കേരള സർവകലാശാലയിൽ അവസരം
കേരള സർവകലാശാലയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.
* കേരള സർവകലാശാലയുടെ കാര്യവട്ടത്തെ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് മാത്തമാറ്റിക്സിൽ
ലക്ച്ചറർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ഈ തസ്തികയിലേക്ക് രണ്ടു ഒഴിവുകളാണുള്ളത്. ഒരു വർഷത്തേക്കാകും നിയമനം ഉണ്ടായിരിക്കുക.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്തംബർ 15 വരെ അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.keralauniversity.ac.in
* കേരളം സർവകലാശാലയുടെ എൻജിനീയറിങ് യൂണിറ്റിലെ ട്രാസ്പോർട്ട് വിങ്ങിൽ ഡ്രൈവർ , കണ്ടക്ടർ
തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാവുന്നതാണ്.
ഡ്രൈവർ :
യോഗ്യത : എസ്.എസ്.എൽ.സി. ജയം , തത്തുല്യം.അംഗീകൃത മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ,ബാഡ്ജ്
,ഹെവി പാസഞ്ചർ വെഹിക്കിളിൽ പ്രായോഗിക പരിചയം,ലൈസൻസ് എടുത്ത് കുറഞ്ഞത് 10 വർഷമെങ്കിലും
പൂർത്തിയായിരിക്കണം.മികച്ച ശാരീരികക്ഷമത ഉണ്ടായിരിക്കണം.
01.01.1978 നും 01.01.1997 നും മധ്യേ ജനിച്ചവർ ആയിരിക്കണം.
കണ്ടക്ടർ :
യോഗ്യത :എസ്.എസ്.എൽ.സി. ജയം , തത്തുല്യം.കണ്ടക്റ്റേഴ്സ് ലൈസൻസ് ,മികച്ച ശാരീരിക ക്ഷമത.
01.01.1979 നും 01.01.1997 നും മധ്യേ ജനിച്ചവർ ആയിരിക്കണം. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക്
www.keralauniversity.ac.in
https://www.facebook.com/Malayalivartha