Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

NIELIT ൽ നിരവധി ഒഴിവുകൾ

21 JULY 2018 04:36 PM IST
മലയാളി വാര്‍ത്ത

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ ന്യുഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വയം ഭരണ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (NIELIT) വിവിധ തസ്തികകളിലായി 63 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.

പരസ്യനമ്പർ: 05 /31 /2018/ NDL /SER.

1 .ഫിനാൻഷ്യൽ കൺട്രോളർ:

ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം / തത്തുല്യം സി.എ./ഐ.സി.ഡബ്ല്യൂ. എ. /സി.എസ്. / എംഎം.ബി.എ. ഫിനാൻസ് / എസ.എ.എസ് / ജെ.എ.ഒ./ കൂടാതെ 12 വർഷത്തെ പ്രവൃത്തിപരിചയം.

2. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കം ഫിനാൻസ് ഓഫീസർ:

ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം / ബിരുദവും മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമയും കൂടാതെ എട്ടുവർഷത്തെ പ്രവൃത്തിപരിചയവും.

3. ഡെപ്യുട്ടി ഡയറക്റ്റർ (ലോ) :

ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്
യോഗ്യത : ഫിറ്റസ്റ്റ് ക്ലാസ് റെഗുലർ എൽ.എൽ.ബി അല്ലെങ്കിൽ റെഗുലർ എൽ.എൽ.എം.
എൽ.എൽ.ബി.ക്കാർക്ക് മൂന്നു വർഷവും എൽ.എൽ.എം. ഉള്ളവർക്ക് ഒരുവര്ഷവും ജില്ലാ കോടതി / ഹൈക്കോടതിയിൽ പ്രാക്‌സ്റ്റീസ് ഉണ്ടായിരിക്കണം.

4. അസിസ്റ്റൻഡ് ഡയറക്റ്റർ ഫിനാൻസ് :

ഈ തസ്തികയിലേക്ക് രണ്ട് ഒഴിവുകളാണുള്ളത്.
യോഗ്യത : 60 ശതമാനം മാർക്കോടെ ബിരുദവും സി.എ. / ഐ.സി.ഡബ്ല്യൂ.എ. യും അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ കൊമേഴ്‌സ് ബിരുദാനന്തരബിരുദമോ ഫിനാൻസിൽ എം.ബി.എ യോ സി.എ. / ഐ.സി.ഡബ്ല്യൂ.എ ക്കാർക്ക് രണ്ടുവർഷവും മറ്റുയോഗ്യതയുള്ളവർക്ക് അഞ്ചു വർഷവും പ്രവൃത്തിപരിചയം വേണം.

 

 

 

5. അസിസ്റ്റൻഡ് ഡയറക്ടർ(അഡ്മിനിസ്ട്രേഷൻ ) :

ഈ തസ്തികയിലേക്ക് മൂന്നു ഒഴിവുകളാണുള്ളത്
യോഗ്യത : 60 ശതമാനം മാർക്കോടെ ബിരുദവും പേർസണൽ /എച്ച് .ആർ. മാനേജ്‌മന്റ് / ഇൻഡസ്ട്രിയൽ റിലേഷൻ / ലേബർ ലോയിൽ പി.ജി. ഡിപ്ലോമയും
അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ പേഴ്സണൽ/ എച്ച് .ആർ. മാനേജ്‌മെന്റിൽ എം.ബി.എ .
എം.ബി.എ ഉള്ളവർക്ക് രണ്ടു വർഷവും ബിരുദാനന്തരബിരുദവും
പി.ജി. ഡിപ്ലോമയുള്ളവർക്ക് അഞ്ചു വർഷവും ബിരുദവും.
പി.ജി. ഡിപ്ലോമയുള്ളവർക്ക് ഏഴുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം.

6.അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ :

ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
60 ശതമാനം മാർക്കോടെ ബിരുദവും പേർസണൽ /എച്ച് .ആർ. മാനേജ്‌മന്റ് / ഇൻഡസ്ട്രിയൽ റിലേഷൻ / ലേബർ ലോയിൽ പി.ജി. ഡിപ്ലോമയും
അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും പേർസണൽ /എച്ച് .ആർ. മാനേജ്‌മന്റ് / ഇൻഡസ്ട്രിയൽ റിലേഷൻ / ലേബർ ലോയിൽ പി.ജി. ഡിപ്ലോമയും
അല്ലെങ്കിൽ പേർസണൽ /എച്ച് .ആർ. മാനേജ്‌മന്റ് / ഇൻഡസ്ട്രിയൽ റിലേഷൻ / ലേബർ ലോയിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം.
അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ പേഴ്സണൽ/ /എച്ച് .ആർ. മാനേജ്മെന്റിൽ എം.ബി.എ. എം.ബി.എ.ക്കാർക്കും പേർസണൽ /എച്ച് .ആർ. മാനേജ്‌മന്റ് / ഇൻഡസ്ട്രിയൽ റിലേഷൻ / ലേബർ ലോയിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും പ്രവൃത്തി പരിചയം വേണമെന്നില്ല.
മറ്റ് യോഗ്യതക്കാർക്ക് 3-5 വർഷംവരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

7. ജൂനിയർ ഹിന്ദി ട്രാൻസ് ലേറ്റർ :

ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത : ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ നേടിയ ബിരുദാനന്തരബിരുദം / തത്തുല്യം
അല്ലെങ്കിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷിൽ നേടിയ ബിരുദാനന്തരബിരുദം.
അല്ലെങ്കിൽ ഹിന്ദിയും ഇംഗ്ലീഷും ബിരുദ തലത്തിൽ വിഷയങ്ങളായി പഠിച്ച് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദാനന്തര ബിരുദം.
അല്ലെങ്കിൽ ബിരുദ തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചതിനുശേഷം ഹിന്ദി മീഡിയത്തിൽ ഏതെങ്കിലും ഒരു വിഷയത്തിൽ നേടിയ ബിരുദാനന്തര ബിരുദം
അല്ലെങ്കിൽ ബിരുദ തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷ് മീഡിയത്തിൽ ഏതെങ്കിലും ഒരു വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം.

ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചുമുള്ള ട്രാൻസ്ലെഷനിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റ് / രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യുട്ടറിൽ ഹിന്ദി അപ്ലിക്കേഷൻ സോഫ്റ്റ്വെയറിലുള്ള പരിചയവും അനിവാര്യമാണ്

8. സീനിയർ അസിസ്റ്റൻഡ് :

ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത :60 ശതമാനം മാർക്കോടെ കോമേഴ്‌സിൽ ബിരുദവും ഫിനാൻസ് ഡിപ്ലോമയും.
അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ കോമേഴ്‌സിൽ ബിരുദാനന്തരബിരുദം.
അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ഫിനാൻസിൽ എം.ബി.എ.ബിരുദവും ഡിപ്ലോമയും ഉള്ളവർക്ക് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

9. ഫ്രണ്ട് ഓഫീസിൽ കൗൺസിലർ :

ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത : ഫസ്റ്റ് ക്ലാസ് ബിരുദം / തത്തുല്യം, കംപ്യുട്ടർ പരിചയം, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. NIELIT യുടെ CCC/ ഉയർന്ന സർട്ടിഫിക്കറ്റിന്‌ മുൻഗണന . പബ്ലിക് റിലേഷൻസ് / മാർക്കറ്റിങ് ഡിപ്ലോമ അഭിലഷണീയം.

10. അസിസ്റ്റൻഡ് (അക്കൗണ്ട്സ് ):

ഈ തസ്തികയിലർക്ക് 3 ഒഴിവുകളാണുള്ളത് .
യോഗ്യത : 60 ശതമാനം മാർക്കോടെ കൊമേഴ്‌സ് ബിരുദം. കംപ്യുട്ടർ പ്രവൃത്തിപരിചയം അഭിലഷണീയം.NIELIT യുടെ CCC/ ഉയർന്ന സർട്ടിഫിക്കറ്റിന്‌ മുൻഗണന.

11. അസിസ്റ്റൻഡ് :

ഈ തസ്തികയിലേക്ക് മൊത്തം 6 ഒഴിവുകളാണുള്ളത്.
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദം, കംപ്യുട്ടർ പ്രവൃത്തിപരിചയം അഭിലഷണീയം.NIELIT യുടെ CCC/ ഉയർന്ന സർട്ടിഫിക്കറ്റിന്‌ മുൻഗണന. കൂടാതെ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം.

12. സ്‌റ്റെനോഗ്രാഫർ :

ഈ തസ്തികയിലേക്ക് മൊത്തം 6 ഒഴിവുകളാണുള്ളത്.
യോഗ്യത : ഫസ്റ്റ് ക്ലാസ് ബിരുദം,ഇംഗ്ലീഷ്/ഹിന്ദി ഷോർട്ട് ഹാൻഡിൽ മിനിറ്റിൽ 100/80 വാക്ക് വേഗം, .NIELIT യുടെ CCC/ ഉയർന്ന സർട്ടിഫിക്കറ്റിന്‌ മുൻഗണന. കൂടാതെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം.

13. ജൂനിയർ അസിസ്റ്റൻഡ്:

ഈ തസ്തികയിലേക്ക് മൊത്തം 3 ഒഴിവുകളാണുള്ളത്.
യോഗ്യത : ബിരുദം ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗം. അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 25 വാക്ക് വേഗം..NIELIT യുടെ CCC/ ഉയർന്ന സർട്ടിഫിക്കറ്റിന്‌ മുൻഗണന.

14. സയന്റിസ്റ് ഡി :

ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത : കംപ്യുട്ടർ സയൻസ് / കംപ്യുട്ടർ എൻജിനീയറിങ് / ഇൻഫർമേഷൻ ടെക്‌നോളജി / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റഷൻ / ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി. ഇ. / ബി.ടെക്., ഇലക്ട്രോണിക്സ്/അപ്ലൈഡ് ഇലക്ട്രോണിക്സ് / ഫിസിക്സിൽ ഫസ്റ്റ് ക്ലാസ്സോടെ എം. എസ്‌സി. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / ഐ.ടി. / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഫസ്റ്റ് ക്ലാസ്സോടെ എം. ടെക്. / എം.എ. അല്ലെങ്കിൽ പി. എച്ച്.ഡി. കൂടാതെ 4 മുതൽ 8 വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

15. സയന്റിസ്റ് സി. :

ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത : കംപ്യുട്ടർ സയൻസ് / കംപ്യുട്ടർ എൻജിനീയറിങ് / ഇൻഫർമേഷൻ ടെക്‌നോളജി / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റഷൻ / ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി. ഇ. / ബി.ടെക്.,
ഇലക്ട്രോണിക്സ്/അപ്ലൈഡ് ഇലക്ട്രോണിക്സ് / ഫിസിക്സിൽ ഫസ്റ്റ് ക്ലാസ്സോടെ എം. എസ്‌സി.
അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / ഐ.ടി. / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഫസ്റ്റ് ക്ലാസ്സോടെ എം. ടെക്. / എം.എ.
അല്ലെങ്കിൽ പി. എച്ച്.ഡി. പി.എച്ച്.ഡി. ഇലാത്തവർക്ക് 2/4 വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

16. സയന്റിസ്റ് ബി. :

ഈ തസ്തികയിലേക്ക് 5 ഒഴിവാണുള്ളത്.
യോഗ്യത : കംപ്യുട്ടർ സയൻസ് / കംപ്യുട്ടർ എൻജിനീയറിങ് / ഇൻഫർമേഷൻ ടെക്‌നോളജി / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റഷൻ / ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി. ഇ. / ബി.ടെക്., ഇലക്ട്രോണിക്സ്/അപ്ലൈഡ് ഇലക്ട്രോണിക്സ് / ഫിസിക്സിൽ ഫസ്റ്റ് ക്ലാസ്സോടെ എം. എസ്‌സി.
എം.എസ.സി. ഇല്ലാത്തവർക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

17. സീനിയർ ടെക്നിക്കൽ അസിസ്റ്റൻഡ് :

ഈ തസ്തികയിലേക്ക് മൊത്തം 17 ഒഴിവുകളാണുള്ളത്.
യോഗ്യത : കംപ്യുട്ടർ സയൻസ് / കംപ്യുട്ടർ എൻജിനീയറിങ് / ഇൻഫർമേഷൻ ടെക്‌നോളജി / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റഷൻ / ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി. ഇ. / ബി.ടെക്
.അല്ലെങ്കിൽ കംപ്യുട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സിൽ ഫസ്റ്റ് ക്ലാസ്സോടെ എം.എസ്.സി. അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ എം.സി.എ. (മാത്തമാറ്റിക്‌സോടുകൂടിയ ബി.എസ്‌സി . /ബി.സി.എ. ക്കു ശേഷം ).
അല്ലെങ്കിൽ മാത്തമാറ്റിക്സ് ഒരു വിഷയമായുള്ള പ്ലസ് ടുവിന് ശേഷം 60 ശതമാനം മാർക്കോടെ നേടിയ DOEACC B ലെവൽ
അല്ലെങ്കിൽ കംപ്യുട്ടർ സയൻസ് / ഐ.ടി./ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ 3 വർഷത്തെ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ .
കൂടാതെ പ്രവൃത്തിപരിചയം അനിവാര്യം.

18. ടെക്നിക്കൽ അസിസ്റ്റൻഡ് :

ഈ തസ്തികയിലേക്ക് മൊത്തം 7 ഒഴിവുകളാണുള്ളത്.
യോഗ്യത : 60 ശതമാനം മാർക്കോടെ സയൻസ് ബിരുദം / ബി.സി.എ. അല്ലെങ്കിൽ കംപ്യുട്ടർ സയൻസ് / ഐ.ടി. / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ 3 വർഷത്തെ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ . കൂടാതെ പ്രവൃത്തിപരിചയം അനിവാര്യം.

19. ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻഡ് :

ഈ തസ്തികയിലേക്ക് മൊത്തം 2 ഒഴിവുകളാണുള്ളത്.
യോഗ്യത : 60 ശതമാനം മാർക്കോടെ ബി. എസ്സി. /ബി.സി.എ. . അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദവും NIELIT ഒ ലെവൽ സർട്ടിഫിക്കറ്റും
അല്ലെങ്കിൽ കംപ്യുട്ടർ സയൻസ് / ഐ.ടി. / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ 3 വർഷത്തെ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ .
കൂടാതെ പ്രവൃത്തിപരിചയം അനിവാര്യം.

 

പ്രവൃത്തിപരിചയത്തെ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിൽ നൽകിയ വിജ്ഞാപനം കാണുക. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കുന്നതാണ്.2018 ഓഗസ്റ്റ് 10 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 10 ആണ്.

കൂടുതൽ വിവരങ്ങൾക്ക്
http://nielit.gov.in/recruitments

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശോഭ പാർട്ടിയുടെ വിശ്വാസ്യത തകർത്തു; കൂടിക്കാഴ്ച ശോഭ എങ്ങനെ അറിഞ്ഞു; പാർട്ടി പലരുമായും കൂടിക്കാഴ്ച നടത്തും; അത് തുറന്നു പറയുന്നത് കേരളത്തിൽ മാത്രമാണ്; ശോഭ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പ്രകാശ് ജാവേദ്ക്ക  (6 minutes ago)

നാളെ ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം  (15 minutes ago)

വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ് : കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം; വെസ്റ്റ് നൈല്‍ പനിയെപ്പറ്റി അറിയാം...  (22 minutes ago)

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം  (24 minutes ago)

ഇസ്രായേലില്‍ അല്‍ ജസീറ വാര്‍ത്താ ചാനല്‍ നിരോധിച്ചു; തീരുമാനം ഉടന്‍ നടപ്പാക്കുക എന്ന നിര്‍ദേശത്തോടെ ഇസ്രായേല്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഉത്തരവില്‍ ഒപ്പുവച്ചു  (44 minutes ago)

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു; അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി  (47 minutes ago)

രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...  (49 minutes ago)

കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?  (55 minutes ago)

കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...  (1 hour ago)

ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...  (1 hour ago)

പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു:- ഗുരുതരാവസ്ഥയിൽ മകനും, പിതാവും ചികിത്സയിൽ...  (1 hour ago)

മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് കേന്ദ്രത്തിന്റെ ചാരകണ്ണോ?അരിച്ചുപെറുക്കും...എല്ലാമറിയും  (1 hour ago)

റാഫയുടെ ചില ഭാഗങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിഞ്ഞ് പോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ച് മണിക്കൂറുകൾക്കകം ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്...  (1 hour ago)

വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു  (1 hour ago)

മുഖ്യമന്ത്രി ഫുൾ വൈബ്...!  (1 hour ago)

Malayali Vartha Recommends