എൻ.ഐ.ടി യിൽ ജൂനിയർ എൻജിനീയർ ഒഴിവുകൾ
കോഴിക്കോട് നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയുടെ എൻജിനീയറിങ് യൂണിറ്റിൽ ജൂനിയർ എൻജിനീയർ (സിവിൽ ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
അഭിമുഖം വഴിയാകും നിയമനം ഉണ്ടായിരിക്കുക.
ഈ തസ്തികയിലേക്ക് 8 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
യോഗ്യത : ബി.ടെക് / ബി ഇ അല്ലെങ്കിൽ ഒന്നാം ക്ലാസ്സോടെ ത്രിവത്സര ഡിപ്ലോമ (സിവിൽ),രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി 01.01.2018 നു 30 വയസ്സ് കവിയാൻ പാടില്ല.
പ്രതിമാസ ശമ്പളം : 19,250 രൂപ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ള രജിസ്ട്രേഷൻ ഫോമും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം ഓഗസ്റ്റ് 8 രാവിലെ 9.30 നു ഇന്റർവ്യൂവിനായി ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: www.nitc.ac.in
https://www.facebook.com/Malayalivartha