീവ് കേഡറിൽ 5 വർഷം പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
    പ്രായപരിധി ; ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 2018 ജൂൺ 30 ന് 27 വയസ്സും മാനേജർ തസ്തികയിലേക്ക് 2018 ജൂൺ 30 നു 32 വയസ്സുമാണ്.   എസ്.സി,എസ്.ടി വിഭാഗക്കാർക്ക് 5 വർഷത്തെയും.ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷത്തെയും ഇളവ് ലഭിക്കും.അംഗപരിമിതർക്കും വിമുക്ത ഭടർക്കും ചട്ടപ്രകാരമുള്ള ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്.     മാനേജർക്ക് ₹60,000 മുതൽ ₹1,80,000 രൂപയും. ജൂനിയർ എക്സിക്യൂട്ടീവിന് ₹40,000 മുതൽ 1,40,000 രൂപയുമാണ് ശമ്പള സ്കെയിൽ.   അപേക്ഷാഫീസ് 1000 രൂപയാണ്. എസ്.സി,എസ്.ടി വിഭാഗക്കാർ,ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർ ഫീസ് അടയ്ക്കേണ്ടതില്ല.മറ്റുള്ളവർ ഓൺലൈനായി ഫീസ് അടക്കണം.   www.aai.aero എന്ന വെബ്സൈറ്റിലൂടെ ഓണലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം പാസ്സ്പോർട്ട്സൈസ് ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.   രജിസ്ട്രേഷൻ സമയത്ത്‌ യോഗ്യത,പ്രായം,പ്രവൃത്തിപരിചയം,സംവരണം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും കരുതണം.   താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ് 16 നു മുൻപായി ഓൺലൈനായി അപേക്ഷിക്കുക.     ________________________________________

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (2 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (2 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (2 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (3 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (3 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (3 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (3 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (4 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (4 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (6 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (6 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (6 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends