Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

റിസർവ് ബാങ്കിൽ മാനേജർ,ലീഗൽ ഓഫീസർ,അസി.ലൈബ്രേറിയൻ

23 JULY 2018 10:16 AM IST
മലയാളി വാര്‍ത്ത

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ടെക്നിക്കൽ-സിവിൽ) ,അസിസ്റ്റന്റ് മാനേജർ (രാജ്ഭാഷ ,പൊട്ടോകോൾ ആൻഡ് സ്‌ക്യൂരിറ്റി),ലീഗൽ ഓഫീസർ,അസിസ്റ്റന്റ് ലൈബ്രറിയൻ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
നാല് തസ്തികകളിലായി 30 ഒഴിവുകളാണുള്ളത്.

പരസ്യ നമ്പർ: 1B/2018-19

1. മാനേജർ (ടെക്നിക്കൽ-സിവിൽ)

യോഗ്യത : 60 ശതമാനം മാർക്കോടെ (എല്ലാ സെമസ്റ്ററിലും/വർഷത്തിലും കൂടി)സിവിൽ എൻജിനീയറിങ് ബിരുദം/തത്തുല്യം, സ്ട്രക്ചറൽ എൻജിനീയറിങ്,പബ്ലിക് ഹെൽത്തി എൻജിനീയറിങ്,ജിയോ ടെക്നിക്കൽ എൻജിനീയറിങ്,കൺസ്ട്രക്ഷൻ മാനേജ്മെന്റ്,പ്രോജക്ട് മാനേജ്മെന്റ് എന്നിവയിലെ സ്പെഷ്യലൈസേഷൻ അനിവാര്യമാണ്.

അസിസ്റ്റന്റ് എന്ജിനീയർക്ക് തത്തുല്യമായ പദവിയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.2018 ജൂലൈ 1 അടിസ്ഥാനമാക്കിയാണ് പ്രവൃത്തിപരിചയം കണക്കാക്കുന്നത്.
2018 ജൂലൈ 1 ന് 21 നും 35 നും മധ്യേ പ്രായമുണ്ടായിരിക്കണം.
പ്രതിമാസ ശമ്പളം: 35,150 രൂപ.

2.അസിസ്റ്റന്റ് മാനേജർ (രാജ് ഭാഷ)

യോഗ്യത : ഹിന്ദിയിലോ ഹിന്ദി ട്രാൻസ്ലേഷനിലോ നേടിയ സെക്കൻഡ് ക്ലാസ് ബിരുദാനന്തരബിരുദം(ബിരുദത്തിനു ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം).അല്ലെങ്കിൽ ഇംഗ്ലീഷിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തരബിരുദം(ബിരുദത്തിനു ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം).അല്ലെങ്കിൽ സംസ്കൃതം./ ഇക്കണോമിക്‌സ്/കൊമേഴ്സിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം (ബിരുദ തലത്തിൽ ഹിന്ദിയും ഇംഗ്ലീഷും വിഷയങ്ങളായി പഠിച്ചിരിക്കണം.).ബൈലിംഗ്വൽ വേഡ് പ്രോസസിംഗിൽ അറിവ് അഭിലാഷണീയം.

2018 ജൂലൈ 1 നു 21 നും 30 നും മധ്യേ പ്രായമുള്ളവരായിരിക്കണം.
ശമ്പളം: 28,150 രൂപ.

3.അസിസ്റ്റന്റ് മാനേജർ (പ്രോട്ടോകോൾ ആൻഡ് സ്‌ക്യൂരിറ്റി)

യോഗ്യത : ആർമി/നേവി/എയർഫോഴ്‌സിൽ ഓഫീസറായി 5 വർഷത്തെ കമ്മീഷൻഡ് സർവീസ് പൂർത്തിയായിരിക്കണം.അല്ലങ്കിൽ പാരാമിലിട്ടറി ഫോഴ്‌സുകളിലേതെങ്കിലും അസിസ്റ്റന്റ് കമാൻഡൻറ്/തതുല്യ റാങ്കിൽ 5 വർഷത്തെ സർവീസ്.

2018 ജൂലൈ 1 നു 25 നും 40 നും മധ്യേ പ്രായമുള്ളവരായിരിക്കണം.
ശമ്പളം: 28,150 രൂപ.

4.ലീഗൽ ഓഫീസർ

യോഗ്യത : 50ശതമാനം മാർക്കോടെ നിയമ ബിരുദം.എസ്.സി. ,എസ്.ടി. കാർക്കും 45 ശതമാനം മർക്കുണ്ടായൽ മതിയാകും.

അഡ്വക്കേറ്റ് ആയി രണ്ടുവർഷത്തെ പ്രാക്ടീസ് പരിചയം,ബാങ്കിങ് ലോ, കമ്പനി ലോ, ലേബർ ലോ എന്നിവയിൽ അറിവുണ്ടായിരിക്കണം.

പ്രായം 2018 ജൂലൈ 1 നു 32 കവിയാൻ പാടില്ല.എൽ.എൽ.എം. ഉള്ളവർക്ക് 3 വർഷവും പി.എച്ച്. ഡി. ഉള്ളവർക്ക് 5 വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് അനുവധിക്കും.
ശമ്പളം: 35,150 രൂപ

5.അസിസ്റ്റന്റ് ലൈബ്രേറിയൻ

യോഗ്യത: ആർട്‌സ്/സയൻസ്/കൊമേഴ്സ് ബിരുദം,ലൈബ്രറി സയൻസിലോ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലോ ബിരുദാനന്തര ബിരുദവും(കമ്പ്യുട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ,നെറ്റ്/സെറ്റ്/സ്ലെറ്റ് എന്നിവ അഭിലാഷണീയം.)

ഈ തസ്തികയിലേക്ക് പ്രമുഖ ലൈബ്രറിയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
2018 ജൂലൈ 1 നു 21 നും 30 നും മധ്യേ പ്രായമുള്ളവരായിരിക്കണം.
ശമ്പളം: 28,150 രൂപ

വയസ്സിളവ് (എല്ലാ തസ്തികകൾക്കും) ഒ.ബി.സി ക്കാർക്ക് 3 വർഷവും.എസ്.സി. ,എസ്.ടി. ക്കാർക്ക് 5 വർഷവും അംഗപരിമിതർക്ക് ചുരുങ്ങിയത് 10 വർഷവും വിമുക്ത ഭടർക്ക് നിയമാനുസൃത ഉയർന്ന പ്രായത്തിൽ ഇളവ് അനുവദിക്കും.


തിരുവനന്തപുരം,കൊച്ചി എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.വിശദമായി പരീക്ഷാ സ്‌കീം ആർ.ബി.ഐ. വെബ്സൈറ്റിൽ വിജ്ഞാപനത്തോടൊപ്പമുണ്ട്.

600 രൂപയാണ് അപേക്ഷാഫീസ് എസ്.സി. ,എസ്.ടി. ,അംഗപരിമിതർ,
എന്നീ വിഭാഗക്കാർ 100 രൂപ അടച്ചാൽ മതിയാകും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ www.rbi.org.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.അപേക്ഷയിൽ ഫോട്ടോയും ഒപ്പും ഇടത് തള്ളവിരൽ അടയാളവും പകർത്തിയെഴുതിയ സത്യപ്രസ്താവനയും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 9.

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
www.rbi.org.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (25 minutes ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (33 minutes ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (40 minutes ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (54 minutes ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (1 hour ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (1 hour ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (9 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (11 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (11 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (12 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (12 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (13 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (13 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (14 hours ago)

Malayali Vartha Recommends