Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

പി.എസ്.സി ആർഹതാ നിർണയ പരീക്ഷകൾക്ക് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു. ജൂലൈ 25 നു മുൻപായി അപേക്ഷിക്കുക

14 JULY 2018 12:23 PM IST
മലയാളി വാര്‍ത്ത

സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിനായി കേരളാ പബ്ലിക് സർവീസ് കമ്മീഷൻ നടത്താൻ നിശ്ചയിച്ചിട്ടുള്ള ആർഹതാ നിർണയ പരീക്ഷകൾക്ക് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു.

www.keralapsc.gov.in ലൂടെ one time registration (OTR) പൂർത്തിയാക്കിയ  പരീക്ഷാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.


ആർഹതാ നിർണയ പരീക്ഷ ബന്ധപ്പെട്ട സർവീസിൽ ഉള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അല്ലാത്തവരിൽ നിന്ന് ലഭിക്കുന്ന അപേക്ഷകൾ നിരുപാധികം നിറസിക്കുന്നതാണ്. അപേക്ഷകർ ബന്ധപ്പെട്ട യോഗ്യത നിശ്ചയിച്ചിരിക്കുന്ന തസ്തികയിൽ Approved Probationer or Full Member ആയിരിക്കണം.

 

 


അപേക്ഷകനെ സംബന്ധിക്കുന്ന വിവരങ്ങൾക്ക് തെളിവായി വകുപ്പ് മേധാവി/ഓഫീസ് മേധാവി നൽകുന്ന സാക്ഷ്യ പത്രം വേണം എന്നാൽ തെറ്റായി സാക്ഷ്യപത്രം നൽകി പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാർഥികളുടെ പരീക്ഷാഫലം മുൻകാല പ്രാബല്യത്തോടെ റദ്ദ് ചെയ്യുന്നതിന് കമ്മീഷന് അധികാരം ഉണ്ടായിരിക്കുന്നതാണ്.ഇത്തരം പ്രവർത്തികൾക്കെതിരെ കമ്മീഷന് യുക്തമെന്ന തോന്നുന്ന അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന് പുറമെ,വകുപ്പ്തല ശിക്ഷണ നടപടികൾക്ക് അതത് വകുപ്പുകളിലേക്ക് ശുപാർശ നല്കുന്നതുമായിരിക്കും.


ആർഹതാ നിർണയ പരീക്ഷ പാസ്സായി എലിജിബിലിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടു എന്നതിനാൽ മാത്രം പ്രമോഷൻ ലഭിക്കുന്നതല്ല.ബന്ധപ്പെട്ട വകുപ്പുകളിൽ ഉണ്ടാകുന്ന നിശ്ചിത ശതമാനം ഒഴിവുകളിലേക്ക് ഈ തസ്തികയുടെ സ്‌പെഷ്യൽ റൂളിൽ പ്രതിപാദിച്ചിരിക്കുന്ന മറ്റ് യോഗ്യതകൾ കൂടി ഉള്ള പക്ഷം നിയമപ്രകാരം നിയമനാധികാരി പ്രമോഷൻ നൽകുന്നതാണ്.

ഗസറ്റ് തീയതി :26.06.2018
അവസാന തീയതി : 25 .07.2018

1. കാറ്റഗറി നമ്പർ : 76/2018

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ നിയമപരിധിയിൽ വരുന്ന 'സി' വിഭാഗം ജീവനക്കാരെ അതേ വകുപ്പിൽ തസ്തികമാറ്റം വഴി ലോവർ ഡിവിഷനിൽ ക്ലാർക്കുമാരായി നിയമിക്കുന്നതിനുള്ള 'യോഗ്യത നിർണയ പരീക്ഷക്ക് ' അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
(സർക്കാർ ഉത്തരവ് നമ്പർ എം.എസ്.49/99/തൊഴിൽ,തീയതി,13.04.1998)

എസ്.എസ്.എൽ.സി പരീക്ഷ ജയിച്ചിരിക്കണം.ബന്ധപ്പെട്ട യോഗ്യത നിശ്ചയിചിരിക്കുന്ന തസ്തികയിൽ Approved Probationer Or Full Member ആയിരിക്കണം. എന്നിവയാണ് യോഗ്യത.

നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയിൽ ഒബ്ജക്റ്റീവ് രീതിയിലുള്ള 1 മണിക്കൂർ 15 മിനിറ്റ് ദൈർഘ്യവും പരമാവധി 100 മാർക്കിന്റെ പരീക്ഷ ഉണ്ടായിരിക്കും .

അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തശേഷം തങ്ങളുടെ പ്രൊഫൈലിലൂടെ ഓൺലൈനായി മാത്രം അടയ്ക്കേണ്ടതാണ്.
താത്പര്യമുള്ളവർ ജൂലൈ 25 നു മുൻപായി അപേക്ഷിക്കുക.

2.കാറ്റഗറി നമ്പർ : 077/2018

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ ലോവർ ഡിവിഷനിൽ ക്ലാർക്ക് തസ്തികയുടെ നിശ്ചിത ശതമാനം ഒഴിവുകളിൽ ബോർഡിൽ സർവീസിലിരിക്കുന്ന ഓഫീസിൽ അറ്റൻഡന്റ് /വച്ച്മാൻ വിഭാഗത്തിലെ എസ്.എസ്.എൽ.സി ഉയോഗ്യതയുള്ള ജീവനക്കാരിൽ നിന്നും തസ്തിക മാറ്റം വഴി നിയമനം നടത്തുന്നതിനുള്ള യോഗ്യത നിർണയ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

എസ്.എസ്.എൽ.സി പാസ്സായിരിക്കണം.ബന്ധപ്പെട്ട യോഗ്യത നിശ്ചയിചിരിക്കുന്ന തസ്തികയിൽ     Approved Probationer Or Full Member ആയിരിക്കണം. എന്നിവയാണ് യോഗ്യത.

നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയിൽ ഒബ്ജക്റ്റീവ് രീതിയിലുള്ള 1 മണിക്കൂർ 15 മിനിറ്റ് ദൈർഘ്യമുള്ള 100 മാർക്കിന്റെ പരീക്ഷ ഉണ്ടായിരിക്കും. പരീക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തശേഷം തങ്ങളുടെ പ്രൊഫൈലിലൂടെ ഓൺലൈനായി മാത്രം അടയ്ക്കേണ്ടതാണ്.
താത്പര്യമുള്ളവർ ജൂലൈ 25 നു മുൻപായി അപേക്ഷിക്കുക.


3.കാറ്റഗറി നമ്പർ : 78/2018

കേരള പൊതു വിദ്യാഭ്യാസ വകുപ്പിലെ നിർദ്ദിഷ്ട യോഗ്യതയുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിൽ തസ്തിക മാറ്റം വഴി ലബോറട്ടറി അസിസ്റ്റന്റ് ആയി നിയമനം ലഭിക്കുന്നതിനും കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് ആയി ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് പ്രൊബേഷൻ പൂർത്തിയക്കുന്നതിനുമുള്ള ആർഹതാ നിർണയ പരീക്ഷക്ക് (ലബോറട്ടറി അറ്റൻഡേഴ്സ് ടെസ്റ്റ്)അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് മാത്രമാണിത്.
ഏഴാം ക്ലാസ് വിജയവുംബന്ധപ്പെട്ട യോഗ്യത നിശ്ചയിചിരിക്കുന്ന തസ്തികയിൽ Approved Probationer Or Full Member ആയിരിക്കണം. എന്നിവയാണ് യോഗ്യത.

നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയിൽ ഒബ്ജക്റ്റീവ് രീതിയിലുള്ള 1 മണിക്കൂർ 15 മിനിറ്റ് ദൈർഘ്യവും പരമാവധി 100 മർക്കുമാണ് പരീക്ഷ.

അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തശേഷം തങ്ങളുടെ പ്രൊഫൈലിലൂടെ ഓൺലൈനായി മാത്രം അടയ്ക്കേണ്ടതാണ്.


താത്പര്യമുള്ളവർ ജൂലൈ 25 നു മുൻപായി അപേക്ഷിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (3 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (3 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (4 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (7 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (7 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends