Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ബാങ്കിൽ ജോലി ആഗ്രഹിക്കുന്നവരുടെ ശ്രദ്ധക്ക് ....റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 166 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

13 JULY 2018 04:39 PM IST
മലയാളി വാര്‍ത്ത

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർ തസ്തികകളിലെ 166 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ജനറൽ -127
ഡി.ഇ. പി.ആർ-22
ഡി.എസ്.ഐ.എം-17 
എന്നിങ്ങനെയാണ് ഒഴിവുകൾ.

പരസ്യ നമ്പർ: 6A/2017-18

2018 ജൂലൈ 1 ന് 21നും 30 നും മധ്യേ  പ്രായമുള്ളവരും.1988 ജൂലൈ 2 നും 1997 ജൂലൈ 1 നും ഇടയിൽ ജനിച്ചവർ ആകണം.
എസ്.സി,എസ്.ടി ക്കാർക്ക് 5 വർഷവും ഒ.ബി.സി ക്കാർക്ക് 3 വർഷവും അംഗപരിമിതർക്കചുരുങ്ങിയത് 10 വർഷവും,വിമുക്തഭടർക്ക് നിയമാനുസൃത ഇളവും ഉണ്ടായിരിക്കുന്നതാണ്.

1.ഓഫീസർ ( ഡി.ആർ.- ജനറൽ)

60 ശതമാനം മാർക്കോടെ ബിരുദം/തത്തുല്യം, പ്ലസ് ടു, എസ്.എസ്.എൽ.സി(എസ്.ടി/എസ്.സി /അംഗപരിമിതർക്ക് 50 ശതമാനം മാർക്ക് മതി)എന്നിവയാണ് യോഗ്യത.

2.ഓഫീസർ (ഡി.ആർ.-ഡി.ഇ. പി.ആർ)

ഇക്കണോമിക്‌സ്/ ഇക്കാനോമെട്രിക്‌സ്/ക്വാൻഡിറ്റേറ്റിവ് ഇക്കണോമിക്‌സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്‌സ്/ഇന്റഗ്രേറ്റഡ് ഇക്കണോമിക്‌സ്/ഫിനാൻസിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം/തത്തുല്യം. എസ്.സി,എസ്.ടി, അംഗപരിമിതർക്ക് 50 ശതമാനം മാർക്ക്മതി.  ഇക്കണോമിക്സിൽ ഡോക്ടറേറ്റ്/അധ്യാപന പരിചയം/ഉന്നത നിലവാരമുള്ള ജേണലുകൾ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ എന്നിവ അധിക യോഗ്യതയായി പരിഗണിക്കും. എം.ഫിൽ/ഡോക്ടറേറ്റ് എന്നിവയുള്ളവർക്ക് രണ്ടുമുതൽ നാലുവരെ വർഷം ഉയർന്ന പ്രായത്തിൽ ഇളവ് അനുവദിക്കും.

3. ഓഫീസർ (ഡി.ആർ.-ഡി.എസ്.ഐ.എം)

സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്കൽ ഇക്കണോമിക്‌സ്/ഇക്കാനോമെട്രിക്‌സ്/ഐ.ഐ.ടി ഖരക്പുരിൽനിന്നുള്ള സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമാറ്റിക്‌സ് എന്നിവയിലേതിലെങ്കിലും 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം/തത്തുല്യം. അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ മാത്തമാറ്റിക്സിൽ  ബിരുദാനന്തരബിരുദവും,സ്റ്റാറ്റിസ്റ്റിക്‌സിലോ അനുബന്ധ വിഷയത്തിലോ ഒരു വർഷത്തെ പി.ജി ഡിപ്ലോമയും,അല്ലെങ്ങിയ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 55 ശതമാനം മാർക്കോടെ എം.സ്റ്റാറ്റ് ബിരുദം.അല്ലെങ്കിൽ ഐ.എസ്.ഐ. കോൾക്കാത്തയും ഐ.ഐ.ടി ഖരക്പൂരും ഐ.ഐ.എം.കൽക്കത്ത യും സംയുക്തമായി നൽകുന്ന പി.ജി. ഡിപ്ലോമ ഇൻ ബിസിനസ്സ് അനലറ്റിക്സിൽ 55 ശതമാനം  മാർക്കോടെയുള്ള വിജയം. 
എസ്.സി,എസ്.ടി,അംഗപരിമിതർ എന്നീ വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതിയാകും.
നിർദിഷ്ട വിഷയത്തിലുള്ള ഡോക്ടറേറ്റ്, ഗവേഷണപരിചയം,അധ്യാപനപരിചയം എന്നിവ അധിക യോഗ്യതയായി പരിഗണിക്കും.
2-4 വർഷത്തെ വയസ്സിളവിനും പരിഗണിക്കും. മാർക്ക് കണക്കാക്കുന്നത് എല്ലാവർഷത്തെയും/സെമസ്റ്ററിന്റെയും മാർക്ക് മൊത്തമായി പരിഗണിച്ചാണ്.


റിസർവ് ബാങ്ക് ഓഫീസർ ഗ്രേഡ് ബി തസ്തികയ്ക്ക് നേരത്തെ ആറു തവണ അപേക്ഷിച്ച  ഒന്നാം ഘട്ട പരീക്ഷ എഴുതിയവർ ഇനി അപേക്ഷിക്കാൻ അർഹരല്ല.
എസ്.സി.,എസ്.ടി., ഒ.ബി.സി. അംഗപരിമിതർ എന്നിവർക്ക് അവർക്ക് സംവരണം  ചെയ്തിരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കാൻ ഈ നിബന്ധന ബാധകമല്ല.


രണ്ട് ഘട്ട പരീക്ഷ ഇന്റർവ്യൂ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.

മൂന്ന് തസ്തികകളിലേക്കുള്ള ആദ്യ ഘട്ട ഓൺലൈൻ പരീക്ഷ ഓഗസ്റ് 16ന്  നടക്കും.200 മാർക്കിന്റെ ഒബ്ജക്ടിവ് രീതിയിലുള്ളതാകും ഇത്.
ജനറൽ അവയർനസ്,ഇംഗ്ലീഷ് ഭാഷ,ക്വാണ്ടിറ്റേറ്റിവ്  ആപ്റ്റിറ്റ്യുഡ്,റീസണിങ് എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ.
സമയ ദൈർഘ്യം  രണ്ടുമണിക്കൂർ ആണ്. ഒന്നാം ഘട്ട പരീക്ഷ ജയിക്കുന്നവർക്കാണ് രണ്ടാം ഘട്ട പരീക്ഷ.വിശദമായ സിലബസ് വെബ്‌സൈറ്റിൽ ലഭിക്കും.

ഒന്നാം ഘട്ട ഓൺലൈൻ പരീക്ഷയ്ക്ക് ;തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,കോട്ടയം,കൊച്ചി,തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ എന്നിവിടങ്ങളാണ് കേരളത്തിലെ കേന്ദ്രങ്ങൾ. രണ്ടാം ഘട്ട പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവും മാത്രമായിരിക്കും കേരളത്തിലെ കേന്ദ്രങ്ങൾ.
പരീക്ഷാ പരിശീലനം ആവശ്യമുള്ള എസ്.സി.,എസ്.ടി, ഒ.ബി.സി ,അംഗപരിമിതർ എന്നീ വിഭാഗക്കാർക്ക് റിസർവ് ബാങ്ക് സൗജന്യമായി കമ്പൈൻഡ് പ്രീ എകസാമിനേഷൻ ട്രെയിനിങ് സൗകര്യമൊരുക്കും.

കൂടുതൽ വിവരങ്ങൾ ആർ.ബി.ഐ. വെബ്‌സൈറ്റിൽ വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുണ്ട്.

അപേക്ഷാ ഫീസ് 850 രൂപയാണ്.
എസ്.സി,എസ്.ടി , അംഗപരിമിതർ എന്നിവർക്ക് 100 രൂപയുമാണ്‌.
ഫീസ് ഓൺലൈനായി അടയ്ക്കണം.ഇതിനുള്ള സൗകര്യം അപേക്ഷാസമായത് വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ ; www.rbi.org.in>opportunities@RBI>Current Vacancies>Vacancies എന്ന വെബ്സൈറ്റ് ലിങ്കിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർത്ഥിയുടെ പാസ്സ്പോർട്ട് സൈസ് ഫോട്ടോ (4.5×3.5 സെ. മീ) , ഒപ്പ്,ഇടത് തള്ളവിരൽ അടയാളം(ഇടത് തല്ല വിരൽ ഇല്ലാത്തവർ വലത്) എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യാനായി തയ്യാറാക്കി വയ്ക്കണം. കൂടാതെ 
I,_______(Name of the candidate) hereby declare that all the information submittedby me in the application form is correct,true and valid.I will present  the supporting documents as and when required. എന്ന് സ്വന്തം കയ്യക്ഷരത്തിൽ എഴുതി സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുകയും വേണം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 23 നു മുൻപ് ഓൺലൈൻ അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക് വെബ്സൈറ്റ് സന്ദർശിക്കുക.

www.rbi.org.in

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (3 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (3 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (4 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (7 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (7 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends