Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

നാഷണൽ കോ-ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോർപ്പറേഷനിൽ 70 ഒഴിവുകൾ..!

12 JULY 2018 11:49 AM IST
മലയാളി വാര്‍ത്ത
നാഷണൽ കോ-ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോർപ്പറേഷനിൽ വിവിധ തസ്തികയിലായുള്ള  70 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.   പരസ്യ നമ്പർ :2/2018   1.ഡെപ്യുട്ടി ഡയറക്ടർ(ഫിനാൻസ്)   ഒരു ഒഴിവ് മാത്രമാണുള്ളത്. ഫിനാൻസ് സ്പെഷ്യലൈസേഷനോടെയുള്ള എം.ബി.എ. അല്ലെങ്കിൽ കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സി.എ/കോസ്റ്റ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് കൂടാതെ5 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 35 വയസ്സ്.   2.ഡെപ്യുട്ടി ഡയറക്ടർ(ജനറൽ)   രണ്ട് ഒഴിവുകളാണുള്ളത് ഫിനാൻസ് /മാർക്കറ്റിങ് സ്പെഷ്യലൈസേഷനോടെ എം.ബി.എ അല്ലെങ്കിൽ ഇക്കണോമിക്‌സ്/കൊമേഴ്സ്/സ്റ്റാറ്റിസ്റ്റിക്‌സ്/ അഗ്രി ബിസിനസ്സ്/ റൂറൽ മാനേജ്മെന്റ്/കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്/ബാങ്കിങ്/ഇൻഷുറൻസ് ബിരുദാനന്തര ബിരുദം/സി.എ/കോസ്റ്റ് അക്കൗണ്ടന്റ്  കൂടാതെ5 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 35 വയസ്സ്.   3.അസിസ്റ്റന്റ് ഡയറക്റ്റർ (ജനറൽ)   5 ഒഴിവുകലാണുള്ളത് ഫിനാൻസ് /മാർക്കറ്റിങ് സ്പെഷ്യലൈസേഷനോടെ എം.ബി.എ അല്ലെങ്കിൽ ഇക്കണോമിക്‌സ്/കൊമേഴ്സ്/സ്റ്റാറ്റിസ്റ്റിക്‌സ്/ അഗ്രി ബിസിനസ്സ്/ റൂറൽ മാനേജ്മെന്റ്/കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്/ബാങ്കിങ്/ഇൻഷുറൻസ് ബിരുദാനന്തര ബിരുദം/സി.എ/കോസ്റ്റ് അക്കൗണ്ടന്റ.കൂടാതെ 2 വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്സ്.   4.അസിസ്റ്റന്റ് ഡയറക്ടർ(ഫിനാൻസ്)   3 ഒഴിവുകൾ മാത്രമാണുള്ളത് ഫിനാൻസ് സ്പെഷ്യലൈസേഷനോടെയുള്ള എം.ബി.എ. അല്ലെങ്കിൽ കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സി.എ/കോസ്റ്റ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് കൂടാതെ 2വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 30 വയസ്സ്.   5.അസിസ്റ്റന്റ് ഡയറക്ടർ(ടെക്സ്റ്റൈൽ)   ഒരു ഒഴിവാണുള്ളത്. ടെക്സ്റ്റൈൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക് കൂടാതെ 2വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 30 വയസ്സ്.   6. അസിസ്റ്റന്റ് ഡയറക്ടർ (ഷുഗർ)   ഒരു ഒഴിവ് മാത്രമാണുള്ളത്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം,രണ്ടുവർഷത്തെ പ്രവൃത്തി പരിചയം,ഷുഗർ എൻജിനീയറിങ് അനിവാര്യം.എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി 30 വയസ്സ്.   7.അസിസ്റ്റന്റ് ഡയറക്ടർ(ലീഗൽ)   ഒരു ഒഴിവ് മാത്രമാണുള്ളത്. നിയമ ബിരുദം,ബാർകൗണ്സില് എൻറോൾമെന്റ് കൂടാതെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി 30 വയസ്സ്.   8.പ്രോഗ്രാം ഓഫീസർ (ജനറൽ)   മൊത്തം 5 ഒഴിവുകളാണുള്ളത്. 50 ശതമാനം മാർക്കോടെ ബിരുദം. എസ്.സി, എസ്.ടി ക്കാർക്ക് 45 ശതമാനം മാർക്ക് മതിയാകും. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം,കൂടാതെ കോ-ഓപ്പറേഷൻ ഡിപ്ലോമയും ഉണ്ടായിരിക്കണം, എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി 30 വയസ്സ്.   9.പ്രോഗ്രാം ഓഫീസർ(ഒഫീഷ്യൽ ലാംഗ്വേജ്)    ഈ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത്. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച ഹിന്ദിയിൽ നേടിയ ബിരുദം.ടെർമിനോളജി വർക്കിലോ ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചുമുള്ള വിവർത്തനത്തിലോ 3 വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 30 വയസ്സ്.   10.സീനിയർ അസിസ്റ്റന്റ്(ജനറൽ)    മൊത്തം 26 ഒഴിവുകളാണുള്ളത്. 50 ശതമാനം മാർക്കോടെ ബിരുദം. എസ്.സി,എസ്.ടി ക്കാർക്ക് 45 ശതമാനം മാർക്ക് മതിയാകും.കമ്പ്യുട്ടർ അറിഞ്ഞിരിക്കണം എന്നിവയാണ് യോഗ്യത. പ്രായപരിധി 30 വയസ്സ്.   11.സീനിയർ പേർസണൽ അസിസ്റ്റന്റ് (ജനറൽ)   മൊത്തം 8 ഒഴിവുകളാണുള്ളത്. ബിരുദം,ഇംഗ്ലീഷ് ഷൊർട്ട് ഹാൻഡിൽ മിനിട്ടിൽ 120 വാക്കും,ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 40 വാക്കും വേഗം.അല്ലെങ്കിൽ ഹിന്ദിയിൽ ബിരുദവും ഹിന്ദി ഷോർട്ട് ഹാൻഡിൽ മിനിറ്റിൽ 100 വാക്ക് വേഗവും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗവും.എം.എസ് ഓഫീസ് ,എക്സൽ,പവർ പോയിന്റ് തുടങ്ങിയവ അറിഞ്ഞിരിക്കണം, എന്നീ യോഗ്യതകൾ ഉണ്ടാകണം. പ്രായപരിധി 27 വയസ്സ്. 12. പേർസണൽ അസിസ്റ്റന്റ് (ജനറൽ)   4 ഒഴിവുകളാണുള്ളത്. ബിരുദം,ഷോർട്ട് ഹാൻഡിൽ മിനിറ്റിൽ 40 വാക്ക് വേഗവും,എം.എസ് ഓഫീസ് ,എക്സൽ,പവർ പോയിന്റ് തുടങ്ങിയവ അറിഞ്ഞിരിക്കണം,എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി 27 വയസ്സ്.   13.ജൂനിയർ അസിസ്റ്റന്റ്(ജനറൽ)   ഈ തസ്തികയിലേക്ക് ആകെ 10 ഒഴിവുകളാണുള്ളത്. ബിരുദവും കമ്പ്യുട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രായപരിധി 27 വയസ്സ്.     പ്രവൃത്തിപരിചയം സംബന്ധിച്ച  കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഇത് വായിച്ച യോഗ്യത ഉറപ്പ് വരുത്തിയത്തിന് ശേഷം മാത്രം അപേക്ഷിക്കുക.     ഒ.ബി.സി ക്കാർക്ക് 3 വർഷവും, എസ്.സി,എസ്.ടി ക്കാർക്ക് 5 വർഷവും അംഗപരിമിതർക്ക് ചുരുങ്ങിയത് 10 വർഷവും,വിമുക്തഭടർക്ക് സർവ്വീസ് കാലയാളവിനുപുറമേ ചുരുങ്ങിയത് 3 വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് അനുവദിക്കും. 2018 ജൂലൈ  15 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.   ഡെപ്യുട്ടി ഡയറക്ടർ,അസിസ്റ്റന്റ് ഡയറക്ടർ തസ്തികൾക്ക് 1200 രൂപയും മറ്റ് തസ്തികകൾക്ക് 750 രൂപയ്ക്കാണ് അപേക്ഷാ ഫീസ്.   ഒന്നിലേറെ തസ്തികകൾക്ക് അപേക്ഷിക്കുന്നവർ ഓരോന്നിനും ഫീസ് അടയ്ക്കണം.   എസ്.സി, എസ്.ടി, വിമുക്തഭടർ എന്നിവർക്ക് ഫീസ് ഇല്ല. ഫീസ് ഓണലൈൻ ആയി അടയ്ക്കേണ്ടതാണ് ,ഇതിനുള്ള സൗകര്യം അപേക്ഷ സമർപ്പിക്കുന്ന വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.   http://ncdc.in എന്ന വെബ്സൈറ്റിൽ  ഓണലൈൻ ആയി അപേക്ഷ സമർപ്പിക്കണം.   താത്പര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 6 മുൻപ് അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (3 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (3 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (4 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (7 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (7 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends